നിക്ഷേപങ്ങൾക്കിറങ്ങുന്നവർ നികുതി കുഴിയിൽ ചാടാതെ ശ്രദ്ധപുലർത്തും. ഇത്തരത്തിൽ നികുതിയിളവിന് വേണ്ടി നിക്ഷേപം നടത്തുന്നവർക്ക് പറ്റുന്ന പിഴവാണ് കുറഞ്ഞ പലിശ. ഈ പിഴവ് ഒഴിവാക്കാനുള്ള ശ്രദ്ധ നിക്ഷേപം തുടങ്ങുന്നതിന് മുൻപ് ഉണ്ടാകണം. ഇക്കാര്യത്തിൽ നമ്മുടെ സ്ഥിര നിക്ഷേപം ആൾ ചില്ലറക്കാരനല്ല. മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും ഉയർന്ന നിരക്കിൽ പലിശയും പരമാവധി നികുതിയളവും ബാങ്കുകളിലെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾ നൽകും. ഇത്തരത്തിലുള്ള നേട്ടം തരുന്ന പ്രധാന ബാങ്കുകളും നിക്ഷേപത്തിന്റെ പ്രത്യേകതകളും നോക്കാം.
ടാക്സ് സേവിംഗ്സ് എഫ്ഡി
സുരക്ഷയോടെ നിക്ഷേപിക്കാനും നികുതിയിളവ് നേടാനും സാധിക്കുന്ന ഒരു നിക്ഷേപമാണ് നികുതിയിളവ് ലഭിക്കുന്ന സ്ഥിരം നിക്ഷേപങ്ങള്‍. എല്ലാ ബാങ്കുകളിലും ഇത്തരം നിക്ഷേപങ്ങള്‍ ലഭിക്കും. നിക്ഷേപത്തിന് 1.5 ലക്ഷം വരെ ആദായ നികുതി ഇളവുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമാണ് ഈ ഇളവ്. എന്നാൽ ഇതില്‍ നിന്നുള്ള പലിശയ്ക്ക് പരിധി കഴിഞ്ഞാല്‍ ശ്രോതസില്‍ നിന്ന് നികുതി (ടിഡിഎസ്) ഇടാക്കും. ഇത് കിഴിച്ച് മാത്രമാണ് പലിശ അനുവദിക്കുക. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ മുതിർന്ന പൗരന്മാർക്കാണ് കൂടുതല്‍ ഉപകാരമാവുക. കൂടുതല്‍ ആദായം ലഭിക്കുന്നതിനൊപ്പം അധിക നികുതിയളവും മുതിർന്ന പൗരന്മർക്കുണ്ട്. പലിശയ്ക്ക് 50,000 രൂപ വരെ മുതിര്‍ന്ന നിക്ഷേപകര്‍ക്ക് ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ടിടിബി പ്രകാരംമാണ് ഈ ഇളവ്. ഉയര്‍ന്ന പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപകാര്‍ക്ക് ഇത് ഗുണകരമാണ്. 100 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുക.
ആർക്കൊക്കെ ആരംഭിക്കാം
സ്ഥിര തമാസക്കാരായ ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ഈ നിക്ഷേപത്തിന് യോഗ്യത. വ്യക്തികള്‍ക്കും ഹിന്ദു അണ്‍ഡിവൈഡഡ് ഫാമലിക്കും ചേരാം.
5 വര്‍ഷത്തെ കാലാവധിക്കിടയില്‍ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. മുതിര്‍ന്ന പൗരന്മാര്ക്ക് .50 ശതമാനം വരെ അധിക പലിശ മിക്ക ബാങ്കുകളും നല്‍കുന്നുണ്ട്. നികുതിയിളവ് നല്കുന്ന സ്ഥിര നിക്ഷേപുത്തില് ജോയന്റ് അക്കൗണ്ടായി ആരംഭിക്കാം. എന്നാല്‍ ഒരാള്‍ക്ക് മാത്രമെ നികുതിയിളവ് ലബിക്കുകയുള്ളൂ. ഇത്തരം നിക്ഷേപങ്ങള്‍ക്ക് അഞ്ച് വര്‍ഷം ലോക് ഇന്‍ പിരിയഡ് ഉണ്ട്. ഈ കാലാവധിക്കുള്ളിൽ നിക്ഷേപം പിൻവലിക്കാൻ സാധിക്കും.
എങ്ങനെ നികുതിയിളവുകൾ നേടാം
സ്ഥിര നിക്ഷേപത്തിന്റെ പലിശയ്ക്ക് ടിഡിഎസ് ഈടാക്കും. പലിശ 10,0000 രൂപ കടന്നാല്‍ ടിഡിഎസ് നല്‍കണം. സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശയും ആകെ വരുമാനവും ആദായ നികതി പരിധി കടന്നില്ലെങ്കില്‍ സാധാരണ നിക്ഷേപകര്‍ ഫോം 15G ഉം മുതിര്‍ന്ന പൗരന്മാര് 15 H ഉം സമര്‍പ്പിക്കണം. ഒരു വര്‍ഷത്തില്‍ പലിശ 10,000 രൂപ കടക്കാത്ത രീതിയില്‍ നിക്ഷേപം ക്രമീകരിക്കണം. ഒരു വർഷത്തെ നിക്ഷേപം ഒക്ടോബറില്‍ ആരംഭിക്കുന്ന രീതിയിൽ നടത്തണം. ഇതോടെ നിക്ഷേപം രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി ക്രമീകരിക്കും. മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത്.
ഉയര്‍ന്ന പലിശ തരുന്ന ബാങ്കുകൾ നോക്കാം
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 7.25 %
എ.യു സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 7.25 %
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 7.10%
ഡിസിബി ബാങ്ക്- 7.10 %
യെസ് ബാങ്ക്- 7.00 %
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്- 7.00 %
ആര്‍ബിഎല്‍ ബാങ്ക്- 6.8 %
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്- 6.75 %
ആക്സിസ് ബാങ്ക് -6.5 %
ഇക്വുറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 6.5 %.
More From GoodReturns

വെള്ളപ്പൊക്കത്തിൽ കാർ തകരാറിലായോ? ഇൻഷുറൻസ് ക്ലെയിം നിരസിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?



Click it and Unblock the Notifications