വലിയ വിജയങ്ങള്‍ക്ക് തുടക്കമിടുന്നത് ചെറിയ ചുവടുവെയ്പ്പുകളാകാം. ഇതുപോലെ തന്നെയാണ് നിക്ഷേപത്തിലും. ഇന്ന് തുടങ്ങുന്ന ചെറിയ നിക്ഷേപങ്ങളാണ് നാളെത്തെ വലിയ സമ്പത്തായി മാറുന്നത്. ഇതിനാല്‍ വലിയൊരു തുക ഉണ്ടാക്കിയിട്ട് മതി നിക്ഷേപം എന്ന് ആലോചിക്കാതെ കയ്യിലുള്ളത് കൊണ്ട് നിക്ഷേപം ആരംഭിക്കുകയാണ് വേണ്ടത്. ഇതോടൊപ്പം നേരത്തെ നിക്ഷേപം ആരംഭിക്കുന്നതിന്റെ ഗുണങ്ങളും നേടാൻ സാധിക്കും. ചെറിയ തുകയിൽ ആരംഭിക്കുന്ന നിക്ഷേപം സാമ്പത്തിക സ്ഥിതി അനുസരിച്ച് ഉയർത്താം.
റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാനോ സ്ഥിര നിക്ഷേപമിടാനോ വലിയ തുക ആവശ്യമായി വന്നേക്കാം. എന്നാല്‍ മാസത്തില്‍ 500 രൂപയ്ക്കും 1,000 രൂപയ്ക്കും നിക്ഷേപിക്കാൻ സാധിക്കുന്ന നിരവധി പദ്ധതികളുണ്ട്. മാസത്തിൽ 1,000 രൂപ മാറ്റിവെയ്ക്കാൻ സാധിക്കുന്നൊരാൾക്ക് നിക്ഷേപിക്കാൻ സാധിക്കുന്ന 5 നിക്ഷേപ പദ്ധതികൾ പരിചയപ്പെടാം.
ഓഹരികള്‍
മാസം ആയിരം രൂപ മുടക്കിയും മികച്ച ഓഹരികളില്‍ നിക്ഷേപിക്കാനും നല്ലൊരു പോര്‍ട്ട്ഫോളിയോ ഉണ്ടാക്കിയെടുക്കാനും സാധിക്കും. കയ്യിലുള്ള വിലയ്ക്ക് വാങ്ങാന്‍ സാധിക്കുന്ന മികച്ച ഓഹരികളില്‍ കണ്ടെത്തണം. വിപണി ഗവേഷണത്തിലൂടെ ശക്തമായ ഫണ്ടമെന്റലുകളുള്ള കമ്പനികള്‍ കണ്ടെത്തി ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നത് വലിയ സമ്പത്തുണ്ടാക്കാനാകും. 7-10 വര്‍ഷ കാലയളവിലേക്ക് നിക്ഷേപം ക്രമീകരിക്കാം.
മ്യൂച്വല്‍ ഫണ്ട്
സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലൂടെ മ്യൂച്വല്‍ ഫണ്ടുകളില്‍ മാസത്തില്‍ 500 രൂപ മുതല്‍ നിക്ഷേിക്കാന്‍ സാധിക്കും. 500 രൂപയോ 1000 രൂപയോ മാത്രം നിക്ഷേപിച്ചാലും മികച്ച മൂല്യമുള്ള ഓഹരികളുടെ നേട്ടം കൊയ്യാന്‍ മ്യൂച്വല്‍ ഫണ്ടിലൂടെ സാധിക്കും. സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലൂടെ മാസത്തിലോ ആഴ്ചയിലോ നിശ്ചിത തുക വീതം നിക്ഷേപിക്കാന്‍ സാധിക്കും. നേരിട്ട് ഓഹരിയില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ കുറഞ്ഞ റിസ്കോടെ നിക്ഷേപിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി സാധിക്കും.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
കുറഞ്ഞ റിസ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നൊരു പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. കേന്ദ്ര സർക്കാർ ഗ്യാരണ്ടിയുള്ള പദ്ധതിയായതിനാൽ പണത്തിന് പൂർണ സുരക്ഷിതത്വമുണ്ട്.
നിലവില്‍ 7.10 ശതമാനം പലിശ ലഭിക്കുന്ന പദ്ധതിയുടെ കാലാവധി 15 വര്‍ഷമാണ്. വര്‍ഷത്തില്‍ പരമാവധി 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. മാസത്തില്‍ 1,000 രൂപ നിക്ഷേപിക്കുന്ന വ്യക്തി 15 വര്‍ഷ കാലയളവില്‍ 1.80 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്. ഇതില്‍ നിന്ന് പലിശയടക്കം 3,25,457 രൂപ നേടാം.
ആവര്‍ത്തന നിക്ഷേപം
മാസത്തില്‍ നിശ്ചിത തുക നീക്കിവെയ്ക്കാന്‍ സാധിക്കുന്നവര്‍ക്ക് ബാങ്ക് ആവര്‍ത്തന നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം. മാസത്തില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കും. 6 മാസം മുതല്‍ 10 വര്‍ഷത്തേക്ക് ബാങ്കുകള്‍ ആവര്‍ത്തന നിക്ഷേപം നല്‍കുന്നുണ്ട്. 4 ശതമാനം മുതല്‍ 8 ശതമാനം വരെ പലിശ ബാങ്കുകൾ നൽകുന്നുണ്ട്. കുറഞ്ഞ റിസ്കില്‍ ചിട്ടയായ നിക്ഷേപം ശീലമാക്കാന്‍ സാധിക്കുന്നൊരു രീതിയാണ് ആവര്‍ത്തന നിക്ഷേപം.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
സര്‍ക്കാര്‍ പദ്ധതിയായ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ കുറഞ്ഞ നിക്ഷേപമായി വേണ്ടത് 1,000 രൂപയാണ്. ഒറ്റത്തവണ നിക്ഷേപമാണ് ഇവിടെ നടത്തേണ്ടത്. 5 വര്‍ഷത്തെ ലോക്ഇന്‍ പിരിയഡുള്ള പദ്ധതിയില്‍ നിക്ഷേപിക്കുമ്പോള്‍ 7 ശതമാനം പലിശയാണ് ലഭിക്കുന്നത്.
1,000 രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് കാലാവധിയില്‍ 1403 രൂപ ലഭിക്കും. പൊതുമേഖലാ ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസുകളില്‍ നിന്നോ തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കില്‍ നിന്നോ നാഷണല്‍ സേവിംഗ്സ സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് 80സി പ്രകാരം നികുതി ഇളവ് ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
