സ്ഥിര നിക്ഷേപം തൊട്ട് ഓഹരി നിക്ഷേപം വരെ സ്രോതസിൽ നിന്നുള്ള നികുതി ബാധകമാണ്. നിക്ഷേപകന് ലഭിക്കുന്ന പലിശ വരുമാനം, ഡിവിഡന്റ് എന്നിവ നിശ്ചിത പരിധി കടക്കുമ്പോഴാണ് സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കുന്നത്.
സ്ഥിര നിക്ഷേപത്തിൽ പലിശ വരുമാനം സാമ്പത്തിക വർഷത്തിൽ 40,000 രൂപയിൽ കൂടുതലാണെങ്കിലും ഡിവിഡന്റ് വരുമാനം 50,000 രൂപയിൽ കൂടുതലാണെങ്കിലും ടിഡിഎസ് ഈടാക്കും. 10 ശതമാനമാണ് ടിഡിഎസ് നിരക്ക്. അതേസമയം, നികുതി ബാധ്യതയില്ലാത്തവരാണെങ്കിൽ, അധിക നികുതിയാണ് ഈടാക്കിയതെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിച്ച് റീഫണ്ട് നേടിയെടുക്കാം.
ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടത് ആരൊക്കെ
ഒരു സാമ്പത്തിക വർഷത്തിൽ വ്യക്തിയുടെ വാർഷിക വരുമാനം 2,50,000 രൂപയിൽ മുകളിലുള്ള വ്യക്തികളാണ് ആദായ നികുതി അടയ്ക്കേണ്ടത്. അതേസമയം റീഫണ്ട് ക്ലെയിമുകൾ ആവശ്യമുള്ളവരാണെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. വരുമാനത്തിൽ നിന്ന് കുറച്ച നികുതികൾ റീഫണ്ട് ലഭിക്കാൻ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്.

സ്രോതസ്സിൽ നിന്ന് നികുതി, അഡ്വാൻസ് ഫണ്ട് വഴി വരുമാനത്തിൽ നിന്ന് അധിക നികുതി കുറച്ചിട്ടുണ്ടെങ്കിൽ റീഫണ്ട് ക്ലെയിം ചെയ്യാനുള്ള ഒരേയൊരു മാർഗമാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കൽ. വരുമാനം 2,50,0000 രൂപയിൽ താഴെയായിരിക്കുമ്പോൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്താൽ 'നിൽ റിട്ടേൺ' എന്നാണ് വിളിക്കുന്നത്.
എങ്ങനെ ടിഡിഎസ് റീഫണ്ട് നേടാം
നിക്ഷേപങ്ങളില്‍ നിന്ന് സ്രോതസില്‍ നിന്നുള്ള നികുതി അധികമായി അടച്ചവരാണെങ്കില്‍ ആദായനികുതി വകുപ്പിന് അടയ്‌ക്കേണ്ടതിനേക്കാൾ അധിക നികുതി അടച്ചിട്ടുണ്ടെങ്കിലും നികുതി റീഫണ്ടിന് അർഹതയുണ്ട്. ഇതിനായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം.
റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഫോം 16-ൽ നിക്ഷേപങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും വേണം. ലൈഫ് ഇൻഷുറൻസ് പ്രീമിയം, ഇക്വിറ്റി, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ബാങ്ക് സ്ഥിര നിക്ഷേപം തുടങ്ങിയ വിവരങ്ങൾ നൽകണം.
ആദായ നികുതി റീഫണ്ടിന് നികുതി നൽകേണ്ട
അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്ന ആദായ നികുതി റീഫണ്ടിന് നികുതി നൽകണമോ എന്നതാണ് പലരുടെയും സംശയം. ആദായനികുതി റിട്ടേൺ ഫയൽ ചെയ്തതിന് ശേഷം ലഭിക്കുന്ന ആദായനികുതി റീഫണ്ടിന് നികുതി ബാധകമല്ല, എന്നിരുന്നാലും ആദായ നികുതി റീഫണ്ടിന് ലഭിക്കുന്ന പലിശയ്ക്ക് മറ്റുള്ള വരുമാനം പോലെ നികുതി നൽകണം.
റീഫണ്ട് തുകയ്ക്ക് പ്രതിമാസം 0.5 ശതമാനം (അതായത് പ്രതിവർഷം 6%) പലിശ ലഭിക്കും. ഈ പലിശ ഏപ്രിൽ 1 മുതൽ റീഫണ്ട് തീയതി വരെ നൽകും. അടയ്ക്കുന്ന നികുതിയേക്കാൾ 10 ശതമാനം കുറവാണെങ്കിൽ പലിശ ലഭിക്കില്ല. റീഫണ്ട് ലഭിച്ച സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേണിൽ പലിശ ഉൾപ്പെടുത്തണം.
ടിഡിഎസ് പിടിക്കാതിരിക്കാൻ
ആകെ വരുമാനം 2.5 ലക്ഷം രൂപയ്ക്കുള്ള താഴെയാണെങ്കിൽ റെഗുലർ നിക്ഷേപകരും വരുമാനം 3 ലക്ഷം രൂപയ്ക്ക് താഴെയാണെങ്കിൽ മുതിര്‍ന്ന പൗരന്മാരും നിക്ഷേപത്തിൽ നിന്ന് ടിഡിഎസ് ഈടക്കാതെ രക്ഷനേടാം. ഇവര്‍ക്ക് ഫോം 15ജി, 15 എച്ച് എന്നിവ സമര്‍പ്പിച്ച് ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാം.
ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങളിലോ സമര്‍പ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമുകളാണ് ഇവ.60 വയസിന് താഴെ പ്രായമുള്ളവരും ഹിന്ദു അഭിവക്ത കുടുംബത്തിനും 15ജി ഫോം ആണ് ഉപയോഗിക്കേണ്ടത്. ആകെ പലിശ വരുമാനം 2.50 ലക്ഷത്തിന് താഴെ ആണെങ്കില്‍ ഇളവ് ലഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സമര്‍പ്പിക്കേണ്ട ഫോം ആണ് 15എച്ച്.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications