സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുന്നവര്‍ പ്രധാനമായും നോക്കുന്നത് ബാങ്ക് അക്കൗണ്ടിലെ മിനിമം ബാലന്‍സിനെയാണ്. ഓരോ ബ്രാഞ്ച് അനുസരിച്ചും വ്യത്യസ്ത തുകയാണ് മിനിമം ബാലന്‍സായി ആവശ്യമുള്ളത്. മെട്രോ നഗരങ്ങളില്‍, സെമി അര്‍ബന്‍ മേഖലകളില്‍, ഗ്രാമീണ മേഖലകളിലെ ബ്രാഞ്ചുകളില്‍ എന്നിങ്ങനെ വ്യത്യസ്ത തുക ആവറേജ് മിനിമം ബാലന്‍സായി ആവശ്യമുള്ളത്. ഇത് സാധാരണക്കാർക്ക് വലിയ പ്രയാസമാണ്ഉണ്ടാക്കുന്നത്. ഇതിനാൽ തന്നെ മിനിമം ബാലൻസ് ഇല്ലാത്ത സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളാണ് മിക്കവരും തിരയുന്നത്.
രാജ്യത്ത് ലക്ഷകണക്കിന് ഉപഭോക്താക്കളുമായി രാജ്യത്തെ ബാങ്കുകളുടെ കൂട്ടത്തില്‍ മുന്‍നിരയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒരു സീറോ ബാലൻസ് അക്കൗണ്ടെടുക്കാൻ സാധിക്കുമോ. എല്ലാ സൗകര്യങ്ങളും ലഭിക്കുന്ന മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ട് ആഗ്രഹിക്കുന്നതെങ്കിൽ എസ്ബിഐ പരിഗണിക്കാം. ഇതിന്റെ വിശദാംശങ്ങളും എസ്ബിഎയില് ലഭിക്കുന്ന 6 സേവിംഗ്സ് അക്കൗണ്ടുകളും ചുവടെ വിശദമാക്കുന്നു.
1. ബേസിക് സേവിംഗ്സ് അക്കൗണ്ട്
പിഎം ജന്‍ ധന് യോജനയുടെ ഭാഗമായി ആരംഭിക്കുന്ന അക്കൗണ്ടുകളാണ് ബേസിക് സേവിംഗ്സ് അക്കൗണ്ട്. സമൂഹത്തിലെ പാവപ്പെട്ട ജന വിഭാഗങ്ങള്‍ക്കും സമ്പാദ്യശീലം ഉറപ്പാക്കാനാണ് ബേസിക് സേവിംഗ്സ് അക്കൗണ്ട് ശ്രമിക്കുന്നത. അക്കൗണ്ട് ബാലന്‍സുമായി ബന്ധപ്പെട്ട് ചുരുങ്ങിയതോ പരമാവധി പരിധിയോ ഇല്ല. ഡെപ്പോസിറ്റ് ലോക്കര്‍ സൗകര്യവും ലഭിക്കും.
2. എസ്ബിഐ ബേസിക് സ്മോള്‍ സേവിംഗ്സ് അക്കൗണ്ട്
കെവൈസി രേഖകളില്ലാത്തതിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കാത്തവര്‍ക്ക് എസ്ബിഐ ബേസിക് സ്മോള്‍ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. മിനിമം ബാലന്‍സ് ഈ അക്കൗണ്ടിനുമില്ല. എന്നാല്‍ പരമാവധി 50,000 രൂപ മാത്രമെ നിക്ഷേപിക്കാനാവൂ. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഈ അക്കൗണ്ട് ആരംഭിക്കാം. വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് ഈ അക്കൗണ്ടിലില്ല. മാസത്തില്‍ 10,000 രൂപയുടെ ഇടപാട് മാത്രമെ നടത്താന്‍ സാധിക്കുകയുള്ളൂ.
3. എസ്ബിഐ റെഗുലര്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
പൊതുജനങ്ങള്‍ക്ക് എസ്ബിഐയില്‍ നിന്നും സാധാരണയായി ലഭിക്കുന്ന സേവിംഗ്സ് അക്കൗണ്ടാണ് എസ്ബിഐ റെഗുലര്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്. എസ്എംഎസ് ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ഈ അക്കൗണ്ടില്‍ നിന്ന് ലഭിക്കും. അക്കൗണ്ട് ആരംഭിക്കാന്‍ വാലിഡ് കെവൈസി രേഖകള്‍ ആവശ്യമാണ്. മിനിമം ബാലന്‍സ് ആവശ്യകത ഈ അക്കൗണ്ടിനും ആവശ്യമില്ല.
4. എസ്ബിഐ സേവിംഗ്സ് അക്കൗണ്ട് ഫോര്‍ മൈനര്‍
കുട്ടികള്‍ക്കിടയില്‍ സമ്പാദ്യ ശീലം ഉറപ്പാക്കാന്‍ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടാകുന്നത് സഹായിക്കും. ഇതിന് എസ്ബിഐ സേവിംഗ്സ് അക്കൗണ്ട് ഫോര്‍ മൈനര്‍ സഹായിക്കും. ഈ അക്കൗണ്ടില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ആവശ്യമുണ്ട്. പരമാവധി 10 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. മൊബൈല്‍ ബാങ്കിംഗ് വഴി ദിവസം 2,000 രൂപയുടെ ഇടപാട് നടത്താം.
5. എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ട്
ഉപഭോക്താവിന്റെ സേവിംഗ്സ് അക്കൗണ്ടുമായി ടേം ഡെപ്പോസിറ്റ് അക്കൗണ്ടും ബന്ധിപ്പിക്കുന്നതാണ് സേവിംഗ്സ് പ്ലസ് അക്കൗണ്ട്. 5 വര്‍ഷമായിരിക്കും ഈ ടേം ഡെപ്പോസിറ്റിന്റെ കാലാവധി. സേവിംഗ്സ് അക്കൗണ്ടിലെ അധിക തുക സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നതാണ് ഈ അക്കൗണ്ടിന്റെ നേട്ടം. അതേസമയം സേവിംഗ്സ് അക്കൗണ്ടിന്റെ ലിക്വിഡിറ്റ്ി ലഭിക്കുകയും ചെയ്യും. 10,000 രൂപയാണ് ചുരുങ്ങിയ ഇടപാട് പരിധി. 35,000 രൂപയുടെ ബാലന്‍സ് അക്കൗണ്ടില്‍ കരുതണം.
6. ഇന്‍സ്റ്റ പ്ലസ് വീഡിയോ കെവൈസി സേവിംഗ്സ് അക്കൗണ്ട്
വീഡിയോ കെവൈസി വഴി ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി ആരംഭിക്കാവുന്ന് എസ്ബിഐ അക്കൗണ്ടാണിത്. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഈ അക്കൗണ്ട് ആരംഭിക്കാം.
5. എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ട്
ഉപഭോക്താവിന്റെ സേവിംഗ്സ് അക്കൗണ്ടുമായി ടേം ഡെപ്പോസിറ്റ് അക്കൗണ്ടും ബന്ധിപ്പിക്കുന്നതാണ് സേവിംഗ്സ് പ്ലസ് അക്കൗണ്ട്. 5 വര്‍ഷമായിരിക്കും ഈ ടേം ഡെപ്പോസിറ്റിന്റെ കാലാവധി. സേവിംഗ്സ് അക്കൗണ്ടിലെ അധിക തുക സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നതാണ് ഈ അക്കൗണ്ടിന്റെ നേട്ടം. അതേസമയം സേവിംഗ്സ് അക്കൗണ്ടിന്റെ ലിക്വിഡിറ്റ്ി ലഭിക്കുകയും ചെയ്യും. 10,000 രൂപയാണ് ചുരുങ്ങിയ ഇടപാട് പരിധി. 35,000 രൂപയുടെ ബാലന്‍സ് അക്കൗണ്ടില്‍ കരുതണം.
6. ഇന്‍സ്റ്റ പ്ലസ് വീഡിയോ കെവൈസി സേവിംഗ്സ് അക്കൗണ്ട്
വീഡിയോ കെവൈസി വഴി ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി ആരംഭിക്കാവുന്ന് എസ്ബിഐ അക്കൗണ്ടാണിത്. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഈ അക്കൗണ്ട് ആരംഭിക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications