റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരിയിൽ വീണ്ടും റിപ്പോ നിരക്ക് വർധിപ്പിച്ചതോടെ ബാങ്കുകളുടെ പലിശ നിരക്കിൽ വർധനവ് പ്രതീക്ഷിച്ചതാണ്. ആറാം റിപ്പോ നിരക്കിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളിൽ നിലവിലുള്ള ഭവനവായ്പകളുടെ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
ഇതോടെ നിലവിലുള്ള വായ്പകാർക്കും പുതിയ ഭവന വായ്പ എടുക്കുന്നവർക്കും പലിശ ഭാരം കൂടും. ഇത്തവണത്തെ 25 അടിസ്ഥാന നിരക്കിലെ വർധനവ് ഭവന വായ്പ ഇഎംഐയിൽ 2-4 ശതമാനത്തിന്റെ വർധനവ് ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ബാങ്ക് വായ്പ എടുത്തവർ എന്ത് ചെയ്യണമെന്ന് നോക്കാം.
ഇഎംഐ എത്ര കൂടും
2022 മെയിൽ എസ്ബിഐയിൽ നിന്ന് 30 ലക്ഷം രൂപ 10 വർഷത്തേക്ക് ഭവന വായ്പ എടുത്തൊരാൾക്ക് പലിശ നിരക്ക് 6.65 ശതമാനമായിരുന്നു, ഇക്കാലത്തെ ഇഎംഐ 34,294 രൂപയായിരുന്നു. എന്നാൽ ഫെബ്രുവരിയിൽ എസ്‌ബിഐ നിരക്ക് വർദ്ധിപ്പിച്ചതിന് ശേഷം 9.15 ശതമാനമാണ് എസ്ബിഐയുടെ പലിശ നിരക്ക്. ഈ നിരക്കിൽ പ്രസ്തുത വായ്പയുടെ ഇഎംഐ 38,247 രൂപയായി മാറി. പ്രതിമാസം 3,953 രൂപയുടെ വർധനവമാണ് പത്ത് മാസത്തിനിടെ ഉണ്ടായത്.

വായ്പ പലിശ പരിശോധിക്കുക
വായ്പകളുടെ പലിശ നിരക്ക് ഒരിക്കലും സ്ഥിരമായി തുടരുന്നില്ല. റിസര്‍വ് ബാങ്കിന്റെ പണ നയത്തിന് അനുസരിച്ച് ഇത് മാറികൊണ്ടിരിക്കും. ഇതിനാല്‍ വര്‍ഷത്തില്‍ നിരവധി തവണ ബാങ്ക് വായ്പ പലിശ നിരക്ക് മാറ്റി കൊണ്ടിരിക്കും. ഇതിന്റെ ഭാഗമായി ബാങ്ക് ഇഎംഐ ഉയര്‍ത്തുകയോ വായ്പ കാലാവധി ഉയര്‍ത്തുകയോ ചെയ്യണം.
വായ്പ പലിശ ഉയരുമ്പോൾ ബാങ്കുകൾ ഉപഭോക്താക്കളെ അറിയിക്കാതെ കാലാവധി നീട്ടി നൽകുകയാണ് ചെയ്യുന്നത്. ഇതിനാല്‍ എല്ലാ മൂന്ന് മാസത്തിലും വായ്പ സ്റ്റേറ്റ്‌മെന്റ് പരിശോധിക്കണം. ഇഎംഐ മാറ്റം വന്നിട്ടുണ്ടോയെന്നും പലിശ നിരക്കിലോ വായ്പ കാലാവധിയിലോ മാറ്റം വന്നിട്ടുണ്ടോയെന്നും പരിശോധിക്കണം.
പ്രീ പെയ്മെന്റ്
ഭവന വായ്പയെടുത്തവർ ഉയർന്ന നിരക്കിൽ പലിശയെത്തുമ്പോൾ പ്രീ പെയ്മെന്റ് സാധ്യത പരിശോധിക്കാംയ ശമ്പള വര്‍ധനവ്, ബോണസ്, മറ്റു ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ വായ്പ പ്രീപെയ്‌മെന്റ് ചെയ്യാനുള്ള ശ്രമങ്ങളുണ്ടാകണം. പ്രീ പെയ്‌മെന്റിന് അനുസരിച്ച് വായ്പയുടെ കാലാവധി കുറഞ്ഞു വരും. പ്രീ പെയ്‌മെന്റ് സമയത്ത് ഇഎംഐ കുറയ്ക്കാന്‍ ആവശ്യപ്പെടരുത്. കാലാവധി കുറയുന്നതിന് അനുസരിച്ച് പലിശ ഭാരം കുറയ്ക്കുന്നതാണ് നല്ലത്. കാലാവധി കൂട്ടി ഇഎംഐ കുറയ്ക്കുമ്പോള്‍ കൂടുതല്‍ പലിശ അടയ്‌ക്കേണ്ടി വരും.
ഇഎംഐ ഉയർത്തുക
ചെലവ് താങ്ങാതിരിക്കുമ്പോള്‍ കാലാവധി കൂട്ടി ഇഎംഐ കുറയ്ക്കാനാണ് പൊതുവെയുള്ള നിര്‍ദ്ദേശം. എന്നാൽ സാമ്പത്തികമായി താങ്ങുമ്പോൾ ഉയരുന്ന ഇഎംഐ തിരഞ്ഞെടുക്കാം. ഇത് പലിശ ഭാരം കുറയ്ക്കും. 10 ലക്ഷം രൂപ 10 വർഷത്തേക്ക് 8.1 ശതമാനം പലിശ നിരക്കിൽ വായ്പയെടുത്തൊരാൾക്ക് കാലാവധിയോളം അടയ്ക്കേണ്ട പലിശ 4.62 ലക്ഷം രൂപയാണ്. ഇത് പ്രകാരം മാസത്തിൽ 12,186 രൂപ പലിശ വരും.
പലിശ 10 ശതമാനമായാൽ തിരിച്ചടയേക്കണ്ട ആകെ പലിശ 5.85 ലക്ഷം രൂപയാകും. ഇഎംഐ ഉയർത്തുകയാണെങ്കിൽ ആണെങ്കിൽ 13,215 രൂപയാകും മാസത്തിൽ അടയ്ക്കേണ്ടത്. നേരെ മറിച്ച് ഇഎംഐ ഉയർത്താതെ കാലാവധി ഉയർത്തുന്നൊരാൾക്ക് ഇതേ വായ്പയ 10 ശതമാനം നിരക്കിൽ അടച്ച് തീർക്കുമ്പോൾ 11.50 വർഷം വേണ്ടി വരും.
പലിശ കുറഞ്ഞ ബാങ്കിലേക്ക് മാറ്റാം
പലിശ ഭാരം കുറയ്ക്കാന്‍ കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കുകളിലേക്ക് ഭവന വായ്പ മാറ്റുക എന്നതാണ് ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു വഴി. ഭവന വായ്പയില്‍ ബാക്കി നില്‍ക്കുന്ന തുകയാണ് മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ സാധിക്കുക.കുറഞ്ഞ പലിശ നിരക്ക് ആകർഷിക്കുമെങ്കിലും വായ്പ മാറ്റുന്നതിന് വരുന്ന ചെലവുകളെ പറ്റി അറിയണം.
പഴയ വായ്പയുടെ പ്രീ പെയ്‌മെന്റ് ചാര്‍ജുകള്‍, പുതിയ വായ്പയുടെ പ്രൊസസിംഗ് ചാര്‍ജ്, സ്റ്റാമ്പ് ഡ്യൂട്ടി ചാര്‍ജ്, ലിഗല്‍ ഫീ തുടങ്ങിയ അധിക ചിലവുകളുണ്ടാകും. വായ്പാ കാലാവധി ദീര്‍ഘമായതാണെങ്കില്‍ മാത്രമേ വായ്പാ കൈമാറ്റത്തിലൂടെയുള്ള പരമാവധി നേട്ടം ഉപയോക്താവിന് ലഭിക്കുകയുള്ളൂ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications