വേനൽ കാലത്തേക്ക് അടുക്കുമ്പോൽ തന്നെ ചൂട് കൂടുകയാണ്. ഇപ്പോൾ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ഹളിലും താപനില 40 ഡിഗ്രി സെൽഷ്യസും കടന്നിരിക്കുകയാണ്.
കഴിഞ്ഞ 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു 2023 ഫെബ്രുവരിയെന്നാണ് റിപ്പോർട്ട്. താപനില ഉയരുമ്പോൾ പൊതുവെ നേട്ടമുണ്ടാക്കുന്ന വൈദ്യുതി കമ്പനികളായ ടാറ്റ പവർ, ജെഎസ്ഡബ്ല്യു എനർജി, എൻടിപിസി, സിഇഎസ്‌സി തുടങ്ങിയ വമ്പന്മാരെ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന രീതിയുണ്ട്.
1. ആദിത്യ വിഷൻ
സ്പെഷ്യാലിറ്റി റീട്ടെയിൽ വിഭാഗത്തിലുള്ള സ്മോൾക്യാപ് കമ്പനിയായ ആദിത്യ വിഷൻ. ബീഹാർ ആസ്ഥാനമായുള്ള കമ്പനി കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം ആപ്ലിക്കേഷൻസ് എന്നിവയുടെ റീട്ടെയിൽ ബിസിനസിൽ ഏർപ്പെട്ട കമ്പനിയാണ്.
മികച്ച ഓഫ്‌ലൈൻ റീച്ചാണ് കമ്പനിക്ക് ഈ വേനൽ കാലത്ത് ഗുണകരമാകുന്നത്. 2022-ൽ കമ്പനി ജാർഖണ്ഡിലേക്ക് കടന്നു.
ഛത്തീസ്ഗഢിലും ബംഗാളിലും ഉൾപ്പെടെ കൂടുതൽ മേഖലകളിലേക്ക് കടന്ന് 2025 ഓടെ ഏകദേശം 150 സ്റ്റോറുകൾ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിപുലമായ ഓഫ്‌ലൈൻ റീച്ചിലൂടെ, ഉപയോഗിക്കപ്പെടാത്ത വിപണികളുടെ വലിയ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ്.
സാമ്പത്തികമായി അറ്റാദായ മാര്‍ജിന്‍, ഓപ്പറേറ്റിംഗ് പ്രോഫിറ്റ് മാര്‍ജിന്‍ എന്നിവ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഉയരുകയാണ്. കട ബാധ്യത കുറഞ്ഞു വരുന്ന കമ്പനിയുടെ നിലവിലെ ഡെബ്റ്റ് ഇക്വിറ്റി റേഷ്യോ 1.5 മടങ്ങാണ്.
സാമ്പത്തിക വർഷത്തിൽ പാദം കൂടി ബാക്കിയുള്ളപ്പോൾ കമ്പനിയുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ കണക്കിനെ മറികടന്നു. 2023 ലെ നികുതിക്ക് ശേഷമുള്ള ലാഭം കഴിഞ്ഞ വർഷത്തെ ലാഭത്തേക്കാൾ ഇരട്ടിയായി.
നിലവിൽ 1,497 രൂപയിലാണ് ആദിത്യ വിഷൻ ഓഹരികൾ ട്രേഡ് ചെയ്യുന്നത്. 52 ആഴ്ചയിലെ ഉയർന്ന വില 1,845 രൂപയും താഴ്ന്ന വില 640.30 രൂപയുമാണ്.
2. സിംഫണി
ആഭ്യന്തര, അന്തർദേശീയ വിപണികളിൽ സാന്നിധ്യമുള്ള ഇന്ത്യൻ ഇലക്ട്രോണിക്സ് കമ്പനിയാണ് സിംഫണി. ലോകത്തിലെ ഏറ്റവും വലിയ എയർ കൂളർ നിർമാതാക്കളായ സിംഫണി പാർപ്പിട, വാണിജ്യ, വ്യാവസായിക എയർ കൂളറുകളുടെ നിർമാണം വിതരണത്തിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ടെയർ 2 നഗരങ്ങളിൽ ശക്തമായ സാന്നിധ്യം കമ്പനിക്കുണ്ട്. ഇവിടെ എസി വാങ്ങാൻ സാധിക്കാത്തവരുടെ ഓപ്ഷൻ എയർ കൂളറുകളായിരിക്കും.
ശക്തമായ ഡിമാൻഡ് കാരണം സിംഫണി ഇതിനകം തന്നെ ഉയർന്ന വില്പന നേടിയിട്ടുണ്ട്. എക്കാലത്തെയും ഉയർന്ന വിൽപ്പനയാണ് കമ്പനി ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ നേടിയത്.
കഴിഞ്ഞ 6 പാദങ്ങളിലായി കമ്പനി തുടര്‍ച്ചയായി ബിസിനസ് വര്‍ധിപ്പിക്കുകയാണ്. ഡിസംബര്‍ പാദത്തില്‍ 2,230 കോടിയായിരുന്നു ആകെ വില്പന. അറ്റാദായം 520 കോടി രൂപ നേടാനും സാധിച്ചു.
നിലവിൽ 1,138 രൂപയിൽ വ്യാപാരം നടക്കുന്ന സിംഫണി ഓഹരികൾ 2,000 രൂപയ്ക്ക് 10 ലക്ഷം ഇക്വിറ്റി ഓഹരികൾ ബൈബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 52 ആഴ്ചത്തെ താഴ്ന്ന വില 1,219 രൂപയും 52 ആഴ്ചയിലെ ഉയർന്ന വില 820.60 രൂപയുമാണ്.
3. പിജി ഇലക്ട്രോപ്ലാസ്റ്റ്
ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സർവീസ് (ഇഎംഎസ്) വിഭാഗത്തിലെ മുൻനിര കമ്പനികളിലൊന്നാണ് പിജി ഇലക്ട്രോപ്ലാസ്റ്റ്. എൽജി ഇലക്‌ട്രോണിക്‌സ്, വേൾപൂൾ, വോൾട്ടാസ്, സാൻസുയി, ഗോദ്‌റെജ്, ഓറിയന്റ് ഇലക്‌ട്രിക് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നു.
കമ്പനിയുടെ റൂം എസി ബിസിനസ്സിന് സമീപ മാസങ്ങളിലായി ഉണ്ടായ ശക്തമായ ഡിമാൻഡ് പിജി ഇലക്‌ട്രോപ്ലാസ്റ്റിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു. 2023-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കമ്പനിയുടെ ഉത്പ്പന്ന ബിസിനസ് 7.2 ബില്യൺ രൂപ കവിഞ്ഞു. 431 ശതമാനം വാർഷിക വളർച്ച കമ്പനി രേഖപ്പെടുത്തി.
പിജി ഇലക്‌ട്രോപ്ലാസ്റ്റ് വാഷിംഗ് മെഷീൻ, എയർ-കൂളർ ശേഷി ഇരട്ടിയാക്കി. റൂം എസി ശേഷി പ്രതിമാസം 200,000 ഇൻഡോർ യൂണിറ്റുകളും പ്രതിമാസം 100,000 ഔട്ട്‌ഡോർ യൂണിറ്റുകളുമായി വർധിപ്പിച്ചു.
കമ്പനിയുടെ 2022 ഡിസംബർ പാദം ശക്തമായിരുന്നു, അറ്റ വില്പ്പനയിൽ 75 ശതമാനം വളർച്ചയും അറ്റാദായം 148 ശതമാനവും വർധിച്ചു.
കഴിഞ്ഞ 5 സാമ്പത്തിക വര്‍ഷങ്ങളിലായി റവന്യൂ ഗ്രോത്ത് ഇരട്ടയക്കമാണ്. 2022 ല്‍ 45 ശതമാനം റവന്യു ഗ്രോത്ത് കമ്പനി രേഖപ്പെടുത്തു. അറ്റാദായ മാര്‍ജിനും പ്രവര്‍ത്തന ലാഭ മാര്‍ജിനും മികച്ച രീതിയില്‍ ഉയരുന്നു. കുറഞ്ഞു വരുന്ന കടം ആകര്‍ഷകമാണ്.
പിജി ഇലക്ട്രോപ്ലാറ്റിന്റെ നിലവിലെ ഓഹരി വില 1,395 രൂപയാണ്. 52 ആഴ്ചയിലെ താഴ്ന്ന വില 594 രൂപയും ഉയര്‍ന്ന വില 1443 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications