നികുതിയുടെ കാര്യം പരിഗണിക്കുമ്പോള്‍ വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെ വരുന്നവര്‍ക്ക് മാത്രമാണ് നികുതിയില്‍ ഇളവുകള്‍ ലഭിക്കുന്നത്. നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഇത്തരക്കാര്‍ക്ക് നികുതി നല്‍കാതെ ഉപയോഗിക്കാം. ഇതിനായി നിക്ഷേപകര്‍ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനെ പറ്റി ധാരണയില്ലാത്തവരാണെങ്കിൽ അനാവശ്യമായ നല്ലൊരു തുക നികുതിയായി നൽകുന്നുണ്ട്.
നേരിട്ട് നികുതി അടയ്ക്കുന്നില്ലെങ്കിലും ചില ഇടപാടുകൾ നടത്തുമ്പോൾ വ്യക്തികളോ സ്ഥാപനങ്ങളോ സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കുന്നുണ്ട്. സേവിംഗ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ശമ്പളം, ഓഹരിയിൽ നിന്നുള്ള ലാഭവിഹിതം എന്നിവ ടിഡിഎസ് കണക്കാക്കുന്നുണ്ട്. ശമ്പളക്കാരാണെങ്കിൽ നികുതി സ്ലാബിനെ അടിസ്ഥാനമാക്കി കമ്പനി ടിഡിഎസ് ഈടാക്കും. വരുമാന സ്രോതസ്, പാൻ വിവരങ്ങൾ നൽകിയിട്ടുണ്ടോ എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കി ടിഡിഎസ് നിരക്ക് വ്യത്യാസപ്പെടും.

പരിധി കടന്നാൽ ടിഡിഎസ്
ചില സന്ദർഭങ്ങളിൽ വരുമാനം ഒരു നിശ്ചിത പരിധി കടന്നാൽ മാത്രമേ ടിഡിഎസ് ഈടാക്കുകയുള്ളൂ. ഉദാഹരണത്തിന് റെഗുലർ നിക്ഷേപകർക്ക് പലിശ വരുമാനം സാമ്പത്തിക വർഷത്തിൽ 40,000 രൂപയും മുതിർന്ന പൗരന്മാർക്ക് 50,000 രൂപയും പലിശ വരുമാനം കടക്കുമ്പോഴാണ് സ്രോതസിൽ നിന്നുള്ള നികുതി കുറയ്ക്കുന്നത്.
കോർപ്പറേറ്റ് ബോണ്ടുകളിൽ നിന്നുള്ള പലിശയാണെങ്കിൽ 5,000 രൂപയാണ് ടിഡിഎസ് പരിധി. അതേസമയം വരുമാനം നികുതി പരിധിക്ക് താഴെയാണെങ്കിൽ ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാനായി നിക്ഷേപകന് ഫോം15 ജി അല്ലെങ്കിൽ 15എച്ച് ഉപയോഗിക്കാം. ആർക്കൊക്കെയാണ് 15ജി, 15എച്ച് ഫോം സമർപ്പിക്കേണ്ടതെന്ന് വിശദമായി നോക്കാം.
എന്താണ് 15ജി, 15എച്ച് ഫോം
ഒരേ ആവശ്യത്തിന് ഉപയോഗിക്കുന്നവയാണ് 15ജി, 15എച്ച് ഫോം. നികുതിദായകന്റെ പ്രായത്തെ അടിസ്ഥാനമാക്കിയാണ് ഓരോ ഫോമുകളും ഉപയോഗിക്കേണ്ടത്. വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയുള്ള 60 വയസിന് താഴെ പ്രായമുള്ളവരാണ് ഫോം 15ജി ഉപയോഗിക്കേണ്ടത്. ഇതേ വരുമാന പരിധിയിൽ വരുന്ന മുതിർന്ന പൗരന്മാർക്കുള്ളതാണ് ഫോം 15എച്ച്.
റസിഡന്റ് ഇന്ത്യക്കാർക്ക് മാത്രമാണ് ഈ ഫോമുകൾ ഉപയോഗിക്കാൻ സാധിക്കുക. ഈ സ്വയം സ്വയം പ്രഖ്യാപന ഫോമുകൾ സമർപ്പിക്കുന്നതിലൂടെ അടിസ്ഥാന ഇളവ് പരിധിക്ക് താഴെയുള്ളവർക്ക് വരുമാനത്തിൽ നിന്ന് അനാവശ്യമായി ടിഡിഎസ് ഈടാക്കുന്നത് തടയാനാകും.
അടിസ്ഥാന ഇളവ് പരിധി
2023-24 സാമ്പത്തിക വർഷത്തിൽ 60 വയസിന് താഴെയുള്ള വ്യക്തിക്ക് പഴയ വ്യവസ്ഥയ്ക്ക് കീഴിൽ അടിസ്ഥാന ഇളവ് പരിധി 2.5 ലക്ഷം രൂപയാണ്. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള 80 വയസിന് താഴെ പ്രായമുള്ളവർക്ക് 3 ലക്ഷം രൂപയും 80 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 5 ലക്ഷം രൂപയുമാണ് പരിധി. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ എല്ലാ പ്രായക്കാർക്കും അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയാണ്.
എവിടെ സമർപ്പിക്കണം
എവിടെ നിന്നെല്ലാം ടിഡിഎസ് ഈടാക്കുന്നു എന്നതിന് അനുസരിച്ച് ഫോം സമർപ്പിക്കണം. ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, കമ്പനി നിക്ഷേപങ്ങൾ എന്നിവയിൽ നിന്നുള്ള പലിശ വരുമാനം പോലുള്ള വരുമാന സ്രോതസുകൾക്ക് ഫോം 15ജി/എച്ച് സമർപ്പിക്കാം. വാടക വരുമാനം, ലാഭവിഹിതം എന്നിവയ്ക്കും ഫോം 15ജി സമർപ്പിക്കാം. അഞ്ച് വർഷത്തിന് മുൻപ് ഇപിഎഫ് പിൻവലിക്കുമ്പോൾ, ഇൻഷുറൻസ് കമ്മീഷനിലെ ടിഡിഎസ് എന്നിങ്ങനെയുള്ള വരുമാനത്തിന്റെ ടിഡിഎസിനും ഫോം സമർപ്പിക്കാം.
ഫോം സമർപ്പിക്കേണ്ട സമയവും പ്രധാനമാണ്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലാണ് നികുതി കണക്കാക്കുന്നത്. അതിനാൽ നിക്ഷേപകർ ഏപ്രിൽ മാസത്തിൽ തന്നെ ഫോം 15ജി/എച്ച് ഫോം സമർപ്പിക്കണം.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയലിംഗ്: പോർട്ടലിൽ സാങ്കേതിക തകരാർ; അവസാന തീയതിക്ക് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

ഇന്ന് അവസാനിക്കുന്ന മ്യൂച്വൽ ഫണ്ട് എൻഎഫ്ഒകൾ: നിക്ഷേപകർക്ക് അവസാന അവസരം!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications