ഒരു കണ്ണട വാങ്ങാന്‍ ഓപ്റ്റിക്കല്‍സിലേക്ക് പോവുകയായിരുന്ന ഇന്ത്യക്കാരുടെ ശീലത്തിന് മാറ്റം വരുത്തിയത് ലെൻസ്കാർട്ടാണ്. 2010 ൽ ഫരീദബാദില്‍ പീയുഷ് ബന്‍സാലും അമിത് ചൗധരിയും ചേര്‍ന്ന് സ്ഥാപിച്ച ലെന്‍സ്കാര്‍ട്ട് ഇ-കൊമേഴ്സ് രംഗത്തെ ഐവെയറുകളുടെ വില്പനയിൽ മുന്നേറ്റമുണ്ടാക്കി. കണ്ണട വിപണിയില്‍ വലിയ എതിരാളികളില്ലാത്ത കാലത്ത്, ഓണ്‍ലൈന്‍ സൗകര്യം നാമമാത്രമായ കാലത്താണ് ലൈന്സ്കാര്ട്ട് എന്ന സ്റ്റാര്‍ട്ടപ്പ് പിറവിയെടുക്കുന്നത്. ഏകീകരണമില്ലാത്ത വിപണിയെ ലെന്‍സ്കാര്‍ട്ട് ഒന്നിപ്പിച്ചെടുത്തു വിജയം കൊയ്തു.
ആശയം ജനിക്കുന്നു
മൈക്രോസോഫ്റ്റില്‍ ജീവനക്കാരനായിരുന്ന പീയൂഷ് 2007 ലാണ് ലെന്‍സ്കാര്‍ട്ടിന്റെ മാതൃ കമ്പനിയായ വാലിയോ ടെക്നോളജീസ് സ്ഥാപിക്കുന്നത്. ഐഐഎമ്മിലെ പഠനത്തിന് ശേഷമാണ് പീയുഷ് ബന്‍സാൽ വാലിയോ കമ്പനി ആരംഭിക്കുന്നത്. സെര്ച്ച്മൈക്യാമ്പസ് എന്ന പേരില്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വെബ്സൈറ്റായിരുന്നു ആദ്യം തുടങ്ങിയത്. പുസ്തകങ്ങളും താമസവും പാര്‍ട്ട് ടൈം ജോലികളും നല്കുന്ന വെബ്സൈറ്റായിരുന്നു സെര്ച്ച്മൈകാമ്പസ്.
ഇതിനിടെയാണ് മറ്റൊരു ചിന്ത ഉദിക്കുന്നത്. ഇ-കോമേഴ്സ് കുത്തകളായ ആമസോണും ഇബേയും കൈ വെയ്ക്കാത്ത മേഖലയായ ഐവെയറുകളുടെ സാധ്യത അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ Flyrr.com എന്ന പേരില്‍ അമേരിക്കയില്‍ വെബ്സൈറ്റ് ആരംഭിച്ചു. അമേരിക്കയിൽ വിജയകരമായ ഈ സംവിധാനം പീയുഷ് ബന്‍സാൽ ലെന്‍സ്കാര്‍ട്ട് എന്ന പേരിൽ 2010 ൽ ഇന്ത്യയിലും അവതരിപ്പിച്ചു.
വിലക്കുറവിന്റെ വിജയം
5000ത്തിലധികം വ്യത്യസ്ത ഫ്രെയിമുകളും 45 തരം ഗുണനിലവാരമുള്ള ലെന്‍സുകളും കമ്പനി വിതരണം ചെയ്യുന്നുണ്ട. പുതിയ ട്രെന്‍ഡിന് അനുസരിച്ചുള്ള കണ്ണടകള്‍ ഡിസൈനര്‍മാരെ ഉപയോഗിച്ച് ലെന്‍സ്കാര്‍ട്ട് വിപണിയിലെത്തിക്കുന്നു, ഇത്തരത്തില്‍ സ്വന്തം നിര്‍മാണം നടക്കുന്നതാണ് ലെന്സ്കാര്ട്ടിന് വില കുറവില്‍ ഉത്പ്പന്നം നല്കാന് സാധിക്കുന്നത്. ഡല്‍ഹിയിലുള്ള നിര്‍മാണ കേന്ദ്രത്തില്‍ മാസത്തില്‍ 3 ലക്ഷത്തിലധികം ഗ്ലാസുകള്‍ നിര്‍മിക്കുന്നുണ്ട്. ലെന്സ്കാര്ട്ടിന് ചൈനയിലെ ഷെങ്സോയിലുള്ള ഫാക്ടറിയിലാണ് കമ്പനി വിൽക്കുന്ന ഫ്രെയിമുകളുടെ 20 ശതമാനവും നിർമിക്കുന്നത്.
ഓഫ്ലൈൻ സ്റ്റോറുകൾ
ഓണ്‍ലൈനില്‍ കണ്ണട വാങ്ങാനുള്ള ഇന്ത്യക്കാരന് അങ്കലാപ്പാണ് ഓണ്‍ലൈനിനൊപ്പം ഓഫ്ലൈന് സ്റ്റോറുകളും തുറക്കാന്‍ കമ്പനി തീരുമാനിച്ചത്. നേരിട്ട് കണ്ട് ഗുണനിലവാരം ഉറപ്പുവരുത്തി വാങ്ങാന്‍ താല്പര്യപ്പെടുന്നവരുണ്ട്. ഓഫ്ലൈന് സ്റ്റോര്‍ ആരംഭിച്ചതോടെ കമ്പനിക്ക് വളര്‍ച്ചയും ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസ്യതയും വര്‍ധിച്ചു. 30 ലധികം ഇന്ത്യന്‍ നഗരങ്ങളിലായി 550 ലധികം സ്റ്റോറുകള്‍ ലെന്‍സ് കാര്ട്ടിനുണ്ട്. 5000ത്തോളം തൊഴിലാളികൾ ലെൻസ്കാർട്ടിൽ ജോലി ചെയ്യുന്നുണ്ട്.
നിക്ഷേപം
തുടക്കത്തിൽ സ്ഥാപകരുടെ കയ്യിലെ സമ്പാദ്യം ഉപയോഗിച്ചായിരുന്നു ലെൻസ്കാർട്ട് ആരംഭിച്ചത്. നിലവിൽ ലെന്‍സ് കാര്ട്ടിന് 12ലധികം നിക്ഷേപകരുടെ പിന്തുണയുണ്ട്. സോഫ്റ്റ് ബാങ്ക്, പ്രേംജി ഇന്‍വെസ്റ്റ്, കേദാരാ ക്യാപിറ്റല്‍, ചിരാത് വെഞ്ചര്‍, ടിപിജി ഗ്രോത്ത്, രത്തന്‍ ടാറ്റ, രാജീവ് ചിത്ര ബാനു അടക്കമുള്ള നിക്ഷേപം കമ്പനിക്കുണ്ട്. 21 ശതമാനം ഓഹരികളുള്ള സോഫ്റ്റ് ബാങ്കാണ് ഏറ്റവും കൂടുതൽ ഓഹരി കൈവശമുള്ള കമ്പനി. 927 മില്യണ്‍ ഡോളറിന്റെ ധനസമാഹരണം കമ്പനി നടത്തി.
വിപണി
ലോകത്ത് പകുതിയോളം കണ്ണട ആവശ്യമുള്ളവരാണ് എന്നാണ് കണക്ക്. ഇന്ത്യയില്‍ സ്ഥിതി മറിച്ചല്ല. മൂന്നിലൊന്ന് പേര്‍ക്കും കണ്ണട ആവശ്യമാണ്. എന്നാല്‍ ഇതിന്റെ 25 ശതമാനം മാത്രമാണ് പ്രശ്നം തിരിച്ചറിഞ്ഞ് കണ്ണട ധരിക്കുന്നുള്ളൂ. ഇതില്‍ നിന്ന് മാറ്റം വന്നതോടെ വിപണി ഉയര്‍ന്നു. നിലവില്‍ 10 മില്യണ്‍ മാര്‍ക്കറ്റാണ് കണ്ണട വിപണിയിലുള്ളത്. ദിവസവും 1.5 മില്യണ്‍ കണ്ണടകളാണ് രാജ്യത്ത് വില്പന നടക്കുന്നത്.
ഇതിൽ വലിയൊരു പങ്ക് ലെൻസ്കാർട്ടിന് ലഭിക്കുന്നു. 345 രൂപ മുതല്‍ 30,000 രൂപയുടെ കണ്ണടകള്‍ ലെന്‍സ് കാര്‍ഡ് വിലപന നടത്തുന്നുണ്ട്.
മാര്‍ക്കറ്റിംഗ് തന്ത്രം, വ്യത്യസ്ത വില പോയിന്റുകള്‍, നൂതന ഉത്പ്പന്നങ്ങൾ എന്നിവയാണ് കമ്പനി വിപണി പിടിക്കാനുള്ള കാരണങ്ങൾ. 2021 സാമ്പത്തിക വര്‍ഷത്തില്‍ 905 കോടിയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. 4.32 ബില്യൺ ഡോളറിന്റെ മൂല്യം കമ്പനിക്ക് ഇന്നുണ്ട്.
ചിത്രത്തിന് കടപ്പാട് - startuptalky.com
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
