പഴയ നികുതി വ്യവസ്ഥയും പുതിയ നികുതി വ്യവസ്ഥയും; ഒരു നികുതി വ്യവസ്ഥ തിരഞ്ഞെടുത്താൽ മാറ്റം സാധ്യമോ?

2023-24 സാമ്പത്തിക വർഷത്തിലെ ബജറ്റിലാണ് പുതിയ നികുതി വ്യവസ്ഥയെ കൂടുതൽ ആകർഷകമാക്കാനുള്ള നടപടികൾ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാൻ പ്രഖ്യാപിച്ചത്. ബജറ്റിൽ പുതിയ ആദായ നികുതി വ്യവസ്ഥയെ ഡിഫോൾട്ട് ഓപ്ഷനാക്കി മാറ്റി. അതിനാൽ, ഒരു നികുതിദായകൻ പഴയ ആദായനികുതി വ്യവസ്ഥയാണ് തിരഞ്ഞെടുക്കുന്നതെന്ന് വ്യക്തമാക്കുന്നില്ലെങ്കിൽ പുതിയ ആദായ നികുതി വ്യവസ്ഥ ബാധകമാകുമെന്ന് സാരാം.

നിലവിൽ പഴയ നികുതി വ്യവസ്ഥയിൽ തുടരുന്നവരും പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാൻ ആ​ഗ്രഹിക്കുന്നവരുടെയും മുന്നിലുള്ള ചോദ്യം നികുതി വ്യവസ്ഥകൾ തമ്മിൽ പരസ്പരം മാറാൻ സാധിക്കുമോ എന്നാണ്.

പരസ്പരം മാറാം

ഓരോ സാമ്പത്തിക വർഷത്തിലും നികുതിദായകന് പുതിയ നികുതി വ്യവസ്ഥയ്ക്കും പഴയ നികുതി വ്യവസ്ഥയ്ക്കും ഇടയിൽ മാറാനാകും. നികുതിദായകൻ ശമ്പള വരുമാനമുള്ളവരും ബിസിനസ് വരുമാനമില്ലാത്തവരും ആണെങ്കിൽ മാത്രമെ പുതിയതും പഴയതുമായ നികുതി വ്യവസ്ഥകൾക്കിടയിൽ മാറാനുള്ള സൗകര്യം ലഭിക്കുകയുള്ളൂ. ബിസിനസ്, പ്രൊഫഷണൽ വരുമാനമുള്ളവർക്ക് ഒരുതവണ മാത്രമെ നികുതി വ്യവസ്ഥകൾ തമ്മിൽ മാറ്റം സാധ്യമാവുകയുള്ളൂ. 

പഴയ നികുതി വ്യവസ്ഥയും പുതിയ നികുതി വ്യവസ്ഥയും; ഒരു നികുതി വ്യവസ്ഥ തിരഞ്ഞെടുത്താൽ മാറ്റം സാധ്യമോ?

പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദായ നികുതി റിട്ടേൺ (ഐടിആർ) നിശ്ചിത തീയതിക്ക് മുൻപ് ഫയൽ ഫയൽ ചെയ്യേണ്ടതുണ്ട്. ജൂലായ് 31 ആണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി.വൈകിയുള്ള ആദായ നികുതി റിട്ടേൺ ഫയൽ ചെയ്താൽ ആദായനികുതി കണക്കാക്കാൻ പുതിയ നികുതി വ്യവസ്ഥ ഉപയോഗിക്കും. 

ശമ്പളക്കാരുടെ നികുതി വ്യവസ്ഥ

ശമ്പളക്കാരായ നികുതിദായകർ 2023 ഏപ്രിൽ 1 മുതൽ ആദായനികുതി വ്യവസ്ഥ തൊഴിലുടമയുമായി വ്യക്തമാക്കണം. അല്ലാത്ത പക്ഷം തൊഴിലുടമ പുതിയ നികുതി വ്യവസ്ഥയെ അടിസ്ഥാനമാക്കി ശമ്പള വരുമാനത്തിൽ സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കും.

ശമ്പളത്തിൽ നിന്ന് ടിഡിഎസ് കുറയക്കാൻ ഒരു നികുതി വ്യവസ്ഥ തിരഞ്ഞെടുത്താ. സാമ്പത്തിക വർഷത്തിനുള്ളിൽ പരിഷ്കരിക്കാനാവില്ല. അതേസമയം ആദായ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ശമ്പള ടിഡിഎസിന് സൂചിപ്പിച്ച നികുതി വ്യവസ്ഥ തന്നെ നൽകണമെന്നില്ല.

ആദായനികുതി നിയമ പ്രകാരം ശമ്പളക്കാരനായ നികുതിദായകൻ തൊഴിലുടമയെ അറിയിച്ച നികുതി വ്യവസ്ഥ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ മാറ്റാൻ സാധിക്കും. ശമ്പളത്തിൽ നിന്നുള്ള ടിഡിഎസ് ഈടാക്കാനായി പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത വ്യക്തിക്ക് പഴയ നികുതി വ്യവസ്ഥയിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കും. ജൂലായ് 31 ന് മുൻപ് റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. 

പുതിയ നികുതി വ്യവസ്ഥയിലെ ടാക്സ് സ്ലാബ്

പുതിയ നികുതി വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ പഴയ നികുതി വ്യവസ്ഥയിൽ മാറ്റങ്ങളില്ലാ എന്നു കാണാം. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലാണ് പുതിയ നികുതി വ്യവസ്ഥയ്ക്ക് മാറ്റങ്ങൾ കൊണ്ടു വന്നത്. 6 നികുതി സ്ലാബുകളുണ്ടായിരുന്നത് 5 എണ്ണമായി ചുരുക്കി.

പുതിയ നികുതി വ്യവസ്ഥയിലെ ടാക്‌സ് സ്ലാബ് 2023-24 ല്‍ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 3 ലക്ഷം വരെയുള്ള വരുമാനമുള്ള വ്യക്തികള്‍ക്ക് നികുതി അടയ്‌ക്കേണ്ടതില്ല. റിബേറ്റ് അടക്കം 7 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടതില്ല. വരുമാനം 3 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന് 5 ശതമാനമാണ് നികുതി.

6 ലക്ഷത്തിനും 10 ലക്ഷത്തിനിടയിലുള്ള വരുമാനത്തിന് 10 ശമാനമാണ് നികുതി. 10 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയില്‍ വരുന്ന വരുമാനത്തിന് 12 ശതമാനം നികുതി നല്‍കണം. 12 ലക്ഷം മുചല്‍ 15 ലക്ഷം വരെ 20 ശതമാനമാണ് നികുതി. 15 ലക്ഷത്തിന് മുകളിലാണെങ്കില്‍ പുതിയ നികുതി വ്യവസ്ഥയില്‍ 30 ശതമാനം നികുതി നല്‍കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X