എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ

പിരിച്ചുവിടലുകളും ജോലി അസ്ഥിരതയും ഏറുന്ന സമയത്ത് മാസ വരുമാനത്തിന് വലിയ പ്രധാന്യം നൽകേണ്ടതുണ്ട്. ജോലി നഷ്ടപ്പെട്ടാൽ എങ്ങനെ മാസ വരുമാനം കണ്ടെത്തുമെന്ന് കരുതുന്നവർക്ക് പെട്ടന്നുള്ള ആശ്വാസത്തിന് നിക്ഷേപ മാർ​ഗങ്ങൾ ഉപയോ​ഗിക്കാം. മാസ വരുമാന പദ്ധതികൾ ഇത്തരത്തിലുള്ളവയാണ്.

സമ്പത്ത് കാലത്ത് നിക്ഷേപിക്കുന്ന തുക ആപത്ത് കാലത്ത് മാസ വരുമാനമായി ഉപയോ​ഗിക്കാം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അവതരിപ്പിക്കുന്ന മാസ വരുമാന പദ്ധതിയിൽ ഒറ്റത്തവണ നിക്ഷേപത്തിന് ശേഷം മാസ വരുമാനം ഉറപ്പിക്കാം. പദ്ധതി വിശദാംശങ്ങൾ നോക്കാം.

എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം

എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം

എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീമില്‍ ഒറ്റത്തവണ നിക്ഷേപത്തിലൂടെയാണ് ചേരാൻ സാധിക്കുക. പദ്ധതിയിൽ ചേർന്നതിന് തൊട്ടടുത്ത മാസം മുതൽ മാസ വരുമാനം ലഭിച്ചു തുടങ്ങും. നിക്ഷേപിച്ച തുകയുടെ വിഹിതവും പലിശയും ചേര്‍ത്താണ് മാസത്തില്‍ വരുമാനം അനുവദിക്കുക. ഇത് കാലാവധിയോളം ലഭിക്കും. മാസത്തിൽ പലിശയോടൊപ്പം നിക്ഷേപിച്ച തുകയുടെ ഒരു വിഹിതവും തിരികെ ലഭിക്കും. ഇതിനാൽ കാലാവധിയോടെ നിക്ഷേപം പൂർണമായും തിരികെ ലഭിക്കും.  

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

മാസ വരുമാനം ആ​ഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ പദ്ധതിയാണിത്. എസ്ബിഐ അക്കൗണ്ടുള്ള ആര്‍ക്കും എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീമില്‍ ചേരാനാകും. പ്രവാസി ഇന്ത്യക്കാർക്ക് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കില്ല. ഒറ്റയ്‌ക്കോ ഒന്നിലധികം പേര്‍ ചേര്‍ന്നോ എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിക്കാം. എസ്ബിഐ ബ്രാഞ്ചുകളിൽ നിന്ന് പദ്ധതിയിൽ ചേരാൻ സാധിക്കും. 

കാലാവധി

കാലാവധി

3, 5, 7, 10 വർഷം എന്നിങ്ങനെ 4 വ്യത്യസ്ത കാലയളവുകളിൽ എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീൽ നിക്ഷേപിക്കാം. മാസത്തിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. ഇതിന് അനുസരിച്ച് നിക്ഷേപം ക്രമീകരിക്കാം. 5 വര്‍ഷത്തേക്ക് മാസത്തിൽ 1,000 രൂപ ലഭിക്കാന്‍ 60,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. 3 വർഷത്തേക്ക് 36,000 രൂപ നിക്ഷേപിച്ചാൽ മാസത്തിൽ 1,000 രൂപ ലഭിക്കും. എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീമിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 

പലിശ നിരക്ക്

പലിശ നിരക്ക്

എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിൽ നിന്ന് ലഭിക്കുന്ന പലിശ എസ്ബിഐ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കിന് തുല്യമാണ്. 3 വർഷം മുതൽ 10 വർഷത്തേക്ക് നിലവിൽ എസ്ബിഐ നൽകുന്ന പലിശ നിരക്ക് 6.25 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന നിരക്കായ 7.25 ശതാമാനം വരെയും പലിശ ലഭിക്കും.

മാസത്തിൽ ലഭിക്കുന്ന തുക

മാസത്തിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. പരമാവധി ലഭിക്കുന്ന തുകയ്ക്ക് പരിധിയില്ല. ഇത് നിക്ഷേപിക്കുന്ന തുകയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. നിക്ഷേപം ആരംഭിച്ച ദിവസം കണക്കാകിയാണ് മാസത്തില്‍ തുക ലഭിക്കുക. 29,30,31 തീയതികളിലാണ് വരുന്നതെങ്കില്‍ തൊട്ടടുത്ത മാസത്തിലെ ഒന്നാം തീയതി പണം നല്‍കും. പലിശയ്ക്ക് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും.

പാതിവഴിയിൽ അവസാനിപ്പിക്കാം

പാതിവഴിയിൽ അവസാനിപ്പിക്കാം

15 ലക്ഷം രൂപ വരെയുള്ള നിക്ഷേപം കാലാവധി എത്തുന്നതിന് മുന്‍പ് പിന്‍വലിക്കാം. നേരത്തെയുള്ള പിന്‍വലിക്കലുകള്‍ക്ക് ടേം ഡെപ്പോസിറ്റിന് ഈടാക്കുന്ന പിഴ ബാധകമാകും. അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ ഉപാധികളില്ലാതെ പിന്‍വലിക്കല്‍ അനുവദിക്കും. നിക്ഷേപിച്ച തുകയില്‍ നിന്ന് 75 ശതമാനം വരെ വായ്പ, ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമുണ്ട്. വായ്പയെടുത്തവരാണെങ്കില്‍ മാസത്തില്‍ ലഭിക്കുന്ന ആന്യുറ്റി വായ്പയിലേക്ക് മാറ്റും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X