ഏതൊരാളുടെയും വീടെന്ന സ്വപ്നത്തിന് മുതല്‍കൂട്ടാണ് ഭവന വായ്പകള്‍. ഈയിടെ റിസര്‍വ് ബാങ്ക് നിരക്കുയര്‍ത്തിയതോടെ ഭവന വായ്പയുടെ പലിശ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു. വായ്പയെടുക്കാനിരിക്കുന്നവര്‍ക്കും ഫ്ളോട്ടിംഗ് രീതിയില്‍ വായ്പ അടയ്ക്കുന്നവര്‍ക്കും പലിശ നിരക്ക് ഉയരുന്നത് തിരിച്ചടിയാണ്. ഈ സമയത്ത് പരമാവധി കുറഞ്ഞ പലിശ ഈടാക്കുന്ന ബാങ്കിലേക്കണ് വായ്പ തേടി പോവുക. ഇത്തരത്തിൽ ഏഴ് ശതമാനത്തിൽ കുറവ് പലിശ ഈടാക്കുന്ന 9 ബാങ്കുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
എന്താണ് യോഗ്യത
ബാങ്ക് വായ്പയ്ക്ക് അത്യാവശ്യമായ കാര്യമാണ് ക്രെഡിറ്റ് സ്കോർ. മുൻകാല വായ്പ തിരിച്ചടവ് കണക്കാക്കിയാണ് ക്രെഡിറ്റ് സകോർ കണക്കാക്കുന്നത്. മികച്ച ക്രെഡിറ്റ് സ്കോറുള്ളവര്‍ക്ക് പലിശ നിരക്ക് കുറയും. 300 നും 900ത്തിനും ഇടയിലുള്ള സംഖ്യയാണ് ക്രെഡിറ്റ് സ്കോര്‍.
ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ളൊരാള് എളുപ്പത്തില്‍ വായ്പകള്‍ അടച്ചു തീര്‍ക്കുമെന്നും വായ്പകളെ നന്നായി കൈകാര്യം ചെയ്യുന്നു എന്നുമാണ് കാണിക്കുന്നത്. ബാങ്കിനെ സംബന്ധിച്ച് ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തിക്ക് വായ്പ നല്‍കുന്നത് വഴി വായ്പ കിട്ടാകടമാകാനുള്ള സാധ്യത കുറയുകയാണ്.
ക്രെഡിറ്റ് സ്കോർ നിലനിർത്തുക
വായ്പാ കാലയളവിലും ക്രെഡിറ്റ് സ്കോര്‍ പരിധിക്കുള്ളില്‍ നിലനിര്‍ത്തണം. അല്ലാത്തപക്ഷം ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തും. പലിശ നിരക്കില്‍ കുറവ് ലഭിക്കാന്‍ ഓരോ ബാങ്കിനും ഓരോ തരത്തിലുള്ള വിലയിരുത്തലുകളാണ്.
ഉദാഹരണമായി 800ന് മുകളില്‍ ക്രെഡിറ്റ് സ്കോറുള്ള വ്യക്തി 30 ലക്ഷം ഭവന വായ്പയ്ക്ക് അപേക്ഷിക്കുകയാണെങ്കില്‍ 7 ശതമാനം പലിശ നിരക്കില്‍ ബാങ്ക് അനുവദിക്കും. വായ്പ 1 കോടിയിലേക്ക് കടന്നാല്‍ 7.50 ശതമാനമാകും. വായ്പ തുകയ്ക്ക് അനുസരിച്ച് പലിശയില്‍ വ്യത്യാസം വരും.
അടയ്ക്കാനുള്ള തുക കൃത്യസമയത്ത് അടയ്ക്കുക എന്നതാണ് ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്താനുള്ള വഴി. വര്‍ഷത്തില്‍ ഒരു തവണ ബാങ്ക് ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കും. ഇതിന് അനുസരിച്ച് പലിശ നിരക്കും ക്രമീകരിക്കും. വായ്പ കാലയളവിൽ ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍ ഇതിലും കുറവ് പലിശ ലഭിക്കുന്ന ബാങ്കിലേക്ക് വായ്പ മാറ്റാന്‍ സാധിക്കും. ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി 7 ശതമാനം നിരക്കിൽ വായ്പ ലഭിക്കുന്ന ബാങ്കുകൾ നോക്കാം.
ക്രെഡിറ്റ് സ്കോർ 800ന് മുകളിൽ
ക്രെഡിറ്റ് സ്കോര്‍ 800ന് മുകളിലാണെങ്കില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര 6.80 ശതമാനം പലിശയ്ക്ക് വായ്പ നല്‍കും. ബാങ്ക് ഓഫ് ഇന്ത്യ- 6.90%, ഇന്ത്യന്‍ ബാങ്ക് 6.90%-7.20%, പഞ്ചാബ് നാഷണല്‍ ബാങ്ക് 6.90%-7.40, പഞ്ചാബ് സിന്ധ് ബാങ്ക്- 6.90%- 7.05%. യൂക്കോ ബാങ്ക്-6.90%-7.00%. യൂണിയന് ബാങ്ക് 6.9%. എല്‍ഐസി ഹൗസിംഗ് (എന്‍ബിഎഫ്ബി)- 6.90%-7.40%, പിഎന്‍ബി ഹൗസിംഗ് (എന്‍ബിഎഫ്ബി)- 6.99%-8.00%.
ക്രെഡിറ്റ് സകോര്‍ 750നും 800 നും ഇടയില്‍
ബാങ്ക് ഓഫ് മഹാരാഷ്ട്ര 6.80%- 6.90 % പലിശ നിരക്കില്‍ വായ്പ അനുവദിക്കും. ബാങ്ക് ഓഫ് ഇന്ത്യ- 6.90%, ഇന്ത്യന്‍ ബാങ്ക് 6.90%-7.20%, പഞ്ചാബ് നാഷണല്‍ ബാങ്ക് 6.90%-7.40, പഞ്ചാബ് സിന്ധ് ബാങ്ക്- 6.90%- 7.35 %. യൂക്കോ ബാങ്ക്-6.90%-7.00%, യൂണിയന് ബാങ്ക് 6.9%. എല്‍ഐസി ഹൗസിംഗ് (എന്‍ബിഎഫ്ബി)- 6.90%-7.40%, പിഎന്‍ബി ഹൗസിംഗ്- 6.99%-8.25%.
ക്രെഡിറ്റ് സ്കോര്‍ 700നും 750നും ഇടയില്‍
ബാങ്ക് ഓഫ് മഹാരാഷ്ട്ര 6.90 % മുതല്‍ 7.20 ശതമാനം വരെ പലിശയ്ക്ക് ഭവന വായ്പ നല്‍കും. പഞ്ചാബ് നാഷണല്‍ ബാങ്ക് 6.90%-7.60%, യൂക്കോ ബാങ്ക്-6.90%-7.1 %. എല്‍ഐസി ഹൗസിംഗ് (എന്‍ബിഎഫ്ബി)- 6.90%-7.40%,
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
