പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ ആദായ നികുതിയുമായി ബന്ധപ്പെട്ട ജോലികളും ആരംഭിക്കും. 2022-23 സാമ്പത്തിക വർഷത്തിലെ വരുമാനത്തിന് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയമാണിത്. 2023 ജൂലായ് 2 വരെ 1.32 കോടിയിലധികം ആദായ നികുതി റിട്ടേണുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. ജൂലായ് 31 വരെ സമയ പരിധിയുള്ളതിനാൽ കണക്ക് മാസാവസാനത്തോടെ ഇനിയും ഉയരും. മുതിർന്ന പൗരന്മാരുടെ നികുതി റിട്ടേൺ സംബന്ധിച്ച് വലിയ ആശയകുഴപ്പം നിലവിലുണ്ട്. ഇവ വിശദമായി പരിശോധിക്കുകയാണ് ലേഖനത്തിൽ.
മുതിർന്ന പൗരന്മാരും നികുതി റിട്ടേണും
സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം മാത്രമുള്ള, വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെ നില്ക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ നിക്ഷേപത്തില്‍ നിന്ന് ബാങ്ക് സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കിയിട്ടുണ്ടെങ്കില്‍ ഇത് റീഫണ്ട് ലഭിക്കാന്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം.
പഴയ നികുതി സമ്പ്രദായം പ്രകാരം മുതിര്‍ന്ന പൗരന്മാരുടെ അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയാണ്. പുതിയ നികുതി വ്യവസ്ഥയില്‍ സെക്ഷന്‍ 115ബിഎസി പ്രകാരം 2.50 ലക്ഷമാണ് അടിസ്ഥാന ഇളവ് പരിധി. വരുമാനം ഈ പരിധിക്ക് താഴെയാണെങ്കില്‍ ആദായ നികുതി അടയ്ക്കേണ്ടതില്ല.

പലിശ വരുമാനം മാത്രമുള്ളവർ
ബാങ്ക് നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം മാത്രമുള്ളവരും അടിസ്ഥാന ഇളവ് പരിധിക്ക് താഴെ വരുമാനമുള്ളവരും റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലെന്നാണ് നികുതി വിദഗ്ധര്‍ പറയുന്നത്. നികുതി ബാധ്യതയില്ലാത്തവര്‍ അടച്ച നികുതി ആദായ നികുതി റീഫണ്ടായാണ് കണക്കാക്കുന്നത്. ഇവ ക്ലെയിം ചെയ്യാന്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
മുതിർന്ന പൗരരുടെ സ്ഥിര നിക്ഷേപ പലിശ വരുമാനത്തിൽ നിന്ന് നികുതി കുറച്ചിട്ടുണ്ടെങ്കിൽ ടിഡിഎസ് റീഫണ്ട് ക്ലെയിം ചെയ്യാൻ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതാണ് ഉചിതം. റിട്ടേൺ ഫയൽ ചെയ്യുന്നില്ലെങ്കിൽ റീഫണ്ട് ക്ലെയിം ചെയ്യാൻ സാധിക്കില്ല.
സമയം തീരുന്നു
മുതിർന്ന പൗരന്മാർക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലായ് 31 ആണ്. വ്യക്തിഗത നികുതിദായകരും ഈ തീയതിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്യണം. റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാത്തവരാണെങ്കിൽ 2023 ഡിസംബർ 31 വരെ വൈകിയുള്ള റിട്ടേൺ ഫയൽ ചെയ്യാം. വൈകിയ ആദായ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ 1,000 രൂപ മുതൽ 5,000 രൂപ വരെ പിഴ നൽകണം. അതിനാൽ, നിശ്ചിത തീയതിക്ക് മുൻപ് റിട്ടേൺ ഫയൽ ചെയ്യുന്നതാണ് ഉചിതം.
നികുതി റിട്ടേൺ സമർപ്പിക്കേണ്ട
അസസ്മെന്റ് ഇയറില്‍ പ്രായം 75 വയസിനേക്കാള്‍ കൂടുതലാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് വരെ മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവുണ്ട്. പെന്ഷവനും പലിശ വരുമാനവും മാത്രം വാങ്ങുന്ന നികുതിദായർക്കാണ് ഈ ആനുകൂല്യം ഉപയോഗിക്കാന്‍ സാധിക്കുക. ഇത് സംബന്ധിച്ച 12ബിബിഎ ഫോം പെന്ഷന്, പലിശ വാങ്ങുന്ന ബാങ്കില്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
ഒരു വ്യക്തിയുടെ നികുതി ബാധ്യത 10,000 രൂപയില്‍ കൂടുതലായി കണക്കാക്കിയാല്‍ അഡ്വാന്‍സ് ടാക്സ് അടക്കണം എന്നതാണ് ആദായ നികുതി നിയമം പറയുന്നത്. എന്നാൽ മുതിർന്ന പൗരന്മാരെ അഡ്വാൻസ് ടാക്സിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിസിനസ് വരുമാനം ഇല്ലാത്ത മുതിര്‍ന്ന പൗരന്മാര് അഡ്വാന്‍സ് ടാക്സ് അടക്കേണ്ടതില്ല.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications