സ്ഥിരമായി ലാഭവിഹിതം നൽകുന്ന കമ്പനികുടെ പട്ടികയിൽ മുൻനിര സ്ഥാനം ലാർജ്കാപ് കമ്പനികൾക്ക് തന്നെയാണ്. എന്നാൽ വിപണിയിലൊരു തിരച്ചിൽ നടത്തിയാൽ സ്മോൾകാപ് വിഭാഗത്തിൽ മികച്ച ഡിവിഡന്റ് യീൽഡ് പുലർത്തുന്ന ധാരാളം കമ്പനികളെ കാണാം. സ്‌മോള്‍കാപുകളുടെ ഡിവിഡന്റ് യീല്‍ഡ് പരിശോധിച്ചാല്‍ 32 ശതമാനം വരെ ഡിവിഡന്റ് യീൽഡുള്ള ഓഹരികളെ കാണാൻ സാധിക്കും. ആക്‌സിസ് സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം മികച്ച ഡിവിഡന്റ് യീല്‍ഡ് ഉറപ്പുവരുത്തുന്ന 6 സ്‌മോള്‍കാപ് ഓഹരികള്‍ നോക്കാം.
ടിവി ടുഡേ
2004 ആഗസ്റ്റ് മുതല്‍ ടിവി ടുഡേ നെറ്റ്‍വര്‍ക്ക് ഓഹരി ഉടമകള്‍ക്ക് 21 തവണ ലാഭവിഹിതം നല്‍കി. കഴിഞ്ഞ 12 മാസത്തിനിടെ 2 തവണകളായാണ് 70 രൂപ ലാഭവിഹിതം നല്‍കിയത്. 2023 സെപ്റ്റംബറില്‍ 3 രൂപ അന്തിമ ലാഭവിഹിതവും 2023 ഫെബ്രുവരിയില്‍ 67 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി നിൽകി. 223.20 രൂപ വിപണി വിലയുള്ള ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 31.36 ശതമാനാണ്.

ബൻസാലി എൻജിനീയറിംഗ്
2023 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബൻസാലി എൻജിനീയറിംഗ് 17 രൂപയാണ് ലാഭവിഹിതമായി നല്‍കിയത്. 14 രൂപ പ്രത്യേക ലാഭവിഹിതം സഹിതവും 1 രൂപ വീതം മൂന്ന് ലാഭവിഹിതങ്ങഴും കമ്പനി നൽകി. തുടര്‍ച്ചയായ ലാഭവിഹിതം നല്‍കുന്ന കമ്പനി 2003 മുതല്‍ 24 തവണ ലാഭവിഹിതം നല്‍കിയിട്ടുണ്ട്. 93.30 രൂപയിൽ ലഭ്യമായ ബൻസാലി എൻജിനീയറിംഗ് ഓഹരിക്ക് 18.22 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
എക്സചേഞ്ചിംഗ് സൊല്യൂഷൻ
സ്മോൾകാപ് കമ്പനിയായ എക്സചേഞ്ചിംഗ് സൊല്യൂഷൻ 12 മാസത്തിനിടെ 15 രൂപ ലാഭവിഹിതം നൽകിയിട്ടുണ്ട്. 2023 ജൂലായ് 28 നാണ് കമ്പനി പ്രത്യേക ലാഭവിഹിതമായി 15 രൂപ ഓഹരി ഉടമകൾക്ക് കൈമാറിയത്. കമ്പനിയുടെ ആദ്യത്തെ ലാഭവിഹിതമാണിത്. 90.40 രൂപയിൽ ലഭ്യമായ ഓഹരിക്ക് 16.59 ശതമാനത്തിന്റെ ഡിവിഡന്റ് യീൽഡുണ്ട്.
പിടിസി ഇന്ത്യ
തുടർച്ചയായി ലാഭവിഹിതം കൈമാറുന്ന കമ്പനി കഴിഞ്ഞ 12 മാസത്തിനിടെ 13.60 രൂപ ലാഭവിഹിതം കൈമാറി. 5.80 രൂപ, 7.80 രൂപ വീതം 2 അന്തിമ ലാഭവിഹിതം ഉൾപ്പെടായാണ് ഈ തുക. 2004 ജൂൺ 29 മുതൽ 22 തവണയാണ് പിടിസി ഇന്ത്യ ലാഭവിഹിതം കൈമാറിയത്. നിലവിലെ വിപണി വിലയായ 136.15 രൂപ പ്രകാരം 9.99 ശതമാനം ഡിവിഡന്റ് യീൽഡ് ഓഹരിക്കുണ്ട്.
ഐഡിഎഫ്സി
12 മാസത്തിനിടെ 11 രൂപ ഐഡിഎഫ്സി ലാഭവിഹിതമായി നൽകി. 2023 സെപ്റ്റംബറിൽ പ്രത്യേക ലാഭവിഹിതമായാണ് കമ്പനി ഈ തുക കൈമാറിയത്. നിലവിലെ ഓഹരി വിലയായ125.35 രൂപ പ്രകാരം 8.78 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ് യീൽഡ്. 2006 മുതൽ 16 തവണ കമ്പനി ലാഭിവിഹിതം നൽകിയിട്ടുണ്ട്.
ബാൽമർ ലൗറി ഇൻവെസ്റ്റ്മെന്റ്
തുടർച്ചയായി ലാഭവിഹിതം നൽകുന്ന കമ്പനി 2003 മുതൽ 22 തവണയാണ് ലാഭവിഹിതം കൈമാറിയത്. 12 മാസത്തിനിടെ 33 രൂപയാണ് ബാൽമർ ലൗറി ഇൻവെസ്റ്റ്മെന്റ് കമ്പനി ലാഭവിഹിതമായി കൈമാറിയത്. സെപ്റ്റംബർ 20 നാണ് കമ്പനി അന്തിമലാഭവിഹിതമായി ഈ തുക ഓഹരി ഉടമകൾക്ക് നൽകിയത്. 397.85 രൂപയിൽ ലഭ്യമായ ഓഹരിക്ക് 8.29 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
പോളിപ്ലെക്‌സ് ലിമിറ്റഡ്
സ്‌മോള്‍കാപ് കമ്പനിയായ പോളിപ്ലെക്‌സ് ലിമിറ്റഡ് 12 മാസത്തിനിടെ 88 രൂപ ലാഭവിഹിതം കൈമാറി. 2022 നവംബര്‍ മുതല്‍ നാല് തവണകളായാണ് ഇത്രയും തുക ലാഭവിഹിതം നല്‍കിയത്. 1,139.90 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 7.72 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്. 2000 മുതല്‍ കമ്പനി 45 തവണ ലാഭവിഹിതം നല്‍കിയിട്ടുണ്ട്.
ശ്രദ്ധിക്കാം
പ്രത്യേക ലാഭവിഹിതം നൽകിയതിന്റെ പേരിലാണോ കമ്പനിയുടെ ഡിവിഡിന്റ് യീൽഡ് ഉയർന്ന് നിൽക്കുന്നതെന്ന് ഓഹരി ഉടമകൾ ശ്രദ്ധിക്കണം. ഒരൊറ്റ ലാഭവിഹിതത്തെ തുടർന്ന് ഉയർന്ന ഡിവിഡന്റ് യീൽഡ് പുലർത്തുമ്പോൾ ഇത് വരും വർഷങ്ങളിൽ നിലനിർത്തണമെന്ന് ഉറപ്പില്ല. അതിനാൽ കമ്പനിയുടെ ലാഭവിഹിതം നൽകുന്ന രീതി പരിശോധിക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
