പണത്തിന് ആവശ്യം വരുമ്പോൾ കയ്യിലുള്ള സ്വർണം ഒരു സഹായിയാണ്. പണയം വെച്ച് വായ്പ വാങ്ങാൻ കഴിയുന്നതിനാൽ അടിയന്തര ഘട്ടത്തിൽ ഉപകാരിയാണ് സ്വർണം. വേഗത്തിലുള്ള വായ്പ നടപടി, സ്വർണത്തിന്റെ മൂല്യത്തിന്റെ നിശ്ചിത ശതമാനം വരെ ലഭിക്കുന്ന വായ്പ തുക, തിരിച്ചടവിലെ സൗകര്യങ്ങൾ എന്നിവ സ്വർണ വായ്പയുടെ നേട്ടങ്ങളാണ്.
അതിനാൽ തന്നെ ഹ്രസ്വകാല ധനസഹായത്തിന്റെ ജനപ്രിയ രൂപം കൂടിയാണിത്. അതേസമയം, സ്വർണം പണയം വെയ്ക്കുന്നതാണോ വിൽക്കുന്നതാണോ പണം ലഭിക്കാൻ കൂടുതൽ സൗകര്യപ്രദം എന്നത് സാഹചര്യങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും.
സ്വർണം വിൽക്കുമ്പോൾ ഉടനടി പണം ലഭിക്കും. അതോടൊപ്പം സ്വർണത്തിലുള്ള ഉടമസ്ഥാവകാശവും നഷ്ടപ്പെടുന്നു. പണയം വെയ്ക്കുന്ന സ്വർണത്തിൽ ഒരു നിശ്ചിത കാലയളവിലേക്ക് തുക ലഭിക്കുകയും സ്വർണത്തിന്റെ ഉടമസ്ഥാവകാശം നിലനിർത്താൻ സാധിക്കുകയും ചെയ്യുന്നു. സാധാരണ വീടുകളിൽ സ്വർണാഭരണങ്ങൾക്ക് വൈകാരിക മൂല്യമുള്ളതിനാലും സ്വർണത്തിന്റെ മൂല്യം കാലക്രമേണ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലും വായ്പ തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം.

പണയവും വില്പനയും
പണയപ്പെടുത്തിയ സ്വർണത്തിന് മുകളിൽ ഉടമസ്ഥാവകാശം നിലനിർത്താൻ തിരിച്ചടവ് പ്രധാനമാണ്. പലിശ നിരക്കുകൾ, തിരിച്ചടവ് നിബന്ധനകൾ, കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാനുള്ള കഴിവ് എന്നിവ പണയപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക ആസൂത്രണം, പണത്തിന്റെ ആവശ്യം, ഹ്രസ്വകാല നേട്ടങ്ങളും ദീർഘകാല നേട്ടങ്ങളും വിലയിരുത്തൽ എന്നിവ സ്വർണം വിൽക്കണോ സ്വർണ വായ്പ എടുക്കണോ എന്ന കാര്യത്തിൽ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വിൽക്കാൻ തീരുമാനിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ നോക്കാം.
സ്വർണത്തിന്റെ നിലവിലെ വിപണി വില
സ്വർണം വിൽക്കാനാണ് തീരുമാനമെങ്കിൽ സ്വർണത്തിന്റെ വിപണി മൂല്യം അറിയേണ്ടതുണ്ട്. വില്പന സമയത്ത് യഥാർഥ വില ലഭിക്കുന്നോ എന്നറിയാൻ സ്വർണത്തിന്റെ നിലവിലെ വിപണി വില അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് കേരളത്തിൽ ഇപ്പോൾ സ്വർണ വില ഇടിഞ്ഞിട്ടുണ്ട്.
പരിശുദ്ധി
ഓരോ സ്വർണത്തിനും അതിന്റെ പരിശുദ്ധി, കാരറ്റ് എന്നിവ അടിസ്ഥാനമാക്കി വ്യത്യസ്ത വിലയാണ് ലഭിക്കുക. വിൽക്കുന്നതിന് മുൻപ് സ്വർണം എത്ര കാരറ്റാണെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. 18, 22, 24 കാരറ്റുകളിൽ പൊതുവെ സ്വർണാഭരണങ്ങൾ ലഭിക്കും. ആഭരണങ്ങളുടെ നിർമാണത്തിന് പൊതുവെ 22 കാരറ്റ് സ്വർണമാണ് ഉപയോഗിക്കുന്നത്. 24 കാരറ്റിനെ അപേക്ഷിച്ച് വില കുറവും 22 കാരറ്റിനാണ്.
മികച്ച ജുവലറികൾ കണ്ടെത്തുക
മികച്ച വില സ്വർണത്തിന് ലഭിക്കാൻ അംഗീകൃത ജുവലറികളെ സമീപിക്കുന്നതാകും അനുയോജ്യം. പ്രദേശത്തെ വിവിധ ജുവലറികളെ പറ്റി പഠിച്ച് വിൽപ്പന നടത്തണം. സ്വർണം വാങ്ങുന്നത്രം എളുപ്പമല്ല വിൽക്കാനെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
പഴയ സ്വർണം എടുക്കുന്ന ജുവല്ലറികളെ കണ്ടെത്തുകയും പരിശുദ്ധി ഉറപ്പാക്കി വില്പന നടത്തേണ്ടതും വിൽക്കുന്നയാളുടെ കടമയാണ്. ഇതിനായി സ്വർണത്തിന്റെ ബിൽ സൂക്ഷിക്കേണ്ടതുണ്ട്. ചില ചെറുകിട ജുവലറികൾ പഴയ സ്വർണം വാങ്ങാറില്ല. മറ്റ് ചിലയിടങ്ങലിൽ പഴയ സ്വർണത്തിന് പകരം അതേ മൂല്യമുള്ള പുതിയ സ്വർണം നൽകുകയാണ് ചെയ്യുക.
ചെലവുകള്‍ അറിയുക
സ്വര്‍ണം വില്‍ക്കുമ്പോള്‍ വിവിധ ചാര്‍ജുകള്‍ ജുവലറികള്‍ ഈടാക്കിയേക്കാം. സ്വര്‍ണത്തിന്റെ മൂല്യം പരിശോധിക്കാനായി ചാര്‍ജ് നല്‍കണം. സ്വര്‍ണ വില്‍പ്പന നടത്തുന്നതിന് മുന്‍പ് ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
വിൽപ്പന പ്രക്രിയ മുഴുവനായി അറിയാൻ ശ്രമിക്കുക
സ്വർണം വിൽക്കുമ്പോൾ എന്തൊക്കെയാണ് നടപടികളെന്നത് അറിയുന്നത് വിൽപ്പനയിൽ നല്ലതാണ്. തുടക്കം മുതൽ അവസാനം വരെയുള്ള മുഴുവൻ വിൽപന പ്രക്രിയയും മനസിലാക്കുന്നതിലൂടെ മൂല്യം കണക്കുന്നതിലും കൃത്യമായ തുക വാങ്ങിയെടുക്കുന്നതിനും സഹായിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications