മുതിർന്ന പൗരന്മാർക്ക് ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാൻ സാധിക്കുന്നിടം ബാങ്ക് സ്ഥിര നിക്ഷേപമാണ്. അധികം റിസ്കെടുക്കാൻ താൽപര്യമില്ലാത്തവർക്ക് ഉറപ്പുള്ള റിട്ടേൺ സ്ഥിര നിക്ഷേപം നൽകും. പലിശ നിരക്ക് ഉയർന്ന് നിൽക്കുന്നിടത്ത് നിക്ഷേപം ആരംഭിച്ചാൽ നിക്ഷേപിക്കുന്ന പണത്തിന് മികച്ച റിട്ടേൺ ലഭിക്കും.
ഈ രീതിയിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ മുതിർന്ന പൗരന്മാർക്ക് മെച്ചപ്പെട്ട റിട്ടേൺ നൽകുന്ന വീകെയർ സ്ഥിര നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. നിക്ഷേപം ഇരട്ടിയാകൻ സാധിക്കുന്ന നിക്ഷേപാണ് എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം. വിശദാംശങ്ങൾ നോക്കാം.
എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം
മുതിർന്ന പൗരന്മാർക്ക് പ്രത്യേക പലിശ നൽകുന്ന എസ്ബിഐ സ്ഥിര നിക്ഷേപമാണ് വീകെയർ. 5 മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് എസ്ബിഐ വീകെയയർ സ്ഥിര നിക്ഷേപം വഴി ഉയർന്ന പലിശ നൽകുന്നത്. വീകെയർ സ്ഥിര നിക്ഷേപത്തിന് അപേക്ഷിക്കാനുള്ള സമയപരിധി എസ്ബിഐ നീട്ടിയിട്ടുണ്ട്. നിക്ഷേപകർക്ക് 2024 മാർച്ച് 31 വരെ എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം ആരംഭിക്കാം. പുതിയ നിക്ഷേപമോ പുതുക്കുന്നതോ ആയ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ ലഭിക്കും.

ഉയർന്ന പലിശ നിരക്ക്
എല്ലാ കാലാവധിയിലുമുള്ള മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് എസ്ബിഐ 0.50 ശതമാനം അധിക പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. റെഗുലർ നിക്ഷേപകർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നൽകുമ്പോൾ മുതിർന്ന പൗരന്മാർക്ക് ഇതേ കാലയളവിൽ 3.50 ശതമാനം മുതൽ 7.60 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ ഈടാക്കുന്നത്.
അതേസമയം എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം പ്രകാരം ഈ പ്രീമിയം നിരക്കിനൊപ്പം 0.50 ശതമാനം അധിക നിരക്കാണ് എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം നൽകുന്നത്. പൊതുജനങ്ങൾക്കുള്ള നിരക്കിനേക്കാൾ 1 ശതമാനം അധിക നിരക്ക് എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപത്തിന് ലഭിക്കും.
5 വർഷം മുതൽ 10 വർഷത്തേക്ക് എസ്ബിഐ റെഗുലർ നിക്ഷേപകർക്ക് 6.50 ശതമാനം പലിശ നൽകുമ്പോൾ മുതിർന്ന പൗരന്മാർക്ക് എസ്ബിഐ വീകെയർ പദ്ധതി പ്രകാരം 7.50 ശതമാനം പലിശ ലഭിക്കും.
നിക്ഷേപം ഇരട്ടിയാകും
10 വർഷത്തേക്കുള്ള നിക്ഷേപമായതിനാൽ പണം വളരാൻ ധാരളം സമയമുണ്ട്. 7.50 ശതമാനം പലിശ നിരക്കില്‍ എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപത്തില്‍ 10 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് നിക്ഷേപം ഇരട്ടിയായാണ് തിരികെ ലഭിക്കുന്നത്. 1 ലക്ഷം രൂപ 10 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിടുന്നൊരാള്‍ക്ക് കാലാവധിയെത്തുമ്പോള്‍ 2.10 ലക്ഷം രൂപയായി മാറും.
റെഗുലര്‍ നിക്ഷേപകര്‍ 10 വര്‍ഷത്തേക്ക് 6.50 ശതമാനം പലിശ നിരക്കില്‍ നിക്ഷേപമിട്ടാല്‍ 2 ലക്ഷത്തിന് താഴെ മാത്രമാണ് കാലാവധിയില്‍ ലഭിക്കുക. അതേസമയം നിക്ഷേപം ആദായനികുതി നിയമങ്ങൾ ബാധകമാണ്. സ്രോതസിൽ നിന്നുള്ള നികുതി ബാധകമായതിനാൽ നികുതി പിടിക്കുന്നത് ഒഴിവാക്കാൻ നിക്ഷേപകന് 15ജി/15എച്ച് ഫോം സമർപ്പിക്കാം.
ഐസിഐസിഐ ബാങ്ക്
5 വർഷത്തിന് മുകളിൽ കാലാവധിയുള്ള നിലവിലുള്ള മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് 0.50 ശതമാനം പ്രീമിയം നിരക്കിന് പുറമെ 0.10 ശതമാനം അധിക പ്രീമിയം നിരക്കാണ് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇതുപ്രകാരം ഐസിഐസിഐ ബാങ്കിലെ 5 വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 7.50 ശതമാനം ആണ്.
നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 ഏപ്രിൽ 30. മുതിർന്ന പൗരന്മാർക്ക് ഐസിഐസിഐ ബാങ്ക് 3.5 ശതമാനം മുതൽ 7.65 ശതമാനം വരെ പലിശ നിരക്ക് നൽകുന്നുണ്ട്. 15 മാസം മുതൽ 2 വർഷം വരെയാണ് ഉയർന്ന നിരക്കായ 7.65 ശതമാനം പലിശ ലഭിക്കുക.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
