ചാഞ്ചാട്ടം തുടര്‍ന്ന് ആഭ്യന്തര വിപണിയിലെ സ്വര്‍ണ വില. വ്യാഴാഴ്ചയിലെ ഇടിവിന് ശേഷം സ്വര്‍ണ വില തിരികെ കയറി. പവന് 240 രൂപ വര്‍ധിച്ച് 46,160 രൂപയിലാണ് വെള്ളിയാഴ്ച സ്വര്‍ണ വിലയുള്ളത്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,770 രൂപയിലേക്ക് സ്വര്‍ണ വില എത്തി. വ്യാഴാഴ്ച കുറഞ്ഞത്രയും വെള്ളിയാഴ്ച വര്‍ധിച്ചതോടെ സ്വര്‍ണ വില ബുധനാഴ്ചയിലെ അതേ നിലവാരത്തിലാണുള്ളത്. ഒരാഴ്ചയ്ക്കിടെ ഇടിവും വില വർധനവുമായി ചാഞ്ചാട്ടത്തിലാണ് സ്വർണ വില.
ഒരാഴ്ചയിലെ വില
തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സ്വര്‍ണം ബാക്കി മൂന്ന് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. ആദ്യ ദിവസം 120 രൂപ നേട്ടമുണ്ടാക്കി 46,520 രൂപയായിരുന്നു പവന് രേഖപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം 80 രൂപ കുറഞ്ഞ് 46,440 രൂപയിലേക്കും ബുധനാഴ്ച 280 രൂപ കുറഞ്ഞ് 46,160 രൂപയിലേക്കും എത്തി.
ഇവിടെ നിന്നാണ് വ്യാഴാഴ്ച 240 രൂപ കുറഞ്ഞത്. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവോടെ ഒരു മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണ വില എത്തിയിരുന്നു. വെള്ളിയാഴ്ച 240 രൂപ വർധനവ് രേഖപ്പെടുത്തിയതോടെ ബുധനാഴ്ചയിലെ നിലവാരത്തിലേക്ക് സ്വർണ വില തിരിച്ചെത്തി.

മാസത്തിലെ ഉയർന്ന നിലവാരം ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 47,000 രൂപയാണ്. ഈ നിലവാരത്തിൽ നിന്ന് 840 രൂപ അകലെയാണ് വ്യാഴാഴ്ചയിലെ സ്വർണ വില. സർവകാല ഉയരമായ ഡിസംബർ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയിൽ നിന്ന് 960 രൂപയുടെ വ്യത്യാസം ഇന്നത്തെ സ്വർണ വിലയിലുണ്ട്.
ആഗോള വിപണിയിലെ വില
യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർധനവ് വൈകുമെന്ന സൂചനയ്ക്കിടെ സ്വർണ വില ഇടിവിൽ തുടരുകയാണ്. വ്യാഴാഴ്ച 2010 ഡോളറിലേക്ക് എത്തിയ ശേഷം 2,023.13 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം രാവിലെ വ്യാപാരത്തിനിടെ ഇടിവിലാണ്. സ്പോട്ട് ഗോൾഡ് 0.02 ശതമാനത്തിന്റെ നേരിയ ഇടിവോടെ ഔൺസിന് 2,022.71 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഡോളറും ട്രഷറി വരുമാനവും ശക്തിപ്രാപിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്. ഒരു മാസത്തിലേറെയായുള്ള ഏറ്റവും മോശം ആഴ്ചയിലേക്കാണ് സ്വർണ വില നീങ്ങുന്നത്. യുഎസ് ഡോളർ സൂചിക 0.2ശതമാനം ഇടിവിലാണെങ്കിലും ഈ ആഴ്ച ഇതുവരെ ഏകദേശം 1 ശതമാനം ഉയർന്നു. യുഎസ് 10 വർഷത്തെ ട്രഷറി ബോണ്ട് യീൽഡും ശക്തിപ്രാപിക്കുകയാണ്. അഞ്ച് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 4.1632 ശതമാനത്തിലാണ് യീൽഡ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
