9 ഓഹരികള്‍ ബോണസായി നല്‍കുന്നു; എക്സ് ബോണസ് തീയതി കുറിച്ച് സ്മോൾകാപ് ഓഹരി; കയ്യിലുണ്ടോ?

ബിസിനസിൽ നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് നിക്ഷേപകരുമായി പങ്കിടാൻ കമ്പനികൾ പൊതുവെ ലാഭവിഹിതവും ബോണസ് ഓഹരികളും പ്രഖ്യാപിക്കാറുണ്ട്. പണമായി ലാഭവിഹിതം ലഭിക്കുന്നകിന് പകരം ഓഹരികൾ നൽകുന്ന രീതിയാണ് ബോണസ് ഓഹരി. ബോണസ് ഇഷ്യു നടത്തുന്ന കമ്പനിയുടെ ഓഹരികൾ കയ്യിലുണ്ടെങ്കിൽ സൗജന്യമായി അധിക ഓഹരികൾ നേടാൻ സാധിക്കും.

ഓഹരി എക്സ് ബോണസ് ട്രേഡ് ചെയ്താൽ അനുപാതികമായി ഓഹരി വില കുറയുമെന്ന കാര്യം നിക്ഷേപകർ ശ്രദ്ധിക്കണം. വരുന്ന വാരത്തിൽ 2 ഓഹരികൾ ബോണസ് ഇഷ്യു നൽകുന്നുണ്ട്. ഇവ വിശദമായി നോക്കാം.

ധ്യാനി ടൈൽ ആൻഡ് മാർബിൾസ്

അഹമ്മദാബാദ് ആസ്ഥാനമായുള്ള ടൈൽസ് ആൻഡ് മാർബിൾസ് ട്രേഡിംഗ് കമ്പനിയാണ് ധ്യാനി ടൈൽ ആൻഡ് മാർബിൾസ് ലിമിറ്റഡ്. 14 കോടി രൂപ വിപണി മൂല്യമുള്ള സ്മോൾ കമ്പനിയാണ് ധ്യാനി ടൈൽ ആൻഡ് മാർബിൾസ്. ഒക്‌ടോബർ 17ലെ എക്‌സ്‌ചേഞ്ച് ഫയലിംഗ് പ്രകാരം കമ്പനി ധ്യാനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലിമിറ്റഡ് എന്ന പേരിലേക്ക് മാറാനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നിലവിൽ ടൈൽ വിപണിയിൽ തുടരുന്ന കമ്പനി എഐ സാങ്കേതിക വിദ്യയിലേക്ക് കടക്കുന്നതിനെ പറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

9 ഓഹരികള്‍ ബോണസായി നല്‍കുന്നു; എക്സ് ബോണസ് തീയതി കുറിച്ച് സ്മോൾകാപ് ഓഹരി; കയ്യിലുണ്ടോ?

ബോണസ് ഓഹരി

സ്മോൾകാപ് കമ്പനിയായ ധ്യാനി ടൈൽ ആൻഡ് മാർബിൾസിന്റെ നവംബർ 23-ലെ ബിഎസ്ഇ ഫയലിംഗ് അനുസരിച്ച് 9:5 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികൾ ഇഷ്യൂ ചെയ്യുന്നത്. അർഹരായ ഓഹരി ഉടമകൾക്ക് കയ്യിലുള്ള 10 രൂപ മുഖവിലയുള്ള ഓരോ 5 ഓഹരികൾക്ക് 9 ഓഹരികൾ ബോണസായി ലഭിക്കും.

ഇതിനുള്ള റെക്കോർഡ് തീയതി ഡിസംബർ 7 ആണ്. ഇതേ ദിവസം ഓഹരി എക്സ് ബോണസ് ട്രേഡ് ചെയ്യും. ഈ ദിവസം ഓഹരി കയ്യിലുള്ള നിക്ഷേപകർക്കാണ് ബോണസ് ഓഹരിക്ക് അർഹത.

ഓഹരി പ്രകടനം

വെള്ളിയാഴ്ച 93.92 രൂപയിലാണ് ധ്യാനി ടൈൽ ആൻഡ് മാർബിൾസ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്ന വില 193.75 രൂപയാണ്. 52 ആഴ്‌ചയിലെ കുറഞ്ഞ വില 56.35 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 31.94 ശതമാനത്തിന്റെ നെ​ഗറ്റീവ് റിട്ടേണാണ് ഓഹരി നൽകിയത്. 2023 ൽ ഇതുവരെ 34.17 ശതമാനം റിട്ടേണാണ് ധ്യാനി ടൈൽ ആൻഡ് മാർബിൾസ് നൽകിയത്.

ഒരു വർഷത്തിനിടെ 35.14 ശതമാനമാണ് ഓഹരിയുടെ റിട്ടേൺ. ബോണസ് ഓഹരി പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വില കുതിക്കുന്നതായി കാണാം. 12.21 ശതമാനമാണ് ഒരാഴ്ചയ്ക്കിടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം.

സാമ്പത്തികം

2023 സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനിയുടെ വാർഷിക വരുമാനത്തിൽ 81 ശതമാനത്തിന്റെ വർധനവുണ്ടായി. 10.5 മില്യൺ രൂപയാണ് കമ്പനിയുടെ വരുമാനം. സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ലക്ഷം രൂപയാണ്. അറ്റാദായം ഒരു വർഷം മുമ്പുള്ളതിനേക്കാൾ 200 ശതമാനം വർധിച്ചു.

പൂജ എന്റർടൈൻമെന്റ്

ഇന്ത്യയിലെ മുൻനിര ചലച്ചിത്ര നിർമാണ-വിതരണ കമ്പനികളിൽ ഒന്നാണ് പൂജാ എന്റർടൈൻമെന്റ്. 6:1 അനുപാതത്തിലാണ് പൂജ എന്റർടൈൻമെന്റ് ബോണസ് ഓഹരികൾ നൽകുന്നത്. അതായത് 10 രൂപ മുഖവിലയുള്ള ഓരോ ഓഹരികൾ കൈവശം വെയ്ക്കുന്നവർക്കും 6 ഓഹരികൾ അധികമായി ലഭിക്കും. യോഗ്യരായ ഓഹരി ഉടമകളെ നിർണയിക്കുന്നതിനുള്ള റെക്കോർഡ് തീയതി ഡിസംബർ 8 ആണ്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X