സാധാരണക്കാർക്കിടയിൽ ജനപ്രീയമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ. പോസ്റ്റ് ഓഫീസ് പദ്ധതികളിൽ പൊതുവെയുള്ള ആകർഷണം സർക്കാർ ഗ്യാരണ്ടി, മികച്ച പലിശ, നികുതി ആനുകൂല്യം എന്നിവയാണ്. ചില നിക്ഷേപങ്ങൾ പൂർണമായ നികുതി ഇളവ് ലഭിക്കുമ്പോൾ മറ്റു ചില നിക്ഷേപങ്ങൾക്ക് സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും.
ചില നിക്ഷേപങ്ങൾക്ക് സ്രോതസിൽ നിന്നുള്ള നികുതി(ടിഡിഎസ്)യും ബാധകമല്ല. നിക്ഷേപത്തിൽനിന്നുള്ള പലിശ വരുമാനം നിശ്ചിത പരിധി കവിയാത്ത സാഹചര്യത്തിലാണ് സ്രോതസിൽ നിന്നുള്ള നികുതിയിൽ ഇളവ് ലഭിക്കുന്നത്. ഏതൊക്കെ നിക്ഷേപങ്ങൾക്ക് എന്തൊക്കെ ഇളവുകൾ ലഭിക്കുന്നു എന്ന് നോക്കാം.
എന്താണ് ടിഡിഎസ്
'ടാക്സ് ഡിഡക്ട് അറ്റ് സോഴ്സ്' അഥവാ സ്രോതസിൽ നിന്നുള്ള നികുതിയാണ് ടിഡിഎസ്. വരുമാനത്തിന്റെ ഉറവിടത്തിൽ നിന്ന് നേരിട്ട് നികുതി ഈടാക്കുന്നതാണ് ടിഡിഎസ്. നികുതിവെട്ടിപ്പ് കുറയ്ക്കുന്നതിനയാണ് സർക്കാർ ടിഡിഎസ് ഉപയോഗിക്കുന്നത്. പിടിച്ച ടിഡിഎസ് ആദായ നികുതി റിട്ടേൺ സമർപ്പിച്ച് റീഫണ്ട് വാങ്ങാൻ സാധിക്കും.

പലിശ വരുമാനം സാമ്പത്തിക വർഷത്തിൽ നിശ്ചിത പരിധി കടന്നാൽ ടിഡിഎസ് ഈടാക്കും. സാധാരണ പൗരന്മാർക്ക് 40,000യാണ് പരിധി. മുതിർന്ന പൗരന്മാർക്ക് 50,000 രൂപയാണ് പരിധി. നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം ഈ തുകയ്ക്ക് താഴെയാണെങ്കിൽഒരു നികുതിയും ഈടാക്കില്ല.
ടിഡിഎസ് ബാധകമല്ലാത്ത നിക്ഷേപങ്ങൾ
സ്രോതസിൽ നിന്നുള്ള നികുതി ബാധകമല്ലാത്തൊരു പോസ്റ്റ് ഓഫീസ് നിക്ഷേപമാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. നിക്ഷേപിക്കുന്ന തുകയിൽ 1.50 ലക്ഷം രൂപ വരെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യം ലഭിക്കും. അതേസമയം കാലാവധിയിൽ കയ്യിലെത്തുന്ന പലിശ വരുമാനം നിക്ഷേപകന്റെ സ്ലാബ് റേറ്റ് അനുസരിച്ച് നികുതി ബാധകമാകും.
മറ്റൊരു നിക്ഷേപം കിസാൻ വികാസ് പത്രയാണ്. സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവുകളില്ലെങ്കിലും കിസാൻ വികാസ് പത്രയിൽ നിന്ന് കാലാവധിക്ക് ശേഷം നടത്തുന്ന പിൻവലിക്കലിന് സ്രോതസിൽ നിന്നുള്ള നികുതി കുറയ്ക്കില്ല. അതേസമയം, റിട്ടേണുകൾ പൂർണ്ണമായും നികുതി വിധേയമാണ്.
മറ്റു നിക്ഷേപങ്ങളിൽ എങ്ങനെ ടിഡിഎസ് ഒഴിവാക്കാം
വർഷത്തിൽ പലിശ വരുമാനം 40,000 രൂപയിൽ കൂടുതലാണെങ്കിലാണ് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നത്. മുതിർന്ന പൗരന്മാർക്ക് ടിഡിഎസ് ബാധകമാകുന്ന പരിധി 50,000 രൂപയാണ്. പലിശ വരുമാനം പരിധി കടന്നാലും നിക്ഷേപകൻ ആദായ നികുതി അടയ്ക്കാൻ ബാധ്യസ്ഥനല്ലെങ്കിൽ (വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കിൽ) 15ജി, 15എച്ച് ഫോം സമർപ്പിക്കാം. സാധാരണ നിക്ഷേപകർക്കാണ് 15ജി ഫോം. മുതിർന്ന പൗരന്മാർക്ക് 15എച്ച് ഫോം ഉപയോഗിക്കാം. നിക്ഷേപമുള്ള പോസ്റ്റ് ഓഫീസിലാണ് ഫോം സമർപ്പിക്കേണ്ടത്.
നികുതി ബാധകമല്ലാത്ത നിക്ഷേപങ്ങൾ
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന എന്നീ നിക്ഷേപങ്ങൾക്ക് യാതൊരു വിധ നികുതിയും ബാധകമാകുന്നില്ല. നിക്ഷേപിക്കുന്ന തുക 1.50 ലക്ഷം പരിധിയുണ്ട്. ഈ തുക സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. പലിശ വരുമാനത്തിന് നികുതി ബാധകമല്ലാത്തതിനാൽ കാലാവധിയിൽ പിൻവലിക്കുമ്പോൾ നികുതി നൽകേണ്ടതില്ല.
80സി നിക്ഷേപങ്ങൾ
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന എന്നിവയ്ക്ക് പുറമെ 5 വർഷത്തെ സ്ഥിര നിക്ഷേപം, സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം, നാഷണൽ സേവിംഗ്‌സ് സ്‌കീം എന്നി നിക്ഷേപങ്ങൾക്ക് 80സി ആനുകൂല്യം ലഭിക്കും. നിക്ഷേപിക്കുന്ന തുകയിൽ 1.50ലക്ഷം രൂപ വരെ നികുതി ഈടാക്കില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
