ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുമ്പോഴഉം ലിക്വിഡിറ്റി കുറയുന്ന ഘട്ടത്തിലുമാണ് കമ്പനികൾ ഓഹരി വിഭജനത്തെ കുറിച്ച് ആലോചിക്കുന്നത്. കമ്പനി അതിന്റെ ഓഹരിയുടെ മുഖവില കുറച്ചു കൊണ്ട് നിലവിലെ ഓഹരി ഉടമകള്‍ക്ക് അധിക ഓഹരികള്‍ അനുവദിക്കുന്നതിനെയാണ് ഓഹരി വിഭജനം എന്ന് പറയുന്നത്. ഓഹരി വിഭജനത്തിലൂടെ കൂടുതൽ ഓഹരികൾ ലഭ്യമാകും. ഓഹരി വിഭജനത്തിന് ശേഷം അഡ്ജസ്റ്റ് ചെയ്ത ഓഹരി വിലയിലാണ് വ്യാപാരം ആരംഭിക്കുക. അതിനാൽ തന്നെ ഓഹരിയുടെ വിപണി മൂല്യം മാറുന്നില്ല.
നിക്ഷേപകരെ സംബന്ധിച്ച് പിന്നീട് ഓഹരിക്ക് ഡിമാന്റ് വർധിച്ച് വില ഉയരുമ്പോൾ കയ്യിലുള്ള അധിക ഓഹരികൾ വഴി മൂലധന നേട്ടമുണ്ടാക്കാൻ സാധിക്കും. ലിക്വിഡിറ്റി കുറഞ്ഞ റിയൽ എസ്റ്റേറ്റ് കമ്പനി കഴിഞ്ഞ ദിവസം ഓഹരി വിഭജനത്തിന് റെക്കോർഡ് തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയുടെ വിശദാംശങ്ങൾ ചുവടെ പരിശോധിക്കാം.
ഓഹരി വിഭജനം
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് സ്‌ക്വയർ ഫോർ പ്രൊജക്‌ട്‌സ് ഇന്ത്യ ലിമിറ്റഡ്. മൈക്രോകാപ് റിയൽ എസ്റ്റേറ്റ് കമ്പനിയുടെ വിപണി മൂല്യം 19 കോടിയാണ്. ഓഹരിയുടെ ലിക്വിഡിറ്റി വർധിപ്പിക്കുന്നതിനായി ഓഹരി വിഭജനം പ്രഖ്യാപിച്ച കമ്പനി ഇതിന്റെ റെക്കോർഡ് തീയതിയും കഴിഞ്ഞ ദിവസം നിശ്ചയിച്ചു. 1:2 അനുപാതത്തിലാണ് ഓഹരി വിഭജനം നടക്കുന്നത്. കമ്പനിയുടെ 10 രൂപ മുഖവിലയുള്ള ഓഹരികൾ 5 രൂപ മുഖവിലയുള്ള 2 ഓഹരികളായി മാറും.

കയ്യിലുള്ള പത്ത് ഓഹരികൾ 20 എണ്ണമായി വിഭജിക്കപ്പെടും. ഓഹരി വിഭജനത്തിന് അർഹരായ ഓഹരി ഉടമകളെ കണ്ടെത്താനുള്ള റെക്കോർഡ് തീയതി ജൂലായ് 20 ആണ്. ഈ തീയതിക്ക് മുൻപ് ഓഹരികൾ കയ്യിലുള്ളവർക്കാണ് ഓഹരി വിഭജനത്തിന്റെ ഗുണം ലഭിക്കുക.
സാമ്പത്തികം
മെെക്രോകാപ് കമ്പനിയായ സ്‌ക്വയർ ഫോർ പ്രൊജക്‌ട്‌സ് 2023 മാർച്ച് പാദത്തിൽ 0.17 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. തൊട്ടുമുൻപുള്ള, ഡിസംബർ പാദത്തിൽ 0.05 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി. പ്രതിയോഹരി വരുമാനം -0.05 രൂപയിൽ നിന്ന് മാർച്ച് പാദത്തിൽ 0.17 രൂപയായി.
ഓഹരി വില
വെള്ളിയാഴ്ച സ്‌ക്വയർ ഫോർ പ്രൊജക്‌ട്‌സ് ഇന്ത്യ ഓഹിരകൾ 20.34 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 2023 ഏപ്രിൽ 17 നാണ് ഓഹരി 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 22.09 രൂപയിലേക്ക് എത്തിയത്. 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന വിലയായ 8.01 രൂപ 2022 ഡിസംബർ 26 നാണ് രേഖപ്പെടുത്തിയത്.
ഒരു വർഷത്തെ കണക്ക് പരിശോധിച്ചാൽ കഴിഞ്ഞ വർഷം 18.30 രൂപയിലുണ്ടായിരുന്ന ഓഹരിയാണ് 20.34 രൂപയിലേക്ക് എത്തിയത്. 1 വർഷത്തിനിടെ 11.15 ശതമാനം നേട്ടമാണ് ഓഹരിയുടമകൾക്ക് ലഭിച്ചത്.
മൾട്ടിബാഗർ റിട്ടേൺ
2023 വർഷാരംഭത്തിൽ ഓഹരി വില 8.03 രൂപയിലായിരുന്നു. ഇത് പരിശോധിച്ചാൽ 2023 ൽ ഇതുവരെ ഓഹരി 153.30 ശതമാനം എന്ന മൾട്ടിബാഗർ റിട്ടേൺ നൽകി. കഴിഞ്ഞ ആറ് മാസത്തിനിടെ, 8.30 രൂപയിൽ നിന്ന് നിലവിലെ വിപണി വിലയിലേക്ക് കുതിച്ച ഓഹരി 145.06 ശതമാനം മൾട്ടിബാഗർ റിട്ടേൺ നൽകി. കഴിഞ്ഞ മാസം 33.29 ശതമാനവും കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിൽ 10.18 ശതമാനവും ഓഹരി വില ഉയർന്നു.
മികച്ച പ്രമോട്ടർ ഹോൾഡിംഗുള്ള കമ്പനിനിയിൽ 74.63 ശതമാനം ഓഹരികളും പ്രമോട്ടർമാരുടെ പക്കലാണ്. 0.1 ശതമാനം ഓഹരികൾ മ്യൂച്വൽ ഫണ്ടുകൾ കൈവശം വെയ്ക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications