പാർലെ ജി ബിസ്ക്കറ്റിനോളും രുചിയുള്ള ഓർമകളാണ് പാർലെ ജിയുടെ കവറിലെ പെൺകുട്ടി. ബിസ്കറ്റ് കഴിച്ചവരെല്ലാം വളർന്നെങ്കിലും ഒരു മാറ്റവുമില്ലാതെ ചിരിച്ചിരിക്കുകയാണ് ഇപ്പോഴും പാർലെ പെൺകുട്ടി. നിർമാ വാഷിംഗ് പൗഡർ ഉപയോഗിക്കാത്തവരാണെങ്കിലും നിർമാ പെൺകുട്ടിയെ ആരും മറക്കില്ല. ഓരോ ദിവസം ഓരോ വേഷത്തിലെത്തുന്ന അമൂൽ പെൺകുട്ടിയും എല്ലാവരുടെയും മനസിൽ ഇടം പിടിക്കും.
വെറുതെയല്ല ഒരു ബ്രാൻഡ് വളരുന്നത്. ഇതു പോലെ ജനങ്ങളുടെ ഉള്ളിൽ കടന്നു കയറാൻ സാധിക്കുന്ന ചെറിയ ഘടകങ്ങളും ഗുണനിലവാരത്തിനൊപ്പം പ്രാധാന്യം അർഹിക്കുന്നുണ്ട്. ഇതിനാലണ് കോടികൾ ചെലവാക്കി കമ്പനികൾ മാർക്കറ്റിംഗിന് പ്രധാന്യം നൽകുന്നതും. ബ്രാൻഡ് അംബാസിഡർമാരെക്കാളും മനസിൽ ഓർത്തു വെയ്ക്കുന്ന മുഖങ്ങളാണിവ. ഇത്തരത്തിൽ ഇന്ത്യയിൽ ജനപ്രീയമായ ബ്രാൻഡുകളുടെ മുഖങ്ങൾ ഒന്ന് ഓർക്കാം.
പാര്‍ലെ പെണ്‍കുട്ടി
ചെറുപ്പം തൊട്ടുള്ള ശീലമാണ് പാര്‍ലെ ബിസ്‌കറ്റ്, രാജ്യത്തെ പ്രമുഖ ബിസ്റ്റക്ക് ബ്രാന്‍ഡായ പാര്‍ലെ ജിയുടെ രുചിക്കൊപ്പം മനസില്‍ തടഞ്ഞതാണ് പാര്‍ലെ കവറില്‍ ചിരിച്ചിരിക്കുന്ന പെണ്‍കുട്ടി. ആരാണ് പാർലെ ജിയിലെ ആ പെൺകുട്ടി. ഇന്‍ഫോസിസ് ചെയര്‍പേഴ്‌സണായിരുന്ന നീരു ദേശ്പാണ്ഡെയാണ് ഈ പെണ്‍കുട്ടിയെന്നു വാദം ഇടക്കാലത്ത് സജീവമായിരുന്നു.
നാലാം വയസില്‍ നീരു ദേശ്പാണ്ഡെയുടെ പിതാവ് എടുത്ത ചിത്രമായാണ് പാർലെ ജിയിൽ കാണുന്ന പെൺകുട്ടി എന്നതായിരുന്നു അവകാശ വാദം. പാര്‍ലെ ഗ്രൂപ്പിന്റെ മറുപടിയോടെ ഈ വാദം പൊളിഞ്ഞു. പാര്‍ലെ ബിസ്റ്ററ്റില്‍ കാണുന്ന പെണ്‍കുട്ടി ചിത്രകാരന്‍ മഗന്‍ലാല്‍ ദയ്യയുടെ സൃഷ്ടിയാരുന്നു. 1960 കളിലാണ് ഈ പെൺകുട്ടി പാർലെ ജി ബിസ്ക്കറ്റിന്റെ കവറിലെത്തുന്നത്.
നിര്‍മ പെൺകുട്ടി
ചെറുപ്പത്തിൽ കണ്ടു വളർന്ന പരസ്യങ്ങളിലൊന്നാണ് വാഷിംഗ് പൗഡര്‍ നിര്‍മയുടേത്. പാര്‍ലെ ജി പെണ്‍കുട്ടിയെ പോലെ ആരുടെയങ്കിലും വരയില്‍ തീര്‍ന്നതല്ല നിര്‍മ പെണ്‍കുട്ടി. നിര്‍മ ആരംഭിച്ച കര്‍സന്‍ഭായ് പട്ടേലിന്റെ മകള്‍ നിരുപമാണ് നൃത്തം ചെയ്യുന്ന നിര്‍മ പെണ്‍കുട്ടി. അപകടത്തില്‍ മരിച്ച മകളുടെ ഓർമായ്ക്കായാണ് അദ്ദേഹം കവറിന് പുറത്ത് മകളുടെ ചിത്രം പ്രിന്റ് ചെയ്യാൻ തീരുമാനിച്ചത്.
അമൂല്‍ ഗേള്‍
നല്ല കാര്യം നടന്നാല്‍ അതിനെ അഭിനന്ദിക്കാനും അരുതാതതിനെ വിമര്‍ശിക്കാനും അമൂൽ പെൺകുട്ടിക്ക് ഒട്ടും മടിയില്ല. 1966 ലാണ് അമൂല്‍ പെണ്‍കുട്ടി ജനിക്കുന്നത്. ഒരു കണ്ണിറുക്കി ഇന്ന് അമൂല്‍ ബട്ടര്‍ ചേര്‍ത്ത റൊട്ടി ലഭിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നതായിരുന്നു അമൂൽ പെൺകുട്ടിയുടെ ആദ്യ അമൂല്‍ പരസ്യം.
1966 ല്‍ സില്‍വെസ്റ്റര്‍ ഡാ കുന്‍ഹയുടെ ഉടമസ്ഥതയിലുള്ള അഡ്വര്‍ടൈസിങ് ഏജന്‍സിക്ക് അമുലിന്‍റെ പരസ്യക്കരാര്‍ ലഭിച്ചതോടെയാണ് അമുല്‍ ബേബി പിറന്നത്. ശശി തരൂരിന്റെ സഹോദരിയുടെ ചിത്രം ആസപ്ദമാക്കിയാണ് അമൂൽ ഗേളിനെ വരച്ചത്.
പെയിന്റടിക്കുന്ന ഗട്ടു
ഏഷ്യൻ പെയിന്റിന്റെ പരസ്യ മുഖമയിരുന്നു ഗട്ടു. പെയിന്റിംഗ് ബ്രഷുമായി ട്രൗസറിട്ട് നിൽക്കുന്ന ഗട്ടു പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ആര്‍കെ ലക്ഷ്മണ്‍ന്റെ വരയാണ്. 1970 കളില്‍ പത്ര പരസ്യങ്ങളിലൂടെയും 1990 കളിൽ ടെലിവിഷൻ പരസ്യങ്ങളിലൂടെയും ഗട്ടു ജനപ്രീയമായി.
എയര്‍ ഇന്ത്യയുടെ മഹാരാജ
1946 മുതല്‍ തൊഴുത് നില്‍ക്കുകയാണ് എയര്‍ ഇന്ത്യയുടെ മഹാരാജാ. എസ്‌കെ ബോബി കൂക്ക, ഉമേഷ് റാവു എന്നി കോമേഷ്യല്‍ സംവിധായകരാണ് മഹാരാജയ്ക്ക് പിന്നില്‍. 2015 ല്‍ മഹാരാജ ഒന്ന് മുഖം മിനുക്കി. ഇതിന് ശേഷമാണ് ചെറുപ്പക്കാരനായ മഹാരാജ എയർ ഇന്ത്യയുടെ ഭാഗമായത്.
സൂസൂ
2009 ലെ രണ്ടാം ഐപിഎല്‍ സീസണിലാണ് വെഡാഫോണ്‍ സൂസുവിനെ അവതരിപ്പിച്ചത്. മുട്ടയുടെ ആകൃതിയില്‍ ബലൂണ്‍ പോലെ തോന്നിപ്പിക്കുന്ന ശരീരങ്ങള്‍ ഐപിഎല്‍ പരസ്യങ്ങളില്‍ ഓടി നടന്നു. ഒഗിള്‍വി ആന്‍ഡ് മാതര്‍ കമ്പനിയുടെ ഇന്ത്യയിലെ ക്രീയേറ്റീവ് ഡയറക്ടര്‍ ആയിരുന്ന രാജീവ് റാവുവാണ് ഈ ആശയത്തിന് പിന്നാല്‍. പിന്നീട് വെഡാഫോണ്‍ പരസ്യങ്ങളില്‍ സൂസൂ അവതരിപ്പിക്കപ്പെട്ടു. ഹച്ചില്‍ നിന്ന് വേർപ്പെട്ട് വൊഡാഫോണിന്റെ റിബാൻഡിംഗ് സമയത്താണ് സൂസു അവതരിപ്പിച്ചത്.
ചിത്രം കടപ്പാട് ഇന്ത്യാ ടെെംസ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
