ദീർഘകാല നിക്ഷേപ പദ്ധതികൾ തേടുന്നവർക്ക് സുരക്ഷിതമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്ഐപി. പ്രതിമാസമോ മൂന്നു മാസത്തിലൊരിക്കലോ ഒരു നിശ്ചിത തുക മൂച്വൽ ഫണ്ടുകളുടെ ഒരു സ്കീമിൽ നിക്ഷേപിക്കാം. അക്കൗണ്ടിൽനിന്നും ഈ തുക ഡെബിറ്റ് ചെയ്യാൻ ബാങ്കിന് നിർദേശം നൽകുന്നതിലൂടെ ഇത് കൂടുതൽ സൗകര്യപ്രദവുമാണ്. പ്രതിമാസം ചെറിയൊരു തുക നിക്ഷേപിക്കുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു തുക എസ്ഐപിയിലൂടെ സമ്പാദിക്കാൻ സാധിക്കും.
യു.പി.ഐ ഇടപാടുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ: ആർക്കെല്ലാം ഈ സേവനങ്ങൾ ലഭിക്കും?
പ്രതിമാസം 2,500 രൂപ എസ്ഐപിയിൽ നിക്ഷേപിക്കുകയാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ 3 കോടി സ്വന്തമാക്കാൻ കഴിയും. 5, 10, 15, 20, 25, 30, 35, 40 വർഷ കാലയളവിൽ ഇത്തരത്തിൽ നിക്ഷേപം നടത്തിയാൽ നിങ്ങൾക്ക് കിട്ടുന്ന തുക എത്രയാണെന്ന് നോക്കാം.

5 വർഷത്തേക്ക് പ്രതിമാസം 2,500 രൂപ എസ്ഐപിയിൽ നിക്ഷേപിക്കുക. നിങ്ങളുടെ ആകെ നിക്ഷേപം 1,50,000 രൂപയാണ്. 12 ശതമാനം റിട്ടേൺസ് ലഭിക്കുന്ന നിക്ഷേപമാണെങ്കിൽ, പലിശ ഇനത്തിൽ 56,216 രൂപ ലഭിക്കും. ആകെ സമ്പാദ്യം 2,06,216 രൂപ ആയിരിക്കും. 10 വർഷത്തേക്ക് ആണ് പ്രതിമാസം 2,500 രൂപ നിക്ഷേപിക്കുന്നതെങ്കിൽ 3,00,000 ആണ് മൊത്തം നിക്ഷേപം. പലിശ ഇനത്തിൽ കിട്ടുക 2,80,848 രൂപയാണ്. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് കിട്ടുക 5,80,848 രൂപയാണ്.
15 വർഷത്തേക്ക് നിക്ഷേപം നടത്തിയാൽ മൊത്തം നിക്ഷേപ തുക 4,50,000 രൂപയാണ്. പലിശ ഇനത്തിൽ 8,11,440 രൂപ കണക്കാക്കിയാൽ നിങ്ങളുടെ ആകെ സമ്പാദ്യം 12,61,440 രൂയാണ്. 20 വർഷമാണ് നിക്ഷേപം എങ്കിൽ മൊത്ത നിക്ഷേപം 6,00,000 രൂപയാണ്. പലിശ ഇനത്തിൽ 18,97,870 രൂപ കണക്കാക്കിയാൽ നിങ്ങളുടെ ആകെ സമ്പാദ്യം 24,97,870 രൂപയാണ്.
റിട്ടയർമെന്റ് പ്ലാൻ ചെയ്യുന്നുണ്ടോ? പ്രതിമാസം 2.5 ലക്ഷം അക്കൗണ്ടിൽ എത്തും; ഇങ്ങനെ നിക്ഷേപം നടത്തൂ
25 വർഷത്തേക്കാണ് നിങ്ങൾ പ്രതിമാസ നിക്ഷേപം നടത്തുന്നതെങ്കിൽ ആകെ നിക്ഷേപം 7,50,000രൂപയാണ്. പലിശയായി 39,94,088 രൂപ കണക്കാക്കുമ്പോൾ കാലാവധി പൂർത്തിയാകുന്ന സമയത്ത് കയ്യിൽ കിട്ടുക 47,44,088 രൂപയാണ്. 30 വർഷത്തെ നിക്ഷേപങ്ങൾക്ക് പലിശ ഇനത്തിൽ 79,24,784 രൂപ കൂടി കണക്കാക്കുമ്പോൾ ആകെ സമ്പാദ്യം 88,24,784 രൂപയാണ്.
35 വർഷത്തെ നിക്ഷേപങ്ങൾ നിങ്ങളെ കോടിപതിയാക്കും. കാലാവധി പൂർത്തിയാകുമ്പോഴുള്ള നിങ്ങളുടെ ആകെ നിക്ഷേപം 10,50,000 രൂപയാണ്. പലിശയായി 1,51,88,173 കൂടി കണക്കാക്കുമ്പോൾ ആകെ സമ്പാദ്യം 1,62,38,173 രൂപയാണ്. 40 വർഷത്തേക്ക് പ്രതിമാസം 2,500 രൂപ നിക്ഷേപിച്ചാൽ, ആകെ നിക്ഷേപ തുക 12,00,000 ലക്ഷമാണ്. പലിശ ഇനത്തിൽ 2,85,06,051 രൂപ കൂടി കണക്കാക്കുകയാണെങ്കിൽ, നിങ്ങളുടെ മൊത്ത സമ്പാദ്യം 2,97,06,051 രൂപയാണ്.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ



Click it and Unblock the Notifications