പെണ്‍ക്കുട്ടികള്‍ക്കായി തുടങ്ങിയിരിക്കുന്ന ഒരു സ്കീമാണ് സുകന്യ സമൃദ്ധി യോജന. 10 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍ക്കുട്ടികളുള്ള ആര്‍ക്കും ഈ സ്കീമില്‍ നിക്ഷേപിക്കാം. വര്‍ഷം മിനിമം 250 രൂപയും മാക്സിമം 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. ഈ സ്കീമിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ രാജ്യത്തുള്ള എല്ലാ സര്‍ക്കാര്‍ പദ്ധതികളിലും വെച്ച് ഏറ്റവും കൂടുതല്‍ പലിശ നല്കുന്ന സ്കീമാണിത്. അക്കൗണ്ട് ഉടമകള്‍ക്ക് എല്ലാ വര്‍ഷവും 8.2% പലിശ ലഭിക്കുന്നതാണ്. അതിനാല്‍ തന്നെ നിശ്ചിത തുക കുറച്ച് വര്‍ഷത്തേക്ക് അടച്ചാല്‍ തന്നെ നിങ്ങളുടെ മകള്‍ക്ക് 71 ലക്ഷത്തിലധികം രൂപയുടെ ഉടമയാകാന്‍ സാധിക്കും. കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിക്കാം-
റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാൻ 5 ഓപ്ഷനുകളുമായി എൻ.പി.എസ്; മികച്ച വാർഷിക പ്ലാൻ തിരഞ്ഞെടുക്കാം
എന്താണ് സുകന്യ സമൃദ്ധി യോജന?
കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതി പ്രകാരം ഏത് ഇന്ത്യന്‍ പൗരനും തന്റെ മകളുടെ പേരില്‍ ഈ സ്കീം ആരംഭിക്കാവുന്നതാണ്. പോസ്റ്റ് ഓഫീസിന്റെ ഏത് ശാഖയിലും ആരംഭിക്കാവുന്ന ഈ സ്കീമില്‍ ആകെ 15 വര്‍ഷത്തേക്ക് നിക്ഷേപിക്കാവുന്നതാണ്. 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ തുകയും മെച്യൂരിറ്റിയില്‍ നല്‍കുന്നതാണ്.

പദ്ധതിയുമായി ബന്ധപ്പെട്ട പ്രത്യേക നിയമങ്ങള്‍:
ഓരോ ക്വാര്‍ട്ടറിലും സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് നല്കുന്ന പലിശ സര്‍ക്കാര്‍ പരിഷ്ക്കരിക്കുന്നു. പലിശ കൂടുകയോ കുറയുകയോ ചെയ്യുന്നത് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയെ ബാധിക്കും.
എസ്.എസ്.വൈ അക്കൗണ്ടിലെ നിക്ഷേപ തുക എല്ലാ വര്‍ഷവും ഏപ്രില്‍ 5ന് മുമ്പ് നിക്ഷേപിക്കണം. ഇതുവഴി മകള്‍ക്ക് പരമാവധി പലിശ ലഭിക്കും.
നിങ്ങളുടെ മകള്‍ക്ക് ഒരു വയസ്സോ അതില്‍ കൂടുതലോ ഉള്ളപ്പോഴാണ് സ്കീം തുറക്കുന്നതെങ്കില്‍ മകള്‍ക്ക് 21 വയസ്സാകുമ്പോള്‍ തുക ലഭിക്കില്ല മറിച്ച് അക്കൗണ്ടിന് 21 വയസ്സ് തികയുമ്പോഴാണ് തുക ലഭിക്കുകയുള്ളൂ.
ഇന്ന് തന്നെ റിട്ടയർമെന്റ് പ്ലാനിംഗ് നടത്താം; ജീവിതം അടിച്ചുപൊളിക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിയാം
71 ലക്ഷം രൂപ എങ്ങനെ ലഭിക്കും?
ഈ സ്കീം പ്രകാരം വര്‍ഷം 1.5 ലക്ഷം രൂപ 15 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നതു വഴി പരമാവധി ആനുകൂല്യം ലഭിക്കും. എസ്.എസ്.എയിലും പരമാവധി പലിശ ലഭിക്കണമെങ്കില്‍ എല്ലാ സാമ്പത്തിക വര്‍ഷവും ഏപ്രില്‍ 5ന് മുമ്പ് തുക അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്. 15 വര്‍ഷത്തേക്ക് ഈ തുക നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ ആകെ നിക്ഷേപം 22,50,000 രൂപ ആയിരിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് 71,82,119 രൂപ ലഭിക്കുന്നതാണ്. ഇതില്‍ പലിശയിനത്തില്‍ ആകെ ലഭിക്കുന്ന തുക 49,32,119 രൂപയായിരിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന ഈ തുക പൂര്‍ണ്ണമായും നികുതി രഹിതമായിരിക്കും.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications