അനുകൂലമായ ആഗോള സാഹചര്യത്തിൽ ഇന്ത്യൻ സൂചികകൾ നേട്ടത്തിൽ തിരിച്ചെത്തി. സെൻസെക്‌സ് 267 പോയിന്റ് ഉയർന്ന് 65,216.09 ലും നിഫ്റ്റി 83 പോയിന്റ് നേട്ടത്തിൽ 19,393.60 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നേട്ടത്തിൽ തുടങ്ങിയ വിപണി ഇൻട്രാഡേയിലെ ഏറ്റവും ഉയർന്ന നിരക്കിനടുത്താണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയെ ഒരു വേള 19,400-ന് മുകളിൽ എത്തിയെങ്കിലും ഉയർന്ന പോയിന്റിലെ വിൽപ്പനയാണ് താഴോട്ട് എത്തിച്ചത്.
ആഗോള വിപണിയിൽ യുകെയുടെ എഫ്‌ടിഎസ്ഇ, ഫ്രാൻസിന്റെ സിഎസി, ജർമ്മനിയുടെ ഡാക്‌സ് എന്നിവയുൾപ്പെടെയുള്ള പ്രധാന യൂറോപ്യൻ വിപണികൾ ഒരു ശതമാനം വീതം ഉയർന്നു. വിപണിയിൽ എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. ഐടി, റിയൽറ്റി, മെറ്റൽ, പവർ, ക്യാപിറ്റൽ ഗുഡ്സ് ഓഹരികൾ 1-2 ശതമാനം വരെ നേട്ടമുണ്ടാക്കി.
ബജാജ് ഫിനാൻസ്, അദാനി പോർട്ട്സ്, പവർ ഗ്രിഡ് കോർപ്, അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. റിലയൻസ് ഇൻഡസ്ട്രീസ്, എം ആൻഡ് എം, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ബിപിസിഎൽ എന്നിവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്കാപ്, സ്മോൾ കാപ് സൂചികകൾ ഓരോ ശതമാനം വീതം നേട്ടത്തിലാണ്.

പൊതുചിത്രം
ജിയോ ഫിനാൻഷ്യൽ സർവീസ് ഓഹരികൾ തിങ്കളാഴ്ച വിപണിയിൽ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിൽ 265 രൂപയ്ക്കും എൻഎസ്ഇയിൽ 262 രൂപയിലുമാണ് ഓഹരി ലിസ്റ്റ് ചെയ്തത്. ലിസ്റ്റ് രണ്ടാമത്തെ വലിയ വലിയ ബാങ്കിതര ധനകാര്യ സ്ഥാപനവും 33-ാമത്തെ വലിയ കമ്പനിയുമാണ് ജിയോ ഫിനാൻഷ്യൽ സർവീസ്.
കാരറ്റ്‌ലെയ്‌നിൽ നിന്ന് 27.18 ശതമാനം അധിക ഓഹരികൾ ഏറ്റെടുത്ത വാർത്തയ്ക്ക് ശേഷമുള്ള ആദ്യ വ്യാപാര ദിനം ടൈറ്റൻ ഓഹരികൾ 1 ശതമാനത്തോളം ഉയർന്ന് ക്ലോസ് ചെയ്തു. ജിഎംആർ എയർപോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. അദാനി ഗ്രൂപ്പ് ഓഹരികൾ വെള്ളിയാഴ്ച നേട്ടത്തിലാണ്.
ഗ്രൂപ്പ് ഓഹരികൾ 1-7 ശതമാനം വരെ ഉയർന്നു. 850 കോടി രൂപയുടെ ഡിഫൻസ് ഓർഡറുകൾ നേടിയതിന് പിന്നാലെ ഭാരത് ഫോർജ് റെക്കോർഡ് ഉയരത്തിലെത്തി. വർധിച്ചുവരുന്ന വൈദ്യുത ഡിമാൻഡ് പവർ ഓഹരികളെ നേട്ടത്തിലെത്തിച്ചു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 303.4 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 306.9 ലക്ഷം കോടി രൂപയായി ഉയർന്നു. ഒരു ദിവസം കൊണ്ട് നിക്ഷേപകർ 3.5 ലക്ഷം കോടി രൂപ സമ്പന്നരായി. തിങ്കളാഴ്ച രൂപ ഡോളറിനെതിരെ 83.11 നിലവാരത്തിലാണ് വ്യാപാരം അവസാനിച്ചത്. വെള്ളിയാളാഴ്ച 83.10 രൂപയിലാണ് ക്ലോസ് ചെയ്തത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
