മികച്ച ഓഹരികളിലെ നിക്ഷേപത്തില്‍ നിന്നും ദീര്‍ഘകാലയളവില്‍ കൈനിറയെ നേട്ടം കരസ്ഥമാക്കിയതിന് അനവധി ഉദാഹരണങ്ങളുണ്ട്. അതായത് അടിസ്ഥാനപരമായി മികച്ച നിലവാരം പുലര്‍ത്തുന്നതും സാമ്പത്തിക ഭദ്രതയുമുള്ള ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുകയും തുടര്‍ന്ന് കമ്പനി വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും നേട്ടം കൊയ്യാനാകുമെന്ന് സാരം.
അതുപോലെ ഓഹരിയിലെ വില വര്‍ധനയോടൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും ദീര്‍ഘകാല നിക്ഷേപകരെ തേടിയെത്താറുണ്ട്. കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റ്, ബോണസ് ഇഷ്യൂ, ഷെയര്‍ ബൈബാക്ക് തുടങ്ങിയവയൊക്കെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. അതിനാല്‍ നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ കമ്പനിയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി/ ഡിവിഡന്റ് നല്കിയ പൂര്‍വകാല ചരിത്രം പരിശോധിക്കുന്നതും ഉചിതമായിരിക്കും.
അതേസമയം തെരഞ്ഞെടുത്ത ഓഹരിയെ കുറിച്ച് ശരിയായ ഉള്‍ക്കാഴ്ചയുണ്ടെങ്കില്‍ നിക്ഷേപകന് പരമാവധി നേട്ടം കരസ്ഥമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സെറ സാനിട്ടറിവെയര്‍ (BSE: 532443, NSE : CERA). സമീപകാല ചരിത്രത്തില്‍ ദീര്‍ഘകാല നിക്ഷേപകരെ കോടിപതികളാക്കിയ സ്മോള്‍ കാപ് മള്‍ട്ടിബാഗര്‍ ഓഹരിയാണിത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സെറ സാനിട്ടറിവെയര്‍ ഓഹരികള്‍ 70 രൂപയില്‍ നിന്നും 5,560 രൂപ നിലവാരത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. അതായത് 7,759 ശതമാനം നേട്ടം.
നിക്ഷേപത്തിലെ നേട്ടം
2007 നവംബര്‍ 2-ന് സെറ സാനിട്ടറിവെയര്‍ ഓഹരികള്‍ 70.75 രൂപയിലായിരുന്നു ക്ലോസിങ്. അന്ന് 1 ലക്ഷം രൂപയ്ക്ക് 1,413 ഓഹരികള്‍ ലഭിക്കും. അക്കാലയളവില്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ മുന്നേറാന്‍ തുടങ്ങിയ കമ്പനിക്കൊപ്പം ഓഹരി വിലയും കുതിച്ചുതുടങ്ങി. ഇതിനിടെ 2010 സെപ്റ്റംബറില്‍ നിക്ഷേപകര്‍ക്ക് 1:1 അനുപാതത്തില്‍ സെറ സാനിട്ടറിവെയര്‍ ബോണസ് ഓഹരി അനുവദിച്ചു.
ഇതോടെ നിക്ഷേപകരുടെ കൈവശമുണ്ടായിരുന്ന ഓഹരികളുടെ എണ്ണം 2,826 ആയി വര്‍ധിച്ചു. ഇത്രയും ഓഹരികളുടെ കഴിഞ്ഞ ദിവസത്തെ വിപണിമൂല്യം 1.57 കോടിയാണ്. അതായത് 15 വര്‍ഷത്തിനിടെ ഒരു തവണയേ ബോണസ് ഓഹരി ലഭിച്ചിട്ടുള്ളൂ എങ്കിലും നിക്ഷേപകരുടെ സമ്പത്ത് പതിന്മടങ്ങായി വര്‍ധിച്ചുവെന്ന് ചുരുക്കം.
അതേസമയം കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ സെറ സാനിട്ടറിവെയര്‍ ഓഹരിയുടെ ഉയര്‍ന്ന വില 6,450 രൂപയും താഴ്ന്ന വിലനിലവാരം 3,515 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ സ്മോള്‍ കാപ് ഓഹരിയിലെ നേട്ടം 38 ശതമാനത്തോളമാണ്. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ 130 ശതമാനത്തോളം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സെറ സാനിട്ടറിവെയര്‍ ഓഹരികള്‍ 300 രൂപ നിലവാരത്തില്‍ നിന്നും 5,560 രൂപയിലേക്കും കുതിച്ചുയര്‍ന്നു.
സെറ സാനിറ്ററിവെയര്‍
ടൈല്‍ നിര്‍മാണ മേഖലയിലെ മുന്‍നിരക്കാരും ശൗചാലയവുമായി ബന്ധപ്പെട്ട അനുബന്ധ ഉത്പന്നങ്ങളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് സെറ സാനിറ്ററിവെയര്‍ ലിമിറ്റഡ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.63 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 791.48 രൂപ നിരക്കിലും പിഇ അനുപാതം 40.66 മടങ്ങിലുമാണുള്ളത്.
നിലവില്‍ സെറ സാനിറ്ററിവെയറിന്റെ വിപണി മൂല്യം 7,250 കോടിയാണ്. ജൂണ്‍ പാദത്തിലെ രേഖകള്‍ പ്രകാരം പ്രമുഖ നിക്ഷേപകന് വിജയ് കേദിയ, സെറ സാനിട്ടറിവെയറിന്റെ 1.02 ശതമാനം ഓഹരികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
