ലാഭവിഹിതം പണമായി നൽകാൻ സാധിക്കാതെ വരുമ്പോളാണ് കമ്പനികൾ ബോണസ് ഇഷ്യു നൽകുന്നത്. ബോണസ് ഇഷ്യു വഴി കയ്യിലുള്ള ഓഹരികൾക്ക് ആനുപാതികമായി അധിക ഓഹരികൾ സൗജന്യമായി നേടാൻ നിക്ഷേപകന് സാധിക്കും. പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല. ബോണസ് ഓഹരികൾ സ്വീകരിക്കുന്ന ഘട്ടത്തിൽ നിക്ഷേപകനും നികുതി ബാധ്യതയില്ല. അധിക ഓഹരികള്‍ നൽകുന്നതോടെ ഓഹരി വിപണിയിൽ ലിക്വിഡിറ്റി വർധിക്കുകയും ചെയ്യും.
ദീർഘകാല നിക്ഷേപകർക്ക് മികച്ച റിട്ടേൺ ലഭിക്കാൻ ബോണസ് ഇഷ്യു സഹായകമാകാറുണ്ട്. ഓഹരി ഉടമയുടെ പോർട്ട്ഫോളിയോയിൽ ഓഹരികളുടെ എണ്ണം വർധിക്കുന്നതിനാൽ ഭാവിയിൽ ലാഭവിഹിതം നൽകുമ്പോഴോ ഓഹരി വില ഉയരുമ്പോഴോ അധികം നേട്ടം ഓഹരി ഉടമയ്ക്ക് ലഭിക്കും. ഈ മാസത്തിൽ ബോണസ് ഓഹരി നൽകുന്നൊരു ലാർജ് കാപ് കമ്പനിയാണ് ബെർഗർ പെയിന്റ്സ്. ബോണസ് ഓഹരിക്ക് റെക്കോർഡ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ 52 ആഴ്ച ഉയർന്ന വിലയിലേക്ക് കുതിക്കുകയാണ് ഓഹരി.
ബെർഗർ പെയിന്റ്സ്
കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി നാഷണല്‍ പെയിന്റ് കമ്പനിയാണ് ബെര്‍ഗര്‍ പെയിന്റ്സ്. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, പുതുച്ചേരി, ഗോവ, ജമ്മു കാശ്മീര്‍ എന്നിങ്ങനെ 14 ഇടങ്ങളിൽ കമ്പനിക്ക് നിര്‍മാണ യൂണിറ്റുകളുണ്ട്. നേപ്പാൾ, റഷ്യ, പോളണ്ട് എന്നിവിടങ്ങളിലും കമ്പനിക്ക് പ്ലാന്റുകളുണ്ട്. ലോകത്തിലെ മുന്‍നിര പെയിന്റ് നിര്‍മാതാക്കളായ കമ്പനിക്ക് ഇന്ത്യന്‍ വിപണിയിലെ വിപണി വിഹിതം 20.2 ശതമാനം ആണ്.

ബെർഗർ പെയിന്റ്സ് ഓഹരി വില
ബുധനാഴ്ച 724 രൂപയിലാണ് ബെര്‍ഗര്‍ പെയിന്റ്സ് ഓഹരികള്‍ ക്ലോസ് ചെയ്തത്. 728.70 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. 527.15 രൂപയാണ് 52 ആഴ്ച താഴ്ന്ന വില. 2023 ല്‍ അതുവരെ 24.54 ശതമാനം റിട്ടേണാണ് ഓഹരി നല്‍കിയത്. അഞ്ച് വര്‍ഷത്തിനിടെ ഓഹരി 140.22 ശതമാനം റിട്ടേണ്‍ നല്‍കി.
ബോണസ് ഇഷ്യു
1:5 അനുപാതത്തിലാണ് ലാര്‍ജ് കാപ് പെയിന്റ് ഓഹരി ബോണസ് ഇഷ്യു നടത്തുന്നത്. ഓഗസ്റ്റ് 9 തിനാണ് കമ്പനി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ബോണസ് ഇഷ്യു നിര്‍ദ്ദേശിക്കുന്നത്. 1 രൂപ മുഖവിലയുള്ള ബെര്‍ജര്‍ പെയിന്റ്‌സിന്റെ 5 ഓഹരികള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് 1 ഓഹരി അധികമായി ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്റ്റംബര്‍ 23 ആണ് കമ്പനി നിശ്ചയിച്ചിട്ടുള്ളത്.
സാമ്പത്തികം
2024 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ കമ്പനി 3,029.51 കോടി രൂപയുടെ വരുമാനം നേടി. തൊട്ട്മുന്‍പ് അവസാനിച്ച പാദത്തെ അപേക്ഷിച്ച് 23.9 ശതമാനത്തിന്റെ വര്‍ധനവാണ് വരുമാനത്തിലുണ്ടായത്. 2023 നാലാം പാദത്തില്‍ 2,443.63 കോടി രൂപയായിരുന്നു വരുമാനം.
അതോടൊപ്പം ലാഭത്തില്‍ 90.8 ശതമാനത്തിന്റെ കുതിച്ചു ചാട്ടം ഒന്നാം പാദത്തിലുണ്ടായി. 354.35 കോടി രൂപയാണ് ഒന്നാം പാദത്തിലെ ലാഭം. മുന്‍പാദത്തില്‍ ഇഥ് 185.69 കോടി രൂപയായിരുന്നു. 0.17 മടങ്ങ് ഡെബ്റ്റ് ഇക്വിറ്റി റേഷ്യോ ഉള്ള കമ്പനി കുറഞ്ഞ കടം സൂചിപ്പിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്‌റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications