ബാങ്കില്‍ നിന്ന് പലിശ വരുമാനം സ്വീകരിക്കുന്നവരാണെങ്കില്‍, വാര്‍ഷിക വരുമാനം നികുതി ബാധകമായ വരുമാന പരിധി കടക്കുന്നില്ലെങ്കില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ വരുമാനത്തിന് സ്രോതസില്‍ നിന്നുള്ള നികുതി നല്‍കേണ്ടതില്ല. എന്നാല്‍ ഇക്കാര്യം ബാങ്കിനെ അറിയിച്ച് ടിഡിഎസ് ഈടാക്കുന്നത് തടയാന്‍ നിക്ഷേപകന് ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
ഏത് നിക്ഷേപമാണെങ്കിലും സാമ്പത്തിക വര്‍ഷത്തില്‍ പലിശ കണക്കാക്കുമ്പോള്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. ഇവിടെ ടിഡിഎസില്‍ നിന്ന് രക്ഷപ്പെടാന്‍ നിക്ഷേപകന് 15ജി ഫോം സമര്‍പ്പിക്കണം. ഏത് ധനകാര്യ സ്ഥാപനത്തിലാണോ നിക്ഷേപം ഇവിടെയാണ് ഫോം സമര്‍പ്പിക്കേണ്ടത്. മുതിര്‍ന്ന പൗരന്മാരാണെങ്കില് 15എച്ച് ഫോം ആണ് സമര്‍പ്പിക്കേണ്ടത്. 60 വയസ് കഴിഞ്ഞവരെയാണ് മുതിര്‍ന്ന പൗരന്മാരായി കണക്കാക്കുന്നത്. ഫോം സമര്‍പ്പിക്കുന്നതിനോടൊപ്പം പാന്‍ കാര്‍ഡ് വിവരവും നല്‍കണം.

എന്തിനാണ് ഫോം സമര്‍പ്പിക്കുന്നത്
എന്തിനാണ് 15ജി/ 15എച്ച് ഫോം സമര്‍പ്പിക്കുന്നത് എന്ന് മനസിലാക്കുന്നതിന് മുന്‍പ് എങ്ങനെയാണ് പലിശ വരുമാനത്തില്‍ നിന്ന് ബാങ്ക് ടിഡിഎസ് ഈടാക്കുന്നത് എന്ന് അറിയണം. സാമ്പത്തിക വര്‍ഷത്തില്‍ പലിശ വരുമാനം 40,000 രൂപയില്‍ കൂടുതലാണെങ്കില്‍ പലിശ മാറ്റുന്ന സമയത്ത് ബാങ്ക് ടിഡിഎസ് കുറയ്ക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 50,000 രൂപയാണ് പലിശ വരുമാനത്തിന്റെ പരിധി. 10 ശതമാനമാണ് ടിഡിഎസ് ഈടാക്കുക.
അതേസമയം നിക്ഷേപകന്റെ നികുതി ബാധ്യത 10 ശതമാനത്തിന് മുകളിലാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ബാലന്‍സ് ടാക്സ് അടയ്ക്കണം. ഈടാക്കിയ ടിഡിഎസിനേക്കാള് കുറവാണ് നികുതി ബാധ്യതയെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ച് ടിഡിഎസ് റീഫണ്ട് നേടിയെടുക്കാം.
15ജി/15എച്ച് ഫോം
നികുതിദായകന്റെ വാർഷിക വരുമാനം നികുതി നൽകേണ്ട വരുമാനത്തേക്കാൾ കുറവായ സാഹചര്യമാണെങ്കിൽ അത്തരമൊരു സാഹചര്യത്തില്‍ ടിഡിഎസ് പിടിക്കുന്നത് തടയുന്നതിന് നികുതിദായകന് ബന്ധപ്പെട്ട ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തിലോ ഫോം സമർപ്പിക്കണം. ഒരു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഫോം സമര്‍പ്പിക്കുന്നതാണ് അനുയോജ്യം.
ഫോം സമര്‍പ്പിക്കാന്‍ വൈകിയത് വഴി ടിഡിഎസ് ഈടാക്കിയാല്‍ ഇവ റീഫണ്ട് ലഭിക്കാന്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടി വരും. 15ജി/15എച്ച് ഫോം സമര്‍പ്പിച്ചതിന് ശേഷം മൊത്തം വരുമാനം ഇളവ് പരിധി കവിയുന്നുവെങ്കില്‍ ഫോം പിന്‍വലിക്കുന്നതാണ് ഉചിതം. ഈ സാഹചര്യത്തില്‍ അടുത്ത പലിശ പേയ്മെന്റ് മുതല്‍ ബാങ്ക് ടിഡിഎസ് കുറയ്ക്കാന്‍ തുടങ്ങും.
ബാങ്ക് കൂടാതെ എവിടെ ഫോം സമര്‍പ്പിക്കാം
ബാങ്ക് കൂടാതെ ടിഡിഎസ് ഈടാക്കുന്ന വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ 15ജി/15എച്ച് ഫോം സമർപ്പിക്കാം. ഇപിഎഫ് നിക്ഷേപം 5 വർഷം പൂർത്തിയാകുന്നതിന് മുൻപ് പിൻവലിക്കുമ്പോൾ, 50,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ടിഡിഎസ് ഈടാക്കും. ഇത്തരത്തിൽ പിൻവലിക്കാൻ ഉദ്യേശമുണ്ടെങ്കിൽ 15ജി/ 15എച്ച് ഫോം സമർപ്പിക്കണം. പിന്‍വലിച്ച ഇപിഎഫ് ബാലന്‍സ് ഉള്‍പ്പെടെ മൊത്തം വരുമാനം പരിധി കടക്കാത്തവർക്ക് മാത്രമാണ് ഈ നേട്ടം ലഭിക്കുക.
കോര്‍പ്പറേറ്റ് ബോണ്ടുകളിൽ നിക്ഷേപമുള്ളവരാമെങ്കിൽ വാർഷിക വരുമാനം 5,000 രൂപയില്‍ കൂടുമ്പോൾ ടിഡിഎസ് കുറയ്ക്കും. ഇതിന് പകരം ഫോം സമർപ്പിക്കാം. പോസ്റ്റ് ഓഫീസിലും ടിഡിഎസ് ഈടാക്കുന്ന പലിശയുടെ പരിധി ബാങ്കിന് സമാനമാണ്. ഇവിടെയും 15ജി, 15എച്ച് ഫോം സമർപ്പിക്കാം. സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഫോം നൽകാം. ഇവിടങ്ങളിൽ പലിശ വരുമാനം 5,000 രൂപയിൽ കൂടുതലാണെങ്കിലാണ് ടിഡിഎസ് ബാധകമാകുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications