എസ്ബിഐയിൽ സ്ഥിര നിക്ഷേപമിടാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാരാണെങ്കിൽ ഇതാണ് മികച്ച സമയം. റിസർവ് ബാങ്ക് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയ സാഹചര്യത്തിൽ ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ പലിശ നിരക്ക് മികച്ച നിൽക്കുന്ന നിക്ഷേപങ്ങൾ കണ്ടെത്തി നിക്ഷേപിക്കുകയാണ് വേണ്ടത്.
എസ്ബിഐയിലെ പ്രത്യേക സ്ഥിര നിക്ഷേപമായ എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം സെപ്റ്റംബർ 30 തിന് കാലാവധി അവസാനിക്കും. പലിശ നിരക്ക് താഴന്നു നിൽക്കുമ്പോൾ ബാങ്ക് കാലാവധി ഉയർത്തുമോ എന്നതിൽ ഉറപ്പില്ല. അതിനാൽ നിക്ഷേപകർ റിസ്കെടുക്കാതെ വേഗം നിക്ഷേപം നടത്തുകയാണ് ഉചിതം.
എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം
എസ്ബിഐ മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച പ്രത്യേക സ്ഥിര നിക്ഷേപമാണ് വീകെയർ. 2020 തിൽ കോവിഡ് കാലത്ത് ആരംഭിച്ച നിക്ഷേപം പിന്നീട് തുടരുകയായിരുന്നു. 5 വർഷം മുതൽ 10 വർഷത്തേക്കുള്ള കാലയളവിൽ മുതിർന്ന പൗരന്മാർക്ക് അധിക നിരക്കാണ് പദ്ധതിയുടെ ആകർഷണീയത.

മുതിർന്ന പൗരന്മാർക്ക് സാധാരണയുള്ള 0.50 ശതമാനം പ്രീമിയത്തോടൊപ്പം 0.50 ശതമാനം അധിക നിരക്കും ലഭിക്കും. റെഗുലർ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൾ 1 ശതമാനം അധിക നിരക്ക് ലഭിക്കും. 7.50 ശതമാനമാണ് 5-10 വർഷ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക്. സാധാരണ നിക്ഷേപകർക്ക് 6.50 ശതമാനം പലിശയാണ് ലഭിക്കുക.
പ്രത്യേകതകൾ
മുതിർന്ന പൗരന്മാർക്ക് വീകെയർ സ്ഥിര നിക്ഷേപത്തിൽ കാലാവധി തീരുമാനിക്കാൻ സാധിക്കും. കുറഞ്ഞത് അഞ്ച് വർഷത്തേക്കോ പരമാവധി 10 വർഷത്തേക്കോ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കാം. മുതിർന്ന പൗരന്മാരുടെ ദീർഘകാല നിക്ഷേപം ഇത് ഉറപ്പിക്കുന്നു. അതേസമയം നിക്ഷേപം യാതൊരു നികുതി ആനുകൂല്യങ്ങളും നൽകുന്നില്ലെന്ന് ശ്രദ്ധിക്കേണ്ടതാണ്. പലിശ നികുതി ബാധകമാകും. ഇതോടൊപ്പം 80സി ആനുകൂല്യം ലഭിക്കുകയുമില്ല.
എസ്ബിഐ സ്ഥിര നിക്ഷേപങ്ങൾ
2 കോടിക്ക് താഴെയുള്ള 7 ദിവസം മുതൽ 10 വർഷത്തേക്ക് റെഗുലർ നിക്ഷേപകർക്ക് 3 ശതമാനം മുതൽ 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.60 ശതമാനം പലിശയും ലഭിക്കും. 7- 45 ദിവസത്തേക്ക് 3 ശതമാനമാണ് റെഗുലർ നിക്ഷേപകർക്കുള്ള പലിശ നിരക്ക്. 46 ദിവസം മുതൽ 179 ദിവസത്തേക്ക് 4.50 ശതമാനം പലിശ ലഭിക്കും. 210 ദിവസത്തേക്ക് 5.25 ശതമാനം പലിശ നേടാം.
1 വർഷത്തിൽ കുറവുള്ള സ്ഥിര നിക്ഷേപത്തിന് 5.75 ശതമാനം പലിശയാണ് എസ്ബിഐയിൽ നിന്ന് ലഭിക്കുക. 2 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപത്തിന് 6.80 ശതമാനം പലിശയും 2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശയും ലഭിക്കും. 3 മുതൽ 5 വർഷത്തിൽ താഴെ 6.50 ശതമാനം പലിശ ലഭിക്കും.
ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്നത് അമൃത് കലാശ് സ്ഥിര നിക്ഷേപത്തിനാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരി 15 ന് അവതരിപ്പിച്ച പ്രത്യേക കാലായളവുള്ള സ്ഥിര നിക്ഷേപമാണ് എസ്ബിഐ അമൃത് കലാശ് സ്ഥിര നിക്ഷേപം. 400 ദിവസത്തേക്കാണ് ബാങ്ക് അമൃത് കലാശ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്.
ഈ പ്രത്യേക സ്ഥിര നിക്ഷേപത്തിൽ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും റെഗുലർ നിക്ഷേപകർക്ക് 7.10 ശതമാനം പലിശ ലഭിക്കും. 2023 ഡിസംബർ വരെയാണ് ഈ നിക്ഷേപത്തിന്റെ കാലാവധി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
