ആഘോഷ കാലം ചെലവാക്കുന്നതിന് മാത്രമല്ല, അൽപം സമ്പാദിക്കാനുമുള്ള വഴി തുറന്നു തരുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ നിക്ഷേപ പദ്ധതികളിൽ ചേരാനുള്ള അവസരം ഈ ആഘോഷ വേളയിൽ തീരുകയാണ്.
എസ്ബിഐ നിലവിൽ നൽകുന്ന ഉയർന്ന പലിശ നിരക്കുള്ള പദ്ധതികളായ ഇവയിൽ ചേർന്ന് ദീർഘകാലത്തേക്ക് ഉയർന്ന ആദായം നേടാൻ ലക്ഷ്യമിടുന്നവർക്ക് അനുയോജ്യമായ സമയം ഇതാണ്. എസ്ബിഐ ഉത്സവ് നിക്ഷേപം, എസ്ബിഐ വീകെയർ നിക്ഷേപം എന്നിവയാണ് അടുത്ത മാസങ്ങളിൽ കാലവധിയെത്തുന്നത്. ഇതിന്റെ വിശദാംശങ്ങൾ ചുവടെ.
എസ്ബിഐ ഉത്സവ് നിക്ഷേപം
76ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക നിക്ഷേപ പദ്ധതി ഉത്സവ് നിക്ഷേപം പ്രഖ്യാപിച്ചത്. ഓക്ടോബര്‍ 28 വരെ മാത്രമാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുന്നത്. ഹ്രസ്വകാലത്തേക്ക് ഉയര്‍ന്ന പലിശ നല്കുന്നു എന്നതാണ് ഉത്സവ് നിക്ഷേപത്തിന്റെ പ്രത്യേകത.
ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് പദ്ധതിയില്‍ ചേരാനാവുള്ള സമയ പരിധി. ഇനി 40 ദിവസമാണ് പദ്ധതിയില്‍ ബാക്കിയുള്ളത്. 1000 ദിവസമാണ് നിക്ഷേപത്തിന്റെ കാലാവധി. 2 കോടി രൂപ വരെയുള്ള നിക്ഷേപങ്ങളാണ് ഉത്സവ് നിക്ഷേപത്തിലിടാന് സാധിക്കുക. പുതിയ നിക്ഷേപവും പുതുക്കുന്ന നിക്ഷേപത്തിനും ഉയര്‍ന്ന പലിശ നിരക്ക് നേടാം.
എസ്ബിഐ ഉത്സവ് നിക്ഷേപം- പലിശ
സാധരണ നിക്ഷേപങ്ങളിലേത് പോലെ മുതിര്‍ന്ന പൗരന്മാര്ക്ക് അധിക നിരക്ക് ലഭിക്കും. 6.10 ശതമാനമാണ് 1000 ദിവസത്തേക്കുള്ള നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 6.60 ശതമാനം പലിശയും ലഭിക്കും. വര്‍ഷത്തിലാണ് പലിശ കണക്കാക്കുക. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പലിശ വാങ്ങിക്കാവുന്നതാണ്.
പലിശ വരുമാനം വര്‍ഷത്തില്‍ 40,000 രൂപ കടന്നാല്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 50,000 രൂപ വരെയാണ് പരിധി. സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കാതിരിക്കാന്‍ 15ജി, 15എച്ച് ഫോം സമര്‍പ്പിക്കുന്നതാണ് ഉചിതം.
എസ്ബിഐ വീകെയർ നിക്ഷേപം
കോവിഡ് കാലത്ത് ബാങ്കുകളിൽ നിക്ഷേപ പലിശ നിരക്ക് കുറച്ചപ്പോൾ മുതിർന്ന പൗരന്മാർക്കായി അവതരിപ്പിച്ച എസ്ബിഐ പ്രത്യേക പദ്ധതിയാണ് വീകെയർ സ്ഥിര നിക്ഷേപം. മുതിർന്നവർക്ക് ലഭിക്കുന്ന പലിശ നിരക്കിനൊപ്പം നിശ്ചിത അടിസ്ഥാന നിരക്ക് ഉയർന്ന പലിശയാണ് പ്രത്യേക സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്.
2020 മേയ് മാസത്തിലാണ് മുതിര്‍ന്ന പൗരന്മാര്ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചത്. പദ്ധതിയില്‍ ചേരാനുള്ള കാലാവധി 2022 സെപ്റ്റംബര്‍ 30 അവസാനിക്കേണ്ടതാണ്. ഇത് 2023- മാർച്ച് 31 വരെ എസ്ബിഐ നീട്ടിയിട്ടുണ്ട്. 5 വർഷത്തിന് മുകളിൽ കാലയളവുള്ള സ്ഥിര നിക്ഷേപത്തിനാണ് വീകെയർ പദ്ധതി പ്രകാരം പലിശ ലഭിക്കുക.
എസ്ബിഐ വീകെയർ നിക്ഷേപം- പലിശ നിരക്ക്
വീകെയർ പദ്ധതിയുടെ ഭാഗമായി 5 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിർന്ന പൗരന്മാര്ക്ക് ബോണസ് നിരക്ക് ലഭിക്കും. എസ്ബിഐ വീകെയര്‍ എഫ്ഡികളുടെ ഭാഗമായി 0.50 ശതമാനത്തിന് പുറമെ 0.30 ശതമാനം അധിക നിരക്ക് ലഭിക്കും.
ഇതു പ്രകാരം 5 വര്‍ഷത്തിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 6.45 ശതമാനം പലിശ ലഭിക്കും. 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങൾക്ക് 5.60 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 6.10 ശതമാനം പലിശ നിരക്ക് ലഭിക്കും.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

യുക്കോ ബാങ്ക് പലിശ നിരക്ക് ഉയർന്നു; നിക്ഷേപകർക്ക് ഇനി കൊയ്ത്തുകാലമോ?

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?



Click it and Unblock the Notifications