സാമ്പത്തിക വർഷം അവസാന ലാപിലേക്ക് കടന്നതോടെ നികുതി ലഭിക്കുന്ന നിക്ഷേപങ്ങളിലേക്ക് ശ്രദ്ധമാറേണ്ട സമയമായിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തേക്ക് നികുതി ഇളവുകൾ ലഭിക്കാനുള്ള നിക്ഷേപങ്ങൾ നടത്താൻ മാർച്ച് 31 വരെയാണ് അവസരമുണ്ടാവുക. മിക്ക കമ്പനികളും നിക്ഷേപ തെളിവുകൾ സമർപ്പിക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഒരോരുത്തരുടെയും റിസ്ക് പ്രൊഫൈലും സാമ്പത്തിക ലക്ഷ്യങ്ങളും അനുസരിച്ച് നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം.
80സി നിക്ഷേപം
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്, നാഷണൽ പെൻഷൻ സ്കീം, സുകന്യ സമൃദ്ധി യോജന, ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകളിലെ പ്രതിമാസ എസ്ഐപി, എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് വിഹിതം, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ എന്നിവ 80സി പ്രകാരം ആദായ നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളാണ്. സ്ഥിര നിക്ഷേപങ്ങളിലൂടെ നികുതി ഇളവ് നോക്കുന്നവർക്ക് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾ നോക്കാം.

ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപം
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളാണിവ. ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്ന 1.50 ലക്ഷം രൂപയ്ക്ക് ആദായ നികുതിയിൽ നിന്ന് ഇളവ് ലഭിക്കും. ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന്റെ കാലാവധി 5 വർഷമാണ്. ലോക്ഇൻ പിരിയഡുള്ളതിനാൽ കാലാവധിക്ക് മുൻപുള്ള പിൻവലിക്കൽ അനുവദിക്കുന്നതല്ല.
കാലാവധിയിൽ പിൻവലിക്കുമ്പോൾ ലഭിക്കുന്ന പലിശ വരുമാനം നികുതി ബാധകമാണ്. ടാക്‌സ് സ്ലാബ് അനുവസരിച്ച് നികുതി നൽകേണ്ടതായി വരും. വിവിധ ബാങ്കുകളുടെ പലിശ നിരക്കും മെച്യൂരിറ്റി തുകയും അറിയാം.
സ്വകാര്യ ബാങ്കുകൾ
ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നൽകുന്നുണ്ട്. സ്വകാര്യ ബാങ്കുകളിൽ 5 വർഷത്തേക്ക് മികച്ച പലിശ നിരക്കുകൾ നൽകുന്നതും ഈ ബാങ്കുകളാണ്. 7 ശതമാനം പലിശ നിരക്കിൽ 1.5 ലക്ഷം രൂപ അഞ്ച് വർഷത്തേക്ക് നിക്ഷേപിച്ചാൽ 2.12 ലക്ഷം രൂപയായി വളരും.
പൊതുമേഖല ബാങ്കുകൾ
ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾക്ക് കാനറ ബാങ്ക് 6.7 ശതമാനം പലിശ നൽകുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളിൽ മികച്ച പലിശനിരക്കാണ് കാനറ ബാങ്കിൽ നിന്നും ലഭിക്കുന്നത്. 1.5 ലക്ഷം രൂപ 6.7 ശതമാനം പലിശ നിരക്കിൽ അഞ്ച് വർഷത്തേക്ക് നിക്ഷേപിച്ചാൽ 2.09 ലക്ഷം രൂപയായി വളരും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾക്ക് 6.5 ശതമാനം പലിശ നൽകുന്നു. പഞ്ചാബ് നാഷണൽ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശ നൽകും. ഈ നിരക്കിൽ 1.5 ലക്ഷം രൂപ അഞ്ച് വർഷം കൊണ്ട് 2.07 ലക്ഷം രൂപയായി വളരും.
ഇന്ത്യൻ ബാങ്ക് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾക്ക് 6.25 ശതമാനം വരെ പലിശ നൽകുന്നു. 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ അഞ്ച് വർഷത്തിന് ശേഷം 2.05 ലക്ഷം രൂപയായി വളരും. ബാങ്ക് ഓഫ് ഇന്ത്യ 6 ശതമാനം പലിശയാണ് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. 1.5 ലക്ഷം രൂപ ഈ പലിശ നിരക്കിൽ നിക്ഷേപിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ 2.02 ലക്ഷം രൂപയായി വളരും.
നിക്ഷേപങ്ങൾ സുരക്ഷിതം
ആർബിഐയുടെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷൻ (ഡിഐസിജിസി) എല്ല ബാങ്ക് നിക്ഷേപങ്ങളും സുരക്ഷിതമാക്കുന്നുണ്ട്. ഷെഡ്യൂൾഡ് ബാങ്കുകളിലെ 5 ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഇവ കവറേജ് നൽകുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
