സ്ഥിര നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തിനും മികച്ച പലിശ നിരക്കിനിടയിലും പോരായ്മമായി മുന്നില്‍ നില്‍ക്കുന്നത് നികുതി തന്നെയാണ്. ഉയര്‍ന്ന നികുതി സ്ലാബില്‍ വരുന്നവര്‍ക്ക് സ്ഥിര നിക്ഷേപം ലാഭകരമായൊരു നിക്ഷേപമായി മാറുന്നില്ലാ എന്നത് തന്നെയാണ്. ടാക്സ് സ്ലാബിന് അനുസരിച്ചാണ് നികുതി കണക്കാക്കുന്നതിനാല്‍ ഉയര്‍ന്ന സ്ലാബില്‍ വരുന്ന നിക്ഷേപകന് പലിശയുടെ വലിയൊരു ഭാഗം നികുതിയായി നല്‍കേണ്ടി വരുന്നു.
ഈയൊരു പ്രശ്നം പരിഹരിക്കാന്‍ മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് നിശ്ചിത തുക നിക്ഷേപിച്ചാല്‍ മതിയാകും. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഇളവ് ലഭിക്കുന്ന ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം കൂടി തിരഞ്ഞെടുത്താല്‍ നിക്ഷേപം പൂര്‍ണമായും നികുതി മുക്തമാകും. ഇതിനുള്ള വഴി നോക്കാം.
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം
5 വര്‍ഷം കാലാവധിയുള്ള ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന ആദായ നികുതി നിയമത്തിലെ 80സി ആനുകൂല്യം ലഭിക്കും. നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. ഇതോടൊപ്പം മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന നികുതി ഇളവുകളെ കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ നികുതി നല്‍കാതെ പലിശ വാങ്ങിയെടുക്കാം.

ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപം ആരംഭിച്ചാല്‍ പലിശ കാലാവധിയിലാണ് ലഭിക്കുക. എന്നാല്‍ സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ അടിസ്ഥാനമാക്കി നികുതി നല്‍കണം. മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ടിടിബി പ്രകാരം 50,000 രൂപ വരെ നികുതി ഇളവ് നേടാം.
ബാങ്ക് സ്ഥിര നിക്ഷേപം, സേവിംഗ്സ് അക്കൗണ്ട്, പോസറ്റ് ഓഫീസ് നിക്ഷേപം, സഹകരണ സംഘങ്ങളിലെ നിക്ഷേപം എന്നിവയില്‍ നിന്നുള്ള പലിശ വരുമാനം അടക്കമാണ് 50,000 രൂപ എന്ന പരിധി. ഇതിനാല്‍ പലിശ വരുമാനം 50,000 രൂപയില്‍ താഴെ വരുന്ന തരത്തില്‍ നിക്ഷേപിച്ചാല്‍ നികുതി നല്‍കാതെ നിക്ഷേപിക്കാം.
മുതിര്‍ന്ന പൗരന്മാര്ക്ക് എത്ര നിക്ഷേപിക്കാം
7 ശതമാനം പലിശ ലഭിക്കുന്ന നിക്ഷേപത്തില്‍ മുതിര്‍ന്ന പൗരന്മാര് 1,20,546 രൂപ വരെ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കാം. ത്രൈമാസത്തില്‍ കോമ്പൗണ്ടിംഗ് ചെയ്യുന്ന രീതിയില്‍ പലിശ കണക്കാക്കുമ്പോള്‍ ആദ്യ വര്‍ഷത്തിലെ പലിശ വരുമാനം 8,662 രൂപയാണ്. 50,000 രൂപയില്‍ താഴെയായതിനാല്‍ നികുതി ബാ്ധ്യതയില്ല. 50,000 രൂപയില്‍ താഴെയായതിനാല്‍ നിക്ഷേപത്തില്‍ നിന്ന് ബാങ്ക് സ്രോതസില്‍ നിന്നുള്ള നികുതിയും ഈടാക്കില്ല. മുതിര്‍ന്ന പൗരന്മാര്ക്ക് ടിഡിഎസ് ഈടാക്കുന്നതിനുള്ള പരിധി 50,000 രൂപയാണ്.
നികുതി ഇളവ് ഉപയോഗിക്കാം
അഞ്ചാം വര്‍ഷത്തില്‍ 1,70,546രൂപയാണ് സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്നക്. പലിശയായ 49,999,.85 രൂപ ലഭിക്കും. 5 വര്‍ഷത്തെ നിക്ഷേപ കാലയളവില്‍ പലിശ വരുമാനം പൂര്‍ണമായും 50,000 രൂപയ്ക്ക് താഴെയായതിനാല്‍ നിക്ഷേപകന് സെക്ഷന്‍ 80ടിടിബി പ്രകാരമുള്ള നികുതി ഇളവ് ക്ലെയിം ചെയ്യാം. ഇതോടൊപ്പം ടിഡിഎസും ബാധകമല്ല.
7.75 ശതമാനം പലിശ ലഭിച്ചാൽ
7.75 ശതമാനം പലിശ ലഭിക്കുന്നുണ്ടെങ്കില്‍ 1,06,873 രൂപയില്‍ നിക്ഷേപം തുടങ്ങാം. ആദ്യ വര്‍ഷത്തില്‍ 8527 രൂപയാണ് പലിശ. രണ്ടാം വര്‍ഷത്തില്‍ പലിശ വരുമാനം 17,733 രൂപയായിരിക്കും. അഞ്ചാം വര്‍ഷത്തില്‍ പലിശ 50,000 രൂപ ലഭിക്കും. കാലാവധിയിൽ 1,56,873 രൂപ ലഭിക്കും.
8 ശതമാനം പലിശ നിരക്കില്‍ പലിശ നിരക്ക് ലഭിക്കുന്ന നിക്ഷേപത്തിന് 1,02,892 രൂപയാണ് നിക്ഷേപിക്കേണ്ടത്. ആദ്യ വർഷത്തിൽ 8482രൂപ പലിശ ലഭിക്കും. അഞ്ചാം വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ 50,000 രൂപയാണ്. കാലാവധിയിൽ 1,52,892 രൂപ ലഭിക്കും.
ഇവിടെ ഓരോ സാമ്പത്തിക വർഷത്തിലെ പലിശ വരുമാനവും 50,000 രൂപയോ അതിൽ താഴെയോ ആയതിനാൽ സാമ്പത്തിക വർഷത്തിൽ 80ടിടിബി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?



Click it and Unblock the Notifications