സ്വർണ വില ഉയരുമ്പോൾ സ്വർണം വാങ്ങാനിരിക്കുന്നവരിൽ പൊതുവെ ആശങ്കയാണ്. പഴയ സ്വർണം കയ്യിലുള്ളവരാണെങ്കിൽ ഇക്കാലത്ത് നേട്ടമുണ്ടാക്കാൻ അവസരമുണ്ട്. നേരത്തെ വാങ്ങിവെച്ച ആഭരണങ്ങളായോ നാണയങ്ങളായോ വില്ക്കുകയോ പുതിയതായി മാറ്റിയെടുക്കുകയോ ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഇക്കഴിഞ്ഞ അക്ഷയ തൃതീയ ദിനത്തിലും ഇതാണ് ഭൂരിഭാഗം പേരുടെയും രീതി.
സ്വർണ വില വർധിച്ചതിനാൽ അക്ഷയ തൃതീയ സമയത്ത് പോലും സ്വർണത്തിന്റെ മൂല്യം വർധിപ്പിക്കാനും മാറ്റിയെടുക്കാനുമാണ് ഉപഭോക്താക്കൾ ശ്രമിക്കുന്നതെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് ചെയർമാൻ സായം മെഹ്‌റ പറയുന്നു. സ്വർണ വില കുതിച്ചുയരുമ്പോൾ, ഓരോ 100 ഗ്രാം വാങ്ങലിനും 40-42 ഗ്രാം പഴയ സ്വർണം മാറ്റിയെടുക്കുന്നുണ്ടെന്നാണ് ജുവലറി ഉടമകളും പറയുന്നത്.
തിളക്കം മങ്ങിയ സ്വർണ മാല മാറ്റിയെടുക്കാൻ, പഴയ സ്വർണം നൽകി പുതിയത് വാങ്ങാൻ ആഗ്രഹിക്കുന്നവരുമാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓരോന്നായി വിശദമാക്കാം.

ഇന്നത്തെ സ്വർണ വില
ബുധനാഴ്ചയും സ്വര്‍ണ വില വര്‍ധിച്ചിരുന്നു. പവന് 80 രൂപ വര്‍ധിച്ച് 44760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി. ഒരു ഗ്രാം 22 കാരറ്റ് വാങ്ങാന്‍ 5595 രൂപ ചെലവാക്കണം. തുടർച്ചയായ രണ്ടാം ദിവസമാണ് വില ഉയരുന്നത്. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് ഗ്രാമിന് 5,585 രൂപയിലും പവന് 44,680 രൂപയിലും എത്തിയിരുന്നു. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചു.
ഹാൾമാർക്ക് ചെയ്യാത്ത സ്വർണം
പഴയ സ്വർണമാണെങ്കിൽ ഹാൾമാർക്കിംഗ് ഉണ്ടാവാനുള്ള സാധ്യത കുറവാണ്. 2021 മുതൽ രാജ്യത്ത് ബിഐഎസ് ഹാൾമാർക്കിംഗുള്ള സ്വർണം മാത്രമെ വില്പന നടത്താൻ സാധിക്കുകയുള്ളൂ. കൂടാതെ, 2023 ഏപ്രിൽ 1 മുതൽ എച്ചയുഐഡി കോഡും നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ഹാൾമാർക്ക് ഇല്ലാത്ത ആഭരണങ്ങൾ വിപണി നിരക്കിൽ ഉപഭോക്താവിന് ജുവറിയിൽ തിരികെ നൽകാം. സ്വർണം ഹാൾമാർക്ക് ചെയ്തിട്ടില്ലാത്തതിനാൽ കൃത്യമായ വില ലഭിക്കില്ല എന്നത് വസ്തുതയല്ല.
പരിശുദ്ധി
ഹാൾമാർക്ക് ഇല്ലാത്ത സ്വർണമാണെങ്കിൽ ജുവല്ലറികൾ സ്വർണത്തിന്റെ പരിശുദ്ധി അളക്കും. കാരറ്റ്മീറ്റർ ടെസ്റ്റ്, ഫയർ-അസ്സെ ടെസ്റ്റ് എന്നിങ്ങനെയുള്ള 2 രീതികളിൽ കൂടി ജുവലറികൾക്ക് പരിശുദ്ധി അളയ്ക്കാൻ സാധിക്കും.
വാങ്ങിയ ജുവലറിയിൽ വിൽക്കാം
പഴയ സ്വർണവുമായി മറ്റൊരു ജുവലറിയിലേക്ക് പോകുന്നതിന് പകരം വാങ്ങിയ അതേ ജുവവറിയിൽ സ്വർണം വിൽക്കുന്നതാണ് കൂടുതൽ എളുപ്പമാണ്. പഴയ ആഭരണങ്ങൾ വാങ്ങിയ അതേ ജ്വല്ലറിയിലേക്കാണ് പോകുന്നതെങ്കിൽ പഴയ ബിൽ കൂടെ കരുതുന്നത് ഗുണം ചെയ്യും.
കാരറ്റ് ശ്രദ്ധിക്കാം
വില്ക്കാൻ ആഗ്രഹിക്കുന്ന പഴയ സ്വർണം ജുവലറികൾ സ്വീകരിക്കുമെങ്കിലും വില സംബന്ധിച്ച് ആശയകുഴപ്പങ്ങളഉണ്ട്. സർക്കാർ ചട്ടങ്ങൾ അനുസരിച്ച് ആറ് തരം, 14, 18, 20, 22, 23, 24 കാരറ്റ് സ്വർണാഭരണങ്ങൾ ആഭരണങ്ങൾ മാത്രമേ ഹാൾമാർക്ക് ചെയ്തിട്ടുള്ളൂ. പഴയ ആഭരണങ്ങൾ മറ്റൊരു കരാറ്റിലാണ് വരുന്നതെങ്കിൽ തൊട്ടടുത്തുള്ള കുറഞ്ഞ കാരറ്റേജിൽ വില്പനയ്ക്ക് ജുവലറികൾ ആവശ്യപ്പെടും. ഇത് വില കുറയാൻ കാരണമാകും.
ഉദാഹരണത്തിന്, കയ്യിലുള്ള പഴയ സ്വർണം 19 കാരറ്റാണെങ്കിൽ അത് 18 കാരറ്റിന്റെ വിലയ്ക്ക് മാത്രമെ വില്പന സാധിക്കുകയുള്ളൂവെന്ന് ജുവലറിക അവകാശപ്പെട്ടേക്കാം. ഇവിടെ വിലപേശി മികച്ച വില വാങ്ങുകയാണ് ചെയ്യേണ്ടത്.
സീറോ ലേബർ ചാർജ്
പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ പലരും നൽകുന്ന മറ്റൊരു ഓഫർ പണിക്കൂലി ഇല്ലെന്നതാണ്. അത്തരമൊരു ഓഫർ നൽകുന്നതിലൂടെ സ്വർണത്തിന്റെ ഉയർന്ന വിലയിലോ മറ്റേതെങ്കിലും ഇടപാട് ചാർജിന്റെയോ രൂപത്തിലോ പണിക്കൂലി ഈടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ജുവലറികൾ പണിക്കൂലി കിഴിവ് വാഗ്ദാനം ചെയ്യുന്നമ്പോൾ ഇത് വാങ്ങുമ്പോഴുള്ള ചെലവ് കുറയ്ക്കാൻ സഹായിക്കും. എന്നാൽ തരെ പണിക്കൂലി ഈടാക്കുന്നില്ല എന്നുള്ള ഓഫറുകൾ നൽകുന്നിടത്ത് ഇടപാട് അവ്യക്തമായിരിക്കും. മറ്റേതെങ്കിലും രൂപത്തിൽ പണിക്കൂലി ഈടാക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
