സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നതാണ് ദീർഘകാല നിക്ഷേപങ്ങളുടെ ലക്ഷ്യം. പണം സുരക്ഷിതമാക്കുന്നതിനും നഷ്ട സാധ്യതകളില്ലാത്തതിനാലും ആവശ്യമുള്ളപ്പോൾ പിൻവലിക്കാമെന്ന സൗകര്യങ്ങളും കണക്കിലെടുത്ത് ബാങ്ക് നിക്ഷേപങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. ഇവിടെ ബാങ്കിന്റെ സുരക്ഷിതത്വത്തിനൊപ്പം നികുതി ആനുകൂല്യം കൂടെ ലഭിച്ചാൽ നിക്ഷേപകർക്ക് അധിക നേട്ടമാകും. നികുതി ആനുകൂല്യങ്ങൾ നൽകി സ്ഥിര നിക്ഷേപകരെ ആകർഷിക്കുന്ന പദ്ധതിയാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം.
സാധാരണ ടേം ഡെപ്പോസിറ്റുകളേക്കാൾ ഉയര്‍ന്ന പലിശനിരക്കാണ് നിക്ഷേപങ്ങൾ നൽകുന്നത്. നിക്ഷേപിച്ച തുകയ്ക്ക് പൂര്‍ണ്ണമായ സുരക്ഷിതത്വത്തിനൊപ്പം വരുമാനം ഉറപ്പുനല്‍കുന്നതിനാൽ നികുതി ഇളവ് വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണിത്. ഇത്തരത്തിൽ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 8 ശതമാനത്തിന് മുകളിൽ പലിശ നൽകുന്ന 2 ബാങ്കുകളെയാണ് ചുവടെ ചേർക്കുന്നത്.
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള 1.5 ലക്ഷത്തിന്റെ നികുതിയിളവ് ലഭിക്കുന്ന സ്ഥിര നിക്ഷേപമാണ് ടാകസ് സേവിംഗ് സ്ഥിര നിക്ഷേപം. 5 വര്‍ഷത്തെ ലോക്ക്ഇന്‍ പിരിയഡ് നിക്ഷേപത്തിനുണ്ട്. കാലവധിക്ക് മുന്‍പ് ഭാഗികമായോ പൂര്‍ണമായോ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. നിക്ഷേപത്തിന് മുകളില്‍ വായ്പ, ഓവര്‍ ഡ്രാഫ്റ്റ് സൗകര്യങ്ങള്‍ ലഭിക്കുകയുമില്ല. രാജ്യത്ത് താമസക്കാരായ ഇന്ത്യക്കാര്‍ക്കും ഹിന്ദു അഭിവക്ത കുടുംബങ്ങള്‍ക്കുമാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ.
വ്യക്തിഗത അക്കൗണ്ടായും സംയുക്ത അക്കൗണ്ടായും ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം ആരംഭിക്കാം. സംയുക്ത അക്കൗണ്ടില്‍ പ്രാഥമിക അക്കൗണ്ട് ഉടമയക്ക് മാത്രമാണ് നികുതി ആനുകൂല്യം ലഭിക്കുകയുളളൂ. നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനം നികുതി ബാധകമാണ്. ഇതിന് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം പോലുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന സുരക്ഷ ടാകസ് സേവിംഗ് സ്ഥിര നിക്ഷേപത്തിനുണ്ട്.
ഉത്കൃഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
വാരണാസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചെറുകിട ബാങ്കാണ് ഉത്കൃഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. 2017 ലാണ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. ബാങ്കിന്റെ 84 ശതമാനത്തോളം ഓഹരികളും പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ കയ്യിലാണ്.
2022 ആഗസ്റ്റ് 12ന് പുതുക്കിയ പലിശ നിരക്ക് പ്രകാരം ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം മുതല്‍ 8.25 ശതമാനം വരെയാണ് ബാങ്ക് നല്കുന്ന പലിശ നിരക്ക്. 5 വര്‍ഷത്തേക്ക് സാധാരണ നിക്ഷേപകര്‍ക്ക് 7.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 8.25 ശതമാനവും ലഭിക്കും.
ജനസ്മോള്‍ ഫിനാന്‍സ് ബാങ്ക്
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് ജനസ്മോള്‍ ഫിനാന്‍സ് ബാങ്ക് . 19 സംസ്ഥാനങ്ങളിലെ 229 ജില്ലകളില്‍ 611 ബ്രാഞ്ചുകള്‍ ബാങ്കിനുണ്ട്. 2 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ജൂണ്‍ 15നാണ് ബാങ്ക് ഉയര്‍ത്തിയത്. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശ പൊതുജനങ്ങള്‍ക്കും 8.05 ശതമാനം പലിശ നിരക്ക് മുതിര്‍ന്ന പൗരന്മാര്ക്കും ലഭിക്കും.
ജന സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 2 വര്‍ഷം, 3 വര്‍ഷ കാലാവധിയുള്ള നി്ഷേപങ്ങള്ക്കും 8.05 ശതമാനം പലിശ ലഭിക്കും. 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപത്തിന് 8.15 ശതമാനം പലിശ ലഭിക്കും. ഇതാണ് ബാങ്ക് നല്കുന്ന ഉയര്‍ന്ന പലിശ നിരക്ക്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications