ഒരു വർഷം കൊണ്ട് നിക്ഷേപം മൂന്നിരട്ടി; ഇനി ഓഹരി ഇരട്ടിക്കും; ബോണസ് ഓഹരി, ഓഹരി വിഭജനം പ്രഖ്യാപിച്ച കമ്പനിയിതാ

പാദഫലങ്ങൾക്ക് പിന്നാലെ കമ്പനികൾ പ്രഖ്യാപിക്കുന്ന കോർപ്പറേറ്റ് നടപടി ക്രമങ്ങളാണ് ബോണസ് ഓഹരിയും ഓഹരി വിഭജനവും. ഓഹരികളുടെ വിലയെ ബാധിക്കുന്ന ഇത്തരം നടപടികൾ നിക്ഷേപകർ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈയിടെ ഓഹരി വിഭജനവും ബോണസ് ഓഹരികളും ഒന്നിച്ചു പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു മൾട്ടിബാഗർ ഓഹരി. സ്മോൾ കാപ് കമ്പനിയായ മാൻ അലൂമിനിയത്തിന്റെ ബോർഡ് യോഗം ഓഹരി ഉടമകൾക്ക് 1:1 അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകാനും 1:2 അനുപാതത്തിൽ ഓഹരികൾ വിഭജിക്കാനും തീരുമാനിച്ചു.

ഓഹരി വിഭജനം

10 രൂപ മുഖ വിലയുള്ള മാൻ അലൂമിനിയം ഓഹരികൾ 5 രൂപ മുഖവിലയുള്ള 2 ഓഹരികളായി വിഭജിക്കും. പോർട്ട്‌ഫോളിയോയിൽ 1 മാൻ അലൂമിനിയം ഓഹരികളുണ്ടെങ്കിൽ ഇരട്ടിയാകും. കമ്പനി ഓഹരികളുടെ എണ്ണം വർധിപ്പിക്കുന്നതിനായാണ് ഓഹരി വിഭജനം നടക്കുന്നത്. ഇതുവഴി ലിക്വിഡിറ്റി ഉയർത്താൻ സാധിക്കും.

ഓഹരികൾ വർധിക്കുമെങ്കിലും കമ്പനിയുടെ മൊത്തം വിപണി മൂല്യത്തിൽ മാറ്റം വരില്ല. ഓഹരി വിഭജനത്തിന് അനുസരിച്ച് ഓഹരിയുടെ വിലയും ഇടിയും. റെക്കോർഡ് തീയതിയിൽ ഓഹരികൾ കൈവശം വെയ്ക്കുന്നൊരാൾക്ക് അധിക ഓഹരികൾ ലഭിക്കുകയും സ്പ്ലിറ്റ് റേഷ്യോയിൽ ഓഹരി വില അഡജസ്റ്റ് ചെയ്യുകയും ചെയ്യും.

ഒരു വർഷം കൊണ്ട് നിക്ഷേപം മൂന്നിരട്ടി; ഇനി ഓഹരി ഇരട്ടിക്കും; ബോണസ് ഓഹരി നൽകുന്ന കമ്പനിയിതാ

ബോണസ് ഓഹരികൾ

കമ്പനി 1:1 എന്ന അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി പ്രഖ്യാപിച്ചത്. 1 ഓഹരി കയ്യിലുള്ള വ്യക്തിക്ക് ഓഹരി ഇരട്ടിക്കും. ഒരെണ്ണം സൗജന്യമായി ലഭിക്കും. ലാഭവിഹിതം പണമായി കൈമാറാതെ ചില കമ്പനികൾ ഓഹരികളായി കൈമാറുന്നുണ്ട്. ഇതാണ് ബോണസ് ഓഹരി. ബോണസ് ഓഹരികൾ ലഭിക്കുമ്പോൾ നിക്ഷേപകൻ അധിക തുക നൽകുകയോ നികുതി നൽകുകയോ ചെയ്യേണ്ടതില്ല. ഓഹരി വിഭജനത്തിന്റെയും ബോണസ് ഓഹരിയുടെയും റെക്കോർഡ് തീയതി പിന്നീട് പ്രഖ്യാപിക്കും.

മാൻ അലൂമിനിയം പ്രകടനം

കഴിഞ്ഞ 1 വർഷ കാലയളവിനിടെ നിക്ഷേപകർക്ക് 181 ശതമാനം മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരിയാണ് മാൻ അലൂമിനിയം. ഇക്കാലയളവിൽ ഓഹരി ഉടമയുടെ നിക്ഷേപം ഏകദേശം മൂന്നിരട്ടിയാക്കി. 3 വർഷത്തിനിടെ 1,350 ശതമാനം മുന്നേറിയ ഓഹരികൾ 2023 ൽ ഇതുവരെ 91 ശതമാനം നേട്ടമുണ്ടാക്കി.

വെള്ളിയാഴ്ച ജൂൺ 9 തിന് മാൻ അലൂമിനിയം ഓഹരികൾ 1.60 നേട്ടത്തിൽ 322.90 രൂപയിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച 332 രൂപ വരെ ഉയർന്ന ഓഹരി 52 ആഴ്ചയിലെ പുതിയ ഉയരം തൊട്ടു 100.10 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.

സാമ്പത്തികം

2022-23 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മാൻ അലുമിനിയതിന്റെ ലാഭം 77 ശതമാനം വർധിച്ച്‌ 14.46 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തിൽ നാലാം പാദത്തിൽ 8.17 കോടി രൂപയായിരുന്നു ലാഭം. വരുമാനം 103.78 ശതമാനം വർധിച്ച് 262.87 കോടി രൂപയായി. മുൻ വർഷത്തെ നാലാം പാദത്തിൽ 129 കോടി രൂപയായിരുന്നു വരുമാനം.

2023 സാമ്പത്തിക വർഷത്തിലെ മൊത്ത ലാഭം 50 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തിലെ 22 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 121 ശതമാനം വർധനവ് ആണിത്.

മാൻ അലുമിനിയം

ഇന്ത്യയിലെ അലുമിനിയം എക്സ്ട്രൂഷൻ വ്യവസായത്തിലെ മുൻനിരക്കാരിൽ ഒരാളാണ് മാൻ അലുമിനിയം. മധ്യപ്രദേശിലെ ധാർ ജില്ലയിലെ പ്ലാന്റിന് 9000 മെട്രിക് ടണ് ഉത്പാദന ശേഷിയുണ്ട്. ഓട്ടോമേഷൻ, എയർ കണ്ടീഷനിംഗ്, കൺസ്ട്രക്ഷൻ, ഓട്ടോബൈൽ, സ്‌കാർഫോൾഡിംഗ് വ്യവസായങ്ങൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ കമ്പനി വിതരണം ചെയ്യുന്നു. ഇന്ത്യയുടെ അലൂമിനിയം കയറ്റുമതിയുടെ 50 ശതമാനവും മാൻ അലൂമിനിയം വഴിയാണ്.

അറിയിപ്പ്

മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X