ഓഹരി വിപണിയെ പറ്റി വലിയ ധാരണയില്ലാതെ ഉയര്‍ന്ന വരുമാനം നേടാനുള്ള ഓട്ടത്തിലായിരുന്നു 2008 വരെ അജയ് ലഖോട്ടിയയും. ഈ ഓട്ടത്തിന് ബ്രേക്കിട്ടത് 2008ലെ ഓഹരി വിപണി തകര്‍ച്ചയായിരുന്നു, ബുള്ളിഷ് മാർക്കറ്റിൽ ലക്ഷങ്ങളുണ്ടാക്കിയ അജയ്ക്ക് ഒരു സുപ്രഭാതത്തിൽ നേരിട്ടത്. 80 ലക്ഷത്തിന്റെ നഷ്ടം.
എന്നാൽ ഇവിടെ പിന്മാറാതെ തനിക്ക് പറ്റിയ തെറ്റ് തിരുത്താനുള്ള ശ്രമത്തിലായിരുന്നു അജയ്. തെറ്റ് തിരുത്തുന്നതിനൊപ്പം 2020തിൽ സ്വന്തമായി ട്രേഡിംഗ് ആപ്പും അജയ് പുറത്തിറക്കി. പുത്തൻ തലമുറയെ നിക്ഷേപവും ട്രേഡിംഗും പഠിപ്പിക്കുന്ന സ്റ്റോക്ക്ഗ്രോക്ക് എന്ന സ്റ്റാർട്ടപ്പ് രണ്ട് വർഷത്തിനിടെ 20 ദശലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കി മുന്നേറുകയാണ്.
കണ്ണു തുറപ്പിച്ച നഷ്ടം
2008ന് മുന്‍പ് വിപണി കുതിപ്പിലായിരുന്നു. സ്ഥിര നിക്ഷേപത്തിന് 7-8 ശതമാനം പലിശ ലഭിക്കുന്ന ആ കാലത്ത് വര്‍ഷത്തില്‍ 24 ശതമാനം വരെ ആദായം ഓഹരി വിപണിയിൽ നിന്നുണ്ടാക്കാൻ സാധിച്ചിരുന്നു. ഇങ്ങനെയാണ് വലിയൊരു നിക്ഷേപം അജയും നടത്തുന്നത്. എന്നാൽ ലാഭം മാത്രം കണ്ണുവെച്ച് നടത്തിയ നിക്ഷേപങ്ങൾ 2008ലെ ഇടിവിൽ 80 ലക്ഷത്തിന്റെ നഷ്ടമുണ്ടാക്കി. അതൊരു കണ്ണു തുറപ്പിക്കലായിരുന്നുവെന്ന് അജയ് പറയുന്നു.
ലാഭത്തില്‍ മുന്നേറുന്നതിനിടെ ഉണ്ടായ തിരിച്ചടിയിലാണ് വിപണിയുടെ രീതി പറ്റി തനിക്ക് വലിയ ധാരണയില്ലെന്ന കാര്യത്തിൽ അജയ്ക്ക് തിരിച്ചറിവുണ്ടാകുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം വിലയിരുത്തി ഓഹരികൾ വാങ്ങുന്നത് എങ്ങനെയെന്ന് പോലും അറിയാതെയാണ് താൻ നിക്ഷേപിച്ചിരുന്നതെന്ന് മനസിലാക്കിയിടത്ത് നിന്നാണ് കൂടുതൽ പഠനത്തിലേക്ക് അജയ് നീങ്ങുന്നത്. ഈ പഠനങ്ങളാണ് ഓഹരി വിപണിയിലും സ്റ്റോക്ക്ഗ്രോ എന്ന സ്ഥാപനത്തിലേക്കും എത്തിച്ചത്. അജയ് വിജയിച്ച തന്ത്രങ്ങൾ നേക്കാം.
പ്രധാന നത്രങ്ങള്
ടോപ്പ് ഡൗണ്‍ സമീപനം വഴി ഏത് മേഖലയാണ് മികച്ച പ്രകടനം നടത്തുന്നതെന്നും എന്താണ് ഇതിനുള്ള കാരണമെന്നും അറിയാന്‍ സാധിക്കും. ഇതിനനുസരിച്ച് കമ്പനികള്‍ തിരഞ്ഞെടുക്കാം. കമ്പനിയുടെ മുന്‍കാല പ്രകടനം, ഡിവിഡന്റ് ചരിത്രം, പ്രമോട്ടര്‍മാര്‍ എന്നിവ വിലയിരുത്തണം. എല്ലാ ട്രേഡിലും 2 ശതമാനം സ്റ്റോപ്പ് ലോസും 5 ശതമാനം പ്രോഫിറ്റില്‍ ലാഭമെടുക്കലുമാണ് അജയ് പിന്തുടരുന്ന നിയമങ്ങൾ.
നിക്ഷേപം ആരംഭിക്കുന്നൊരാളാണെങ്കില് നേരത്തെ ആരംഭിക്കേണ്ടതിന്റെ ഗുണങ്ങള്‍ അജയ് വിശദമാക്കുന്നു. ഉയര്‍ന്ന റിസ്കെടുക്കാനുള്ള ശേഷിയും ജീവിത ചെലവ് കുറഞ്ഞതുമായ കരിയറിന്റെ തുടക്കത്തില്‍ നിക്ഷേപം തുടങ്ങാം. പ്രായമാകുന്നതിന് അനുസരിച്ച് ഉത്തരാവദിത്വങ്ങള്‍ കൂടുന്നതിന് അനുസരിച്ച് റിസ്കെടുക്കാനുള്ള ശേഷി കുറയുകയാണ്.
ദീർഘകാല നിക്ഷേപത്തിന്
ആകെ വരുമാനത്തിന്റെ 50 ശതമാനം ചെലവുകള്‍ക്കു മാറ്റാം. 20 ശതമാനം സ്ഥിര നിക്ഷേപത്തിനും 30 ശതമാനം ഓഹരിയധിഷ്ഠിത നിക്ഷേപങ്ങള്‍ക്കും മാറ്റാം. ഇത് ദീര്‍ഘകാല നിക്ഷേപത്തിന് ഉപകാരപ്പെടും. ദീര്‍ഘകാല നിക്ഷേപത്തിന് കമ്പനികള്‍ തിരഞ്ഞെടുക്കുമ്പോള്‍ സുസ്ഥിരമായവ തിരഞ്ഞെടുക്കണം.
ടൂത്ത്പോസ്റ്റ്, സോപ്പ പോലുള്ള എഫ്എംസിജി കമ്പനികളിലെ നിക്ഷേപം വഴി നിക്ഷേപകന്റെ മരണ ശേഷവും ഡിവിഡന്റ് ലഭിക്കും. ഓട്ടോ ലോജിസ്റ്റിക്്സ് മേഖലകളും ഭാവിയില്‍ വളര്‍ച്ച കാണിക്കുന്നവരാണ്. സമ്പദ്വ്യവസ്ഥയുടെ വളര്ച്ചയ്ക്കൊത്ത് ഉയർച്ച കാണിക്കുന്നവയാണ് ബാങ്കിംഗ് മേഖല. ഇത്തരം കാര്യങ്ങൾ മനസിലാക്കി വേണം നിക്ഷേപം നടത്താൻ.
സ്റ്റോക്ക്ഗ്രോ
ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പായ സ്റ്റോക്ക്ഗ്രോ 2020 ജനുവരിാലണ് ആരംഭിച്ചത് 2022 ൽ 20 ദശലക്ഷം ഉപഭോക്താക്കളെ ഉണ്ടാക്കിയെടുക്കാൻ കമ്പനിക്ക് സാധിച്ചു. ഗെയിമിംഗ്, സോഷ്യല്‍, ട്രേഡിംഗ് എന്നിവ ഉള്രപ്പെടുത്തിയുള്ള ആപ്പാണ് ഇത്. പുതിയ തലമുറയ്ക്ക് മൂലധനം നഷ്ടപ്പെടുത്താതെ നിക്ഷേപം ആരംഭിക്കുന്നതിനുള്ള വഴിയാണ് ആപ്പ് മുന്നോട്ട് വെയ്ക്കുന്നത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
