കമ്പനികൾ മികച്ച പ്രകടനം നടത്തുന്നതിന്റെ ഭാഗമായി ഓഹരിയുടമകൾക്ക് വലിയ ലാഭവിഹിതം നൽകുന്നത് സാധാരണയാണ്. ഡിവിഡന്റ് ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ തുടർച്ചയായി ലാഭവിഹിതം നൽകുന്നവയെ പരിഗണിക്കാം. ഇത്തരം ഓഹരികളിലെ നിക്ഷേപം വഴി ഓഹരി ഉടമകൾക്ക് പാസീവ് ഇൻകം നേടിയെടുക്കാൻ സാധിക്കും.
ഇതോടൊപ്പമാണ് ഓഹരി വില ഉയരുമ്പോഴുള്ള നേട്ടം. വലിയ ലാഭവിഹിതം നൽകുന്ന കമ്പനികൾ പരിഗണിച്ചാൽ ബോഷ്, അബോട്ട് ഇന്ത്യ, ഹീറോ മോട്ടക്രോപ്പ്, സ്വരാജ് എൻജിൻ, ലക്ഷ്മി മെഷിൻ വർക്ക് എന്നിവയെ പട്ടികയിൽ കാണാം. ഇവയുടെ ലാഭവിഹിതവും റെക്കോർഡ് തീയതിയും അറിഞ്ഞ് നിക്ഷേപം നടത്താം.
ബോഷ്
വാഹന ഘടകങ്ങളുടെ നിര്‍മാതാക്കളായ ബോഷ് ലിമിറ്റഡ് ഇത്തവണ വലിയ ലാഭവിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ലാഭവിഹിതമായി 10 രൂപ മുഖവിലയുള്ള ബോഷ് ഓഹരികള്‍ക്ക് 2800 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. പ്രതിയോഹരി 280 രൂപ ഓഹരി ഉടമയ്ക്ക് ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ജൂലായ് 14 ആണ്.

2001 മുതല്‍ തുടര്‍ച്ചയായലാഭവിഹിതം നല്‍കുന്ന കമ്പനി 2023 വരെ 29 തവണ ലാഭവിഹിതം നല്‍കി. നിലവിലെ ഓഹരി വിലയായ 18,296 രൂപ പ്രകാരം 2.24 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.
അബോട്ട്
അനസ്‌തേഷ്യ, അനിമല്‍ ഹെല്‍ത്ത്, ആന്റി ഇന്‍ഫെക്റ്റീവ്‌സ്, കാര്‍ഡിയോ വാസ്‌കുലര്‍, ഡയബറ്റിസ് കെയര്‍ തുടങ്ങിയ മേഖലകളില്‍ വിവിധ ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഹെല്‍ത്ത് കെയര്‍ കമ്പനിയാണ് അബോട്ട് ഇന്ത്യ ലിമിറ്റഡ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 325 രൂപയാണ് ലാഭവിഹിതമായി നല്‍കുന്നത്.
അന്തിമ ലാഭവിഹിതമായി 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 1800 ശതമാനവും പ്രത്യേക ലാഭവിഹിതമായി 1450 ശതമാനവും നല്‍കും. യഥാക്രമം 180രൂപയും 145 രൂപയും ഓഹരി ഉടമകള്‍ക്ക് ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ജൂലായ് 21 ആണ്. കഴിഞ്ഞ 5 വര്‍ഷമായി തുടര്‍ച്ചയായി കമ്പനി ലാഭവിഹിതം നല്‍കുന്നുണ്ട്. നിലവിലെ ഓഹരി വിലയായ 21893.80 രൂപ പ്രകാരം 1.26 ശതമാനാമണ് ഡിവിഡന്റ് യീല്‍ഡ്.
ഹീറോ മോട്ടോക്രോപ്പ്
ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോക്രോപ്പ് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാണ കമ്പനി കൂടിയാണ്. 2 രൂപ മുഖവിലയുള്ള ഓഹരിക്ക് 1750 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിയോഹരി 35 രൂപ ലാഭവിഹിതം ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയത് ജൂലായ് 28 ആണ്. 2776.90 രൂപ വിലയുള്ള ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.60 ശതമാനമാണ്.
ലക്ഷ്മി മെഷിന്‍ വര്‍ക്ക് ലിമിറ്റഡ്
ടെക്‌സ്‌റ്റൈല്‍ മെഷിനറി നിര്‍മാതാക്കളാണ് ലക്ഷ്മി മെഷിന്‍. സ്പ്പിന്നിംഗ് മെഷിനറികളുടെ നിര്‍മാണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് കമ്പനി. 10 രൂപ മുഖവലിയുള്ള ഓഹരികള്‍ക്ക് 985 ശതമാനം ലാഭവിഹിതം നല്‍കാനാണ് ബോര്‍ഡ് തീരുമാനം. പ്രതിയോഹരി 98.50 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂലായ് 24. 11683.65 രൂപ വിലയുള്ള ഓഹരികളുടെ ഡിവിഡന്റ് യീല്‍ഡ് 0.34 ശതമാനമാണ്.
സ്വരാജ് എന്‍ജിന്‍
ഡീസൽ എൻജിൻ, എൻജിൻ ഘടകങ്ങൾ, സ്പെയർ പാർട്സ് എന്നിവ നിർമിക്കുന്ന മഹീന്ദ്ര ഗ്രൂപ്പ് കമ്പനിയാണ് സ്വരാജ് എൻജിൻ. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 920 ശതമാനമാണ് കമ്പനി ലാഭവിഹിതം നൽകുന്നത്. ഓഹരി ഉടമയ്ക്ക് 92 രൂപ ലാഭവിഹിതം ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജൂലായ് 8 ആണ്. 2000മുതൽ തുടർച്ചയായി 30 തവണ ലാഭവിഹിതം നൽകിയ ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 4.42 ശതമാനാണ്. 1811 രൂപയാണ് ഓഹരി വില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യത; പ്രമുഖ കമ്പനികളുടെ പുതിയ റേറ്റിംഗുകൾ പുറത്ത്

എച്ച്സിഎൽ ടെക് ഫലം വരുന്നു; ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നിർണ്ണായകം; ടിസിഎസ് ഫലവും ഗിഫ്റ്റ് നിഫ്റ്റിയും വിപണിയെ എങ്ങോട്ട് നയിക്കും?

ടിസിഎസ് ഒന്നാം പാദ ഫലം: ബ്രോക്കറേജ് റിപ്പോർട്ടുകൾക്ക് പിന്നിലെ രഹസ്യം, നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഡിമാർട്ട് ഓഹരികളിൽ ഇടിവ്: ഒന്നാം പാദ ഫലങ്ങൾക്ക് പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവില അറിയാം

5 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?



Click it and Unblock the Notifications