ഏറ്റവും സുരക്ഷിതത്വം പരിഗണിച്ചാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ പലരും ആശ്രയിക്കുന്നത്. മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് പലിശ നിരക്ക് കുറവാണെങ്കിലും നിക്ഷേപിക്കുന്ന തുകയ്ക്കുള്ള സുരക്ഷിതത്വം തന്നെയാണ് സ്ഥിര നിക്ഷേപങ്ങളുടെ ആകർഷണം. ഇതോടൊപ്പം മാന്യമായ പലിശ നിരക്ക് ഇക്കാലത്ത് ലഭിക്കുന്നുമുണ്ട്. ഈ അവസരത്തിൽ നിക്ഷേപത്തെ ഇരട്ടിയാക്കുന്ന പദ്ധതി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
എസ്ബിഐ വീകെയർ എഫ്ഡി
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്കായാണ് എസ്ബിഐ വീകെയർ സ്പെഷ്യൽ എഫ്ഡി എന്ന പ്രത്യേക നിക്ഷേപ പദ്ധതി ആരംഭിച്ചത്. കോവിഡ് കാലത്ത് മുതിർന്ന പൗരന്മാരുടെ പണത്തിന് മികച്ച പലിശ ഉറപ്പ് വരുത്താനാണ് ബാങ്ക് വീകെയർ സ്ഥിര നിക്ഷേപം ആരംഭിച്ചത്. തുടർന്ന് വിവിധ ഘട്ടങ്ങളിൽ കാലാവധി ഉയർത്തിയ വീകെയർ സ്ഥിര നിക്ഷേപത്തിൽ 2023 സെപ്റ്റംബർ 30 വരെ നിക്ഷേപിക്കാം.

പലിശ
60 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്കാണ് വീകെയർ സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കാൻ സാധിക്കുക. മുതിർന്ന പൗരന്മാർക്ക് സാധാരണയായി ലഭിക്കുന്ന 0.50 ശതമാനം പ്രീമിയം പലിശ നിരക്കിനൊപ്പം എസ്ബിഐ വീകെയർ എഫ്ഡി പ്രകാരം 0.50 ശതമാനം അധിക പലിശ ലഭിക്കും.
റെഗുലർ നിക്ഷേപത്തെ അപേക്ഷിച്ച് ആകെ 1 ശതമാനം അധിക പലിശയാണ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് നൽകുന്നത്. അഞ്ച് മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളാണ് ബാങ്ക് വീകെയർ എഫ്ഡി പ്രകാരം സ്വീകരിക്കുന്നത്. നിക്ഷേപകർക്ക് 7.50 ശതമാനം പലിശ ലഭിക്കും. ഈ എഫ്ഡി പദ്ധതിയിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കി മാറ്റാം.
നിക്ഷേപം ഇരട്ടിയാകും
10 വർഷത്തേക്ക് എസ്ബിഐ വീകെയർ എഫ്ഡിയിൽ നിക്ഷേപിച്ചാൽ കാലാവധിയിൽ തുക ഇരട്ടിയാകും. ഉദാഹരണത്തിന്, 60 വയസ് കഴിഞ്ഞ വ്യക്തി വീകെയർ സ്ഥിര നിക്ഷേപത്തിൽ (10 വർഷത്തേക്ക്) 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 10 വർഷ കാലാവധിക്ക് ശേഷം 10,51,174 രൂപ തിരികെ ലഭിക്കും. 5,51,174 രൂപയാണ് പലിശയായി ലഭിക്കുന്നത്.
10 വർഷത്തെ കാലാവധിയിൽ റെഗുലർ നിക്ഷേപകർക്ക് ബാങ്ക് 6.5 ശതമാനം പലിശ നിരക്കാണ് നൽകുന്നത്. ഇക്കാലയളവിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 9,52,779 രൂപ ലഭിക്കും. 4,52,779 രൂപ പലിശയായി നേടാം.
എങ്ങനെ നിക്ഷേപിക്കാം
സെപ്റ്റംബർ 30 എന്ന കാലാവധിക്ക് മുൻപ് സ്ഥിര നിക്ഷേപം ബുക്ക് ചെയ്യുന്നവർക്ക് മാത്രമെ നിക്ഷേപം ഇരട്ടിയാക്കാൻ സാധിക്കുകയുള്ളൂ. ഓൺലൈനായോ യോനോ ആപ്പ് വഴിയോ ബ്രാഞ്ചിൽ നേരിട്ടെത്തിയോ വീകെയർ സ്ഥിര നിക്ഷേപം ആരംഭിക്കാം. പ്രതിമാസ, ത്രൈമാസ, അർധ വാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ സ്ഥിര നിക്ഷേപത്തിൽ നിന്ന് പലിശ ലഭിക്കും. ടിഡിഎസ് കുറച്ചതിന് ശേഷം മാത്രമാണ് പലിശ ലഭിക്കുക.
എസ്ബിഐ പലിശ
7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് എസ്ബിഐയില്‍ 3 ശതമാനം മുതില്‍ 6.50 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമാനം മുതല്‍ 7.50 ശതമാനം വരെയും പലിശ ലഭിക്കും. 1 വര്‍ഷത്തില്‍ താഴെ കാലാവധിയില്‍ 5.75 ശതമാനം പലിശ ലഭിക്കും.
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള കാലാവധിയില്‍ 6.80 ശതമാനവും 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം പലിശയും ലഭിക്കും. 3 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 6.50 ശതമാനമാണ് പലിശ. ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്നത് 400 ദിവസത്തെ അമൃത് കലാശ് സ്ഥിര നിക്ഷേപത്തിനാണ്. റെഗുലർ നിക്ഷേപകർക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയും ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications