സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലേക്ക് കടക്കുമ്പോൾ നികുതി ലാഭിക്കാനുള്ള മാർഗങ്ങൾ തേടേണ്ടതുണ്ട്. ശമ്പളക്കാരായവർ നികുതി ലാഭിക്കുന്നതിന് നിക്ഷേപ തെളിവുകൾ കമ്പനിക്ക് സമർപ്പിക്കേണ്ടതുണ്ട്. ടാക്സ് സേവിംഗ് നിക്ഷേപങ്ങൾക്കെല്ലാം ലോക്ഇൻപിരിയഡുണ്ട്. ഇതിൽ 3 വർഷ ലോക്ഇൻ പിരിയഡുള്ള ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ ഇക്വിറ്റി അധിഷ്ഠിത മ്യൂച്വൽ ഫണ്ടാണ്.
കുറഞ്ഞ റിസ്കെടുക്കാൻ താൽപര്യപ്പെടുന്നവരാണെങ്കിൽ 5 വർഷത്തെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കാവുന്നതാണ്. മികച്ച പലിശ നൽകുന്ന ഇവ ഇടത്തരം നികുതി ബ്രാക്കറ്റിൽ ഉള്ളവർക്ക് നല്ല ഓപ്ഷനാണ്. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന്റെ പ്രത്യേകതകളും വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്കും നോക്കാം.
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം
നികുതി ലാഭിക്കാന്‍ സാധിക്കുന്നൊരു സ്ഥിര നിക്ഷേപമാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍. 5 വര്‍ഷ ലോക്-ഇന്‍ പിരിയഡുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. 1.50 ലക്ഷം രൂപ വരെ നികുതിയില്‍ നിന്ന് കിഴിവ് ലഭിക്കും. ഹിന്ദു അഭിവക്ത കുടുംബത്തിനും വ്യക്തിഗത നിക്ഷേപകര്‍ക്കുമാണ് ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപം ഉപയോഗിക്കാനാവുക.

ജോയിന്റ് അക്കൗണ്ടാണെങ്കില്‍ ആദ്യ ഹോള്‍ഡര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. മാസത്തിലെ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തില്‍ നിന്ന് പലിശ വാങ്ങാം. ലോക്ഇന്‍ പിരിയഡുള്ളതിനാല് കാലാവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കുന്നതല്ല. കാലാവധിയില്‍ പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന പലിശ വരുമാനം നികുതി ബാധകമാണ്. ടാക്സ് സ്ലാബ് അനുവസരിച്ച് നികുതി നല്‍കേണ്ടതായി വരും.
പലിശ നിരക്ക്
5 വര്‍ഷത്തെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് എച്ച്ഡിഎഫ്സി ബാങ്ക് 7 ശതമാനമാണ് പലിശ നല്‍കുന്നത്. 2023ഡിസംബറില്‍ 1.50ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 2028 ഡിസംബറില്‍ പലിശയായി 62,217 രൂപ ലഭിക്കും. ഐസിഐസിഐ ബാങ്കും 5 വര്‍ഷ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് നല്‍കുന്നത് 7 ശതമാനം പലിശയാണ്. ആക്സിസ് ബാങ്കില്‍ നിന്നും ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ ലഭിക്കും.
കാനറ ബാങ്ക്
കാനറ ബാങ്കില്‍ 5 വര്‍ഷ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 6.70 ശതമാനം പലിശയാണ് ലഭിക്കുന്നത്. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയും 6.70 ശതമാനം പലിശ നല്‍കും. 5 വര്‍ഷത്തേക്ക് 1.50ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഈ പലിശ നിരക്കില്‍ 59,110 രൂപ പലിശയായി ലഭിക്കും.
എസ്ബിഐ
പൊതുമേഖലാ ബാങ്കുകളില്‍ മുന്‍നിരയിലുള്ള എസ്ബിഐ 5 വര്‍ഷത്തെ ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപത്തിന് 6.50 ശതമാനം പലിശയാണ് നല്‍കുന്നത്. മറ്റ് പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്കും ബാങ്ക് ഓഫ് ബറോഡയും 6.50 ശതമാനം പലിശ നല്‍കും. 1.50 ലക്ഷം രൂപ ഈ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം 2,07,063 രൂപയായി പിന്‍വലിക്കാം. 57,063 രൂപയാണ് ആകെ പലിശ നിരക്ക്.
ഇന്ത്യൻ ബാങ്ക്
ഇന്ത്യന്‍ ബാങ്ക് 6.25 ശതമാനമാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കായി നല്‍കുന്നത്. 1.50ലക്ഷം രൂപയുടെ നിക്ഷേപത്തിന് 54,028 രൂപ പലിശ ലഭിക്കും. ബാങ്ക് ഓഫ് ഇന്ത്യ 6 ശതമാനം പലിശയിലാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. 1.50 ലക്ഷത്തിന്റെ നിക്ഷേപത്തിന് 52,028 രൂപ പലിശയായി ലഭിക്കും. കാലാവധിയില്‍ 2,02,028 രൂപ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
