ഒറ്റത്തവണ നിക്ഷേപത്തിൽ മാസ വരുമാനം നൽകുന്ന 2 എസ്ബിഐ പദ്ധതികൾ; 10 ലക്ഷം നിക്ഷേപിച്ചാൽ ലാഭകരം ഏത്

മാസ വരുമാനം ആവശ്യമുള്ളവര്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് സാധ്യതകളാണ് നല്‍കുന്നത്. എസ്ബിഐ സ്ഥിര നിക്ഷേപവും എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീമും. ഒറ്റത്തവണ നിക്ഷേപം നടത്തുന്നവർക്ക് നിക്ഷേപ കാലാവധിയോളം ഇരു പദ്ധതികളും മാന്യമായ വരുമാനം നൽകും. എസ്ബിഐ നൽകുന്ന സുരക്ഷിതത്വത്തിനൊപ്പം മാന്യമായ പലിശ നിരക്ക് ലഭിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ നോക്കാം.

എസ്ബിഐ സ്ഥിര നിക്ഷേപം

മിക്ക സ്ഥിര വരുമാന പദ്ധതികളും മാസ ഇടവേളകളില്‍ പലിശ നല്‍കുകയും കാലാവധിയില്‍ നിക്ഷേപിച്ച തുക തിരികെ നല്‍കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. എസ്ബിഐ സ്ഥിര നിക്ഷേപത്തിലെ നോൺ ക്യുമുലേറ്റീവ് രീതി തിരഞ്ഞെടുത്താൽ ഈ രീതിയിൽ പലിശ ലഭിക്കും.

എസ്ബിഐ സ്ഥിര നിക്ഷേപത്തില്‍ ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ മാസത്തിലോ ത്രൈമാസത്തിലോ തിരഞ്ഞെടുക്കുന്ന ഇടവേളയിൽ പലിശ വരുമാനം ലഭിക്കും. കാലാവധിയിലാണ് ഒറ്റത്തവണയായി നടത്തിയ നിക്ഷേപം തിരികെ ലഭിക്കുക.

 ഒറ്റത്തവണ നിക്ഷേപത്തിൽ മാസ വരുമാനം നൽകുന്ന 2 എസ്ബിഐ പദ്ധതികൾ; 10 ലക്ഷം നിക്ഷേപിച്ചാൽ ലാഭകരം ഏത്

എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം

പണം നൽകുന്ന രീതിയാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീമില്‍ വ്യത്യാസം. എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീമില്‍ പലിശ വരുമാനത്തിനൊപ്പം നിക്ഷേപിച്ച തുകയുടെ ഒരു പങ്ക് കൂടി മാസത്തില്‍ ലഭിക്കും. ഒറ്റത്തവണ നിക്ഷേപം വഴി പ്രിന്‍സിപ്പള്‍ തുക+ പലിശ എന്ന രീതിയില്‍ മാസ വരുമാനമാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീമില്‍ നടക്കുന്നത്. തിരഞ്ഞെടുക്കുന്ന കാലാവധിയോളം ഇഎംഐ രീതിയില്‍ പണം തിരികെ ലഭിക്കും. 

ചുരുങ്ങിയ നിക്ഷേപം

എസ്ബിഐ ആന്യുറ്റി നിക്ഷേപത്തില്‍ പ്രതിമാസം 1000 രൂപ 5 വര്‍ഷത്തേക്ക് ലഭിക്കാന്‍ ചുരുങ്ങിയത് 60,000 രൂപ നിക്ഷേപിക്കണം. ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയുള്ള പരമാവധി തുക പരിധി സ്വന്തം അക്കൗണ്ടിലെ ഫണ്ട് ട്രാന്‍സ്ഫറിന് ബാധകമായതിന് തുല്യമായിരിക്കും.

എസ്ബിഐ സ്ഥിര നിക്ഷേപത്തിന് ചുരുങ്ങിയ നിക്ഷേപം 1000 രൂപയാണ്. ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിന്റെ കാലാവധി 36 മാസം, 60 മാസം, 84 മാസം, 120 മാസം എന്നിങ്ങനെയാണ്. സ്ഥിര നിക്ഷേപം 7 ദിവസം മുതൽ 10 വർഷത്തേക്ക് ലഭിക്കും. 

പലിശ നിരക്ക്

ടേം ഡെപ്പോസിറ്റിന് ലഭിക്കുന്ന അതേ നിരക്കിലുള്ള പലിശയാണ് എസ്ബിഐ ആന്യുറ്റി സ്‌കീമിന് ലഭിക്കുക. റെ​ഗുലർ നിക്ഷേപകർക്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.60 ശതമാനം വരെയും പലിശ ലഭിക്കും. 5 വർഷം മുതൽ 10 വർഷത്തേക്ക് മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും റെ​ഗുലർ നിക്ഷേപകർക്ക് 6.50 ശതമാനവും ലഭിക്കും.

സ്രോതസിൽ നിന്നുള്ള നികുതി

ആന്യുറ്റി ഡെപ്പോസിറ്റിൽ നിന്ന് ലഭിക്കുന്ന പലിശ സ്രോതസിൽ നിന്നുള്ള നികുതിക്ക് വിധേയമാകും. അവസാന വാര്‍ഷിക ഇന്‍സ്റ്റാള്‍മെന്റില്‍ വ്യത്യാസമുണ്ടാകാം. സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്കും ടിഡിഎസ് ബാധകമാകും.

നേരത്തെ പിൻവലിക്കൽ

15 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ആന്യുറ്റി സ്കീമിൽ കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാന്‍ സാധിക്കുന്നത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഈടാക്കുന്നതിന് സമാനമായി പിഴയും ഈടാക്കും. അത്യാവശ്യഘട്ടത്തില്‍ 75 ശതമാനം രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീം നല്‍കുന്നുണ്ട്. സ്ഥിര നിക്ഷേപം നേരത്തെ പിൻവലിച്ചാൽ പിഴയുണ്ട്. 

കാൽക്കുലേറ്റർ

എസ്ബിഐ ആന്യുറ്റി സ്‌കീമില്‍ 10 ലക്ഷം രൂപ 10 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് 7.50 ശതമാനം ആണ്. മാസത്തില്‍ 11,870 രൂപ വരുമാനം ലഭിക്കും. കാലാവധിയിൽ നിക്ഷേപം തിരികെ ലഭിക്കില്ല.

10 ലക്ഷം രൂപ 10 വര്‍ഷത്തേക്ക് എസ്ബിഐയിലെ നോണ്‍ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റിയാൽ നടത്തിയാല്‍ 7.50 ശതമാനം പലിശ ലഭിക്കും. മാസത്തില്‍ 6,250 രൂപയാണ് ലഭിക്കുക. കാലാവധിക്ക് ശേഷം 10 ലക്ഷം തിരികെ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X