കയ്യിൽ കാശിരുന്നിട്ട് മാത്രം കാര്യമില്ല; സാമ്പത്തിക ആരോ​ഗ്യത്തിന് ​4 പാഠങ്ങൾ അറിയണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാശില്ലാത്തവന് അതിന്റെ ആശങ്ക, കാശുള്ളവർക്ക് പണം കയ്യിൽ നിൽക്കാത്തതിന്റെ ബുദ്ധിമുട്ട്. അശ്രദ്ധമായി പണം കൈമാറ്റം ചെയ്യുന്നത് വഴി മാസാവസാനം കയ്യിൽ പണം നിൽക്കാത്ത അനുഭവമുള്ള പലരുമുണ്ടാകും. ഇതിനൊപ്പം വന്നു ചേരുന്ന അത്യാവശ്യങ്ങൾ നേരിടാൻ പലരും വായ്പകളെ ആശ്രയിക്കും. അച്ചടക്കമില്ലാത്ത, ഈ രീതി തുടരുന്നിടത്താണ് സാമ്പത്തിക അസ്ഥിരത തുടങ്ങുന്നത്. ഇവിടെയാണ് സാമ്പത്തിക ആരോ​ഗ്യത്തെ പറ്റി മനസിലാക്കേണ്ടത്.

 

ശാരീരിക, മാനസിക ആരോഗ്യം പോലെ ജീവിതത്തിൽ പ്രധാനപ്പെട്ടതാണ് സാമ്പത്തിക ആരോ​ഗ്യവും. സാമ്പത്തിക കാര്യങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് സാമ്പത്തിക അനിശ്ചിതത്വത്തിലേക്കാണ് ചെന്നെത്തിക്കുന്നത്. വിവേകപൂർണ്ണമായ സാമ്പത്തിക തീരുമാനങ്ങളിലൂടെ ജീവിതം കൂടുതൽ സുഖകരമാക്കുകയും സാമ്പത്തിക അനിശ്ചിതത്വങ്ങളെ നേരിടാൻ തയ്യാറെടുക്കുകയും ചെയ്യുകയാണ് സാമ്പത്തിക ആരോഗ്യം എന്നതു കൊണ്ട് ഉദ്യേശിക്കുന്നത്. ഇതിനായി ശ്രദ്ധിക്കേണ്ട 4 കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.

വായ്പ സ്വീകരിക്കലും തിരിച്ചടവും

വായ്പ സ്വീകരിക്കലും തിരിച്ചടവും

വായ്പയെടുക്കുന്നത് കുറ്റകരമല്ല. എന്നാൽ സാമ്പത്തിക ലക്ഷ്യങ്ങളെ ബാധിക്കാത്ത തിരിച്ചടവ് വരുന്ന തുക മാത്രം വായ്പയെടുക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ആദ്യ പാഠം. കൃത്യമായ പ്ലാനിംഗില്ലാതെ ഒന്നിലധികം വായ്പകൾ എടുക്കരുത്. മാസത്തിൽ ചുരുങ്ങിയ തിരിച്ചടവ് ഉള്ളവര്‍ക്ക് അത്യാവശ്യ ഘട്ടത്തില്‍ അധിക വായ്പകളെടുക്കാന്‍ സഹായകമാകും.

വായ്പ എടുക്കുന്നത് പോലെ പ്രധാനമാണ് അതിന്റെ തിരിച്ചടവും. നിലവിലുള്ള വായ്പകള്‍ കൃത്യസമയത്ത് തിരിച്ചടയ്ക്കുക എന്നത് പ്രധാനമാണ്. ഇഎംഐ മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ഇതിനൊപ്പം പിഴയും വരുന്നത് അധിക ചെലവുകയും മറ്റു സാമ്പത്തിക ലക്ഷ്യങ്ങളെ ബാധിക്കുകയും ചെയ്യും. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുണ്ടാകുന്നത് പുതിയ വായ്പ സമയങ്ങളിലും അത്യാവശ്യഘട്ടങ്ങളിലും ഉപകാരപ്പെടും. 

Also Read: മാസം 870 രൂപ നിക്ഷേപിക്കാനുണ്ടോ? കാലാവധിയിൽ നേടാം 4 ലക്ഷം! സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപം നോക്കാംAlso Read: മാസം 870 രൂപ നിക്ഷേപിക്കാനുണ്ടോ? കാലാവധിയിൽ നേടാം 4 ലക്ഷം! സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപം നോക്കാം

തുടർച്ചയായ നിക്ഷേപം

തുടർച്ചയായ നിക്ഷേപം

സാമ്പത്തികമായി വളരണമെങ്കില്‍ സമ്പാദ്യം വള‌ർത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സമ്പാദ്യ വര്‍ധനവ് സാമ്പത്തിക ആരോഗ്യത്തിന് പ്രധാനമാണ്. നിക്ഷേപം ദീര്‍ഘകാലത്തേക്കും പണപ്പെരുപ്പത്തെ മറികടക്കുന്നവയായിരിക്കണം. നിക്ഷേപത്തില്‍ നിന്നുള്ള ആദായം നിലവിലെ പണപ്പെരുപ്പ നിരക്കിനെക്കാള്‍ മെച്ചപ്പെട്ടതാണോയെന്ന് ഉറപ്പാക്കണം. നിക്ഷേപകന്റെ നഷ്ട സാധ്യത അനുസരിച്ചുള്ള നിക്ഷേപങ്ങള്‍
കണ്ടെത്തി തുടർച്ചയായ നിക്ഷേപം നടത്തണം. .

ഇതിനൊപ്പം സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാനാണെന്നുള്ള ബോധ്യത്തിലാകണം നിക്ഷേപം തുടരേണ്ടത്. തിരഞ്ഞെടുക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും ഏത് സാഹചര്യങ്ങളിലും നിക്ഷേപം മുന്നോട്ട് പോവുകയും വേണം. ഇതിനൊപ്പം നിക്ഷേപങ്ങള്‍ ലക്ഷ്യം വെച്ച രീതിയിലാണോ വളരുന്നതെന്ന്പ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. ആവശ്യമായ മാറ്റങ്ങള്‍ സമയാസമയത്ത് നിക്ഷേപങ്ങളില്‍ വരുത്തണം.

അത്യാവശ്യ ഫണ്ട്

അത്യാവശ്യ ഫണ്ട്

സാമ്പത്തിക സ്ഥിതി അനുസരിച്ച് ചെലവുകൾ കിഴിച്ചുള്ള തുക മിക്കവരുടെയും സേവിം​ഗ്സ് ബാങ്ക് അക്കൗണ്ടിലുണ്ടാകും. എന്നാല്‍ ഭാവിയിലെ അത്യാവശ്യങ്ങളെ നേരിടാന്‍ ഈ തുക അപര്യാപ്തമാണ്. ഇതിന് പരിഹാരമായി അത്യാവശ്യ സമയത്ത് ഉപയോഗിക്കാന്‍ തക്കത്തിലൊരു തുക കണ്ടെത്തണം. മാസത്തില്‍ ഇതിനായി പണം മാറ്റിവെയ്ക്കണം. ജീവിത രീതിയ്ക്ക് അനുസരിച്ചും സാമ്പത്തിക ശേഷി അനുസരിച്ചും ഓരോരുത്തരും കരുതേണ്ട തുക വ്യത്യാസപ്പെട്ടിരിക്കും. മാസ ചെലവുകളുടെ ആറിരട്ടി തുക ഇത്തരത്തിലുള്ള ആവശ്യത്തിന് മാറ്റിവെയ്ക്കാം. 

Also Read: നെറ്റ് അസ്റ്റ് വാല്യു നോക്കിയാണോ മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കേണ്ടത്? തെറ്റിദ്ധാരണകൾ മാറ്റാംAlso Read: നെറ്റ് അസ്റ്റ് വാല്യു നോക്കിയാണോ മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കേണ്ടത്? തെറ്റിദ്ധാരണകൾ മാറ്റാം

ഇൻഷൂറൻസും വിൽപത്രവും

ഇൻഷൂറൻസും വിൽപത്രവും

ജീവിതത്തില്‍ കടങ്ങളില്ലാതിരിക്കുന്നത് പോലെ തന്നെ വസ്തുവിന് മേല്‍ തര്‍ക്കങ്ങളില്ലാതിരിക്കുന്നതും ആവശ്യമാണ്. പിന്തിടര്‍ച്ചവകാശം കൃത്യമായ രേഖപ്പെടുത്തേണ്ടത് ഇതിന്റെ പ്രധാന്യം ഉറപ്പാക്കുന്നു. ഇതോടൊപ്പം ഇന്‍ഷൂറന്‍സ് എടുക്കേണ്ടത് ജീവിതത്തില്‍ മറ്റൊരു പ്രധാന്യമുള്ള കാര്യമാണ്. ജീവിത സമയത്തുണ്ടാകുന്ന വായ്പയുടെ ബാധ്യത കുടുംബാഗങ്ങള്‍ക്ക് എല്‍ക്കാതിരിക്കാന്‍ ഇന്‍ഷൂറന്‍സ് തുക ഉപകാരപ്പെടും. ആശുപത്രി ചെലവുകള്‍ ഉയരുന്ന കാലത്ത് സമ്പാദ്യം സംരക്ഷിച്ചു നിർത്താൻ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് അത്യാവശ്യമാണ്.

Also Read: ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ പറ്റിയ ഹൈബ്രിഡ് ഫണ്ട്; 7 വർഷം കൊണ്ട് നിക്ഷേപത്തിന് ഇരട്ടിയിലധികം നേട്ടംAlso Read: ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ പറ്റിയ ഹൈബ്രിഡ് ഫണ്ട്; 7 വർഷം കൊണ്ട് നിക്ഷേപത്തിന് ഇരട്ടിയിലധികം നേട്ടം

Read more about: finance loan investment
English summary

These 4 Money Lessons Will Help People To Get A Financial Healthy Life

These 4 Money Lessons Will Help People To Get A Financial Healthy Life
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X