മറ്റ് ആസ്തികളെ പോലെ തന്നെ നിരവധി നികുതി വലകളാല്‍ ചുറ്റപ്പെട്ടതാണ് ഓഹരി വിപണിയും. ഓഹരി വ്യാപാരത്തിനും നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന നേട്ടത്തിന് വിവിധതരം നികുതികള്‍ ചുമത്തുന്നുണ്ട്. സമീപകാലയളവില്‍ മൂലധന വിപണിയിലെ നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഓഹരി നിക്ഷേപകന് അറിഞ്ഞിരിക്കേണ്ട നികുതി ബാധ്യതളാണ് ചുവടെ ചേര്‍ക്കുന്നത്. ഇതിനോടൊപ്പം ഓഹരി വ്യാപാരത്തിലെ നഷ്ടത്തെ 'നേട്ടമാക്കി' മാറ്റിയെടുക്കാനുള്ള മാര്‍ഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എസ്ടിടി
2004 മുതല്‍ എസ്ടിടി അഥവാ സെക്യൂരിറ്റി ട്രാന്സാക്ഷന് ടാക്സ് (STT) നിലവിലുണ്ട്. ഇത് പ്രത്യക്ഷ നികുതി (Direct Tax) വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. സ്റ്റോക്ക എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികള്‍, ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ ഫണ്ടുകള്‍, ഡെറിവേറ്റീവ് കോണ്‍ട്രാക്ട് തുടങ്ങിയവയുടെ ഇടപാടുകള്‍ക്ക് എസ്ടിടി ബാധകമാണ്. വാങ്ങുന്ന ഓഹരികളുടെ ശരാശരി വിലയിലാവും എസ്ടിടി ചുമത്തുക. നിക്ഷേപകരുടെ നികുതി വെട്ടിപ്പ് തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് എസ്ടിടി അവതരിപ്പിച്ചത്.
നിലവില്‍ ഓഹരി വാങ്ങുന്നതിനും വില്‍ക്കുന്നതിനും (Delivery Based) 0.1 ശതമാനം വീതമാണ് എസ്ടിടി നല്‍കേണ്ടത്. എന്നാല്‍ ഇന്‍ട്രാഡേ വ്യാപാരത്തിന് വാങ്ങുമ്പോള്‍ നികുതിയില്ല. വില്ക്കുമ്പോള് 0.025 ശതമാനം നികുതി ചുമത്തും. സമാനമായി ഡെറിവേറ്റീവ് വിഭാഗത്തില്‍ ഓപ്ഷന് പ്രീമിയത്തിന്റെ 0.017 ശതമാനവും ഫ്യൂച്ചര്‍ കോണ്ട്രാക്ടിന് 0.01 ശതമാനം വീതവും വില്ക്കുന്നയാള് നികുതി നല്‍കണം.
ഐപിഒ മുഖേന ലഭിച്ച ഓഹരികള്‍ വില്ക്കുമ്പോള് 0.2 ശതമാനമാണ് എസ്ടിടി ചുമത്തുന്നത്. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ഇടപാടുകളില്‍ വില്ക്കുമ്പോള് 0.001 ശതമാനമാണ് എസ്ടിടി നല്‍കേണ്ടത്. അതേസമയം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 16,927 കോടി രൂപയാണ് എസ്ടിടി നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം എസ്ടിടി മുഖേന 20,000 കോടി രൂപയാണ് പൊതുബജറ്റില്‍ ലക്ഷ്യമിടുന്നത്.
കാപിറ്റല്‍ ഗെയിന്‍ ടാക്സ്
ഓഹരി ഉള്‍പ്പെടെയുള്ള സെക്യൂരിറ്റീകള്‍ വാങ്ങിയ വിലയേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ വില്ക്കുമ്പോള് നേടുന്ന ലാഭമാണ് കാപിറ്റല്‍ ഗെയിന്‍സ് അഥവാ മൂലധന നേട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ഉദാഹരണത്തിന് ഒരു ഓഹരി 10 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നിയിരിക്കട്ടെ. ഓഹരി വില വര്‍ധിച്ച സമയത്ത് ഇത് വില്ക്കുമ്പോള് 15 ലക്ഷം രൂപ തിരികെ കിട്ടിയെന്നും കരുതിയാല്‍ 5 ലക്ഷമാണ് ഇവിടുത്തെ മൂലധന നേട്ടം.
ഓഹരി വാങ്ങിയതിനു ശേഷം വില ഉയര്‍ന്നാലും അത് വില്ക്കാത്തപക്ഷം നികുതിയൊടുക്കേണ്ടതില്ല. അതായത് ഓഹരി വില്ക്കുമ്പോള് മാത്രം തിട്ടപ്പെടുത്തുന്ന ലാഭമാണിത്. ഇതിന്മേലായിരിക്കും കാപിറ്റല്‍ ഗെയിന്‍ ടാക്സിന്റെ ബാധ്യതയുണ്ടാകൂ. അതേസമയം ഓഹരി എത്രസമയം കൈവശം വെച്ചതിനു ശേഷമാണ് വിറ്റത് എന്നതിന്റെ അടിസ്ഥാനത്തില്‍ രണ്ട് രീതിയല്‍ കാപിറ്റല്‍ ഗെയിന്‍ ടാക്സിനെ വേര്‍തിരിച്ചിട്ടുണ്ട്.
1) ഷോര്‍ട്ട്-ടേം കാപിറ്റല്‍ ഗെയിന്‍ ടാക്സ് അഥവാ ഹ്രസ്വകാല മൂലധന നേട്ടം. 2) ലോങ്-ടേം കാപിറ്റല്‍ ഗെയിന്‍ ടാക്സ് അഥവാ ദീര്‍ഘകാല മൂലധന നേട്ടം. എന്നിങ്ങനെയാണ് മൂലധന നേട്ടത്തിന്റെ കാലയളിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിട്ടുള്ളത്. ഒരു ഓഹരി 12 മാസത്തില്‍ താഴെ കാലയളവില്‍ കൈവശം വെച്ച് വില്ക്കുമ്പോള് നേടുന്ന ലാഭമാണ് ഷോര്‍ട്ട്-ടേം കാപിറ്റല്‍ ഗെയിന്‍ ടാക്സ്. ഇത്തരം ഹ്രസ്വകാല മൂലധന നേട്ടത്തിന്മേല് 15 ശതമാനമാണ്
എല്‍ടിസിജി ടാക്സ്
സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ഒരു ഓഹരി 12 മാസക്കാലയളവിന് മുകളില്‍ കൈവശം വെച്ചതിനു ശേഷം വില്ക്കുമ്പോള് നേടുന്ന ലാഭമാണ് ലോങ്-ടേം കാപിറ്റല്‍ ഗെയിന്‍ (എല്‍ടിസിജി) അഥവാ ദീര്‍ഘകാല മൂലധന നേട്ടം. 2004-ല്‍ പിന്‍വലിച്ച ഓഹരിയിന്മേലുള്ള എല്‍ടിസിജി ടാക്സ് 2018-ലാണ് വീണ്ടും ഏര്‍പ്പെടുത്തിയത്.
ഇതുപ്രകാരം ഒരു ലക്ഷം രൂപയില്‍ അധികം ദീര്‍ഘകാല മൂലധന നേട്ടമായി നേടുന്നുണ്ടെങ്കില്‍ 10 ശതമാനം ലോങ്-ടേം കാപിറ്റല്‍ ഗെയിന്‍ ടാക്സ് ആയി നല്‍കണം. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷം എല്‍ടിസിജി ടാക്സ് ഇനത്തില്‍ 60,000 കോടി മുതല്‍ 80,000 കോടി വരെ ലഭിക്കാമെന്നാണ് ഇത്തവണത്തെ പൊതുബജറ്റില്‍ സൂചിപ്പിച്ചത്.
ഡിവിഡന്റ് ടാക്സ്
2020 സാമ്പത്തിക വര്‍ഷം വരെ ലാഭവിഹിതം നല്കുന്ന കമ്പനികള്‍ക്കായിരുന്നു നികുതി ബാധ്യത (ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്സ്- DDT) ഉണ്ടായിരുന്നത്. എന്നാല്‍ 2020-ല്‍ അവതരിപ്പിച്ച നിയമ ഭേദഗതി (Finance Act 2020) പ്രകാരം നിക്ഷേപകന് ലഭിക്കുന്ന ലാഭവിഹിതത്തിന് ഡിവിഡന്റ് ഇന്‍കം ടാക്സ് നല്‍കേണ്ടതുണ്ട്. നിക്ഷേപകന്റെ ആദായ നികുതി സ്ലാബിന് വിധേയമായിരിക്കും നികുതി നിരക്ക്.
അതേസമയം എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് ലാഭവിഹിതത്തില്‍ നിന്നുള്ള വരുമാനത്തിന് 20 ശതമാനം നികുതിയും 4 ശതമാനം സര്‍ചാര്‍ജും നല്‍കണം. എന്നാല്‍ ഇരട്ടനികുതി ഒഴിവാക്കാന്‍ കരാറുള്ള രാജ്യത്താണ് പ്രവാസമെങ്കില്‍ ഇളവിനുള്ള അര്‍ഹതയുമുണ്ട്.
നഷ്ടത്തെ ലാഭമാക്കാം
ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി നിക്ഷേപത്തില്‍ നിന്നും നേരിടുന്ന നഷ്ടത്തെ ആ വര്‍ഷക്കാലയളവിലെ നേട്ടത്തില്‍ നിന്ന് കുറച്ചു ബാക്കി തുകയ്ക്ക് മാത്രം നികുതി കൊടുക്കാന്‍ ആദായ നികുതി നിയമത്തില്‍ അവസരം നല്‍കുന്നുണ്ട്. ഓഹരി വിപണിയില്‍ നിന്നും നേരിട്ട നഷ്ടത്തെ മറ്റു വരുമാന മാര്‍ഗങ്ങളില്‍ നിന്നുള്ള ലാഭത്തില്‍ നിന്നും തട്ടിക്കിഴിക്കാന്‍ സാധിക്കുകയില്ല.
ദീര്‍ഘകാല മൂലധന നഷ്ടം ദീര്‍ഘകാല മൂലധന നേട്ടത്തില്‍ നിന്നു മാത്രമേ കുറയ്ക്കുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഹ്രസ്വകാല മൂലധന നഷ്ടം ഹ്രസ്വകാല മൂലധന നേട്ടത്തില്‍ നിന്നോ ദീര്‍ഘകാല മൂലധന നേട്ടത്തില്‍ നിന്നോ തട്ടിക്കിഴിക്കാന്‍ അനുവദിക്കും.
ഒരു വര്‍ഷത്തെ നഷ്ടം ആ വര്‍ഷം തന്നെ നേട്ടത്തില്‍ നിന്നു കുറയ്ക്കുവാന്‍ സാധിച്ചില്ലെങ്കില്‍ പോലും പിന്നീടുള്ള എട്ടു വര്‍ഷങ്ങളിലെ ഓഹരി വിപണിയിലെ നേട്ടത്തില്‍ നിന്നും കുറയ്ക്കുവാനുള്ള അവസരം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഓഹരി വിപണിയിലെ നഷ്ടത്തെ, ഓഹരി വിപണിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് തന്നെ കുറച്ചു നികുതി ബാധ്യത കുറയ്ക്കുവാന്‍ സാധിക്കും. ഇതിനായി യഥാസമയം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണം. ഇല്ലാത്തപക്ഷം നഷ്ടം നേട്ടത്തില്‍ നിന്നും തട്ടിക്കിഴിക്കാന്‍ അവസരം ലഭിക്കില്ല.
അണ്‍ലിസ്റ്റഡ് ഷെയര്‍
പ്രൈവറ്റ് ഹോള്‍ഡിങ്സ് കമ്പനിയുടെ പോലെ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ഓഹരികള്‍ക്ക് നികുതി ഘടന വ്യത്യസ്തമാണ്. ഇത്തരം ലിസ്റ്റ് ചെയ്യാത്ത ഓഹരിള്‍ 36 മാസക്കാലയളവിന് താഴെയാണ് കൈവശം വെച്ച് ലാഭം നേടുന്നതെങ്കില്‍ ഷോര്‍ട്ട്-ടേം കാപിറ്റല്‍ ഗെയിന്‍ ടാക്സ് നല്‍കണം. 15 ശതമാനമാണ് നികുതി. അതേസമയം 36 മാസക്കാലയളവിലും കൂടുതല്‍ കാലം ഇത്തരം ഓഹരികള്‍ കൈവശം വെച്ച്് ലാഭം നേടുന്നതെങ്കില്‍ എല്‍ടിസിജി ടാക്സിനാണ് ബാധ്യത. ഇത് 20 ശതമാനം നിരക്കില്‍ നല്‍കണം.
More From GoodReturns

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
