സൂക്ഷിക്കുക, നിങ്ങളുടെ ഈ 46 ഇടപാടുകൾ ആദായ നികുതി വകുപ്പ് നിരീക്ഷണത്തിലാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ വ്യക്തിയുടെയും പണമിടപാടുകളെ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇതിനായി ഈയിടെ വാര്‍ഷിക വിവര പ്രസ്താവന (ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ്, AIS) ആദായ നികുതി വകുപ്പ് പുറത്തിറക്കിയിരുന്നു. വാര്‍ഷിക വിവര പ്രസ്താവന വഴി 46 സാമ്പത്തിക ഇടപാടുകളാണ് ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നത്. നിക്ഷേപവും വരുമാനവും ചെലവുകളുമടക്കമുള്ള ഇടപാടുകളാണിവ.വിവിധ ഇടപാടുകളിലൂടെ അക്കൗണ്ടിലെത്തിയ പണത്തിന്റെ വിവരങ്ങൾ, നിക്ഷേപത്തിന്റെ വിവരങ്ങൾ, വലിയ ചെലവുകൾ എന്നിവ വാര്‍ഷിക വിവര പ്രസ്താവനയിലുണ്ടാകും.

ആദായ നികുതി

പണം വാങ്ങുമ്പോഴും നൽകുമ്പോഴും വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇക്കാര്യം ആദായ നികുതി വകുപ്പിനെ അറിയിക്കാൻ ബാധ്യസ്തമാണ്. പാൻ വിവരങ്ങ്ൾ അടിസ്ഥാനപ്പെടുത്തിയാണ് വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്നത്. ഇത് ഉപയോ​ഗിച്ച് ഓരോരുത്തരുടെയും വരുമാനം വിശകലനം ചെയ്യാൻ ആദായ നികുതി വകുപ്പിന് സാധിക്കുന്നുണ്ട്. നികുതി ദായകർക്ക് നികുതി അടയ്ക്കുന്നതും ഇതുവഴി എളുപ്പമാകും. 46 സാമ്പത്തിക ഇടപാടുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

വാടക

1. നികുതി കിഴിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന മൊത്ത ശമ്പളത്തിന്റെ വിവരങ്ങള്‍ വാര്‍ഷിക വിവര പ്രസ്താവനയിലുണ്ടാകും. എല്ലാ അലവന്‍സുകകളും ഉള്‍പ്പെടയുള്ള മൊത്ത ശമ്പള വിവരമാണ് ഉണ്ടാവുക.

2. വിവിധ ശ്രോതസിൽ നിന്ന വാടക സ്വീകരിക്കുന്ന വാടക വിവരങ്ങൾ വാര്‍ഷിക വിവര പ്രസ്താവനയിലുണ്ടാകും. ഹോം റെന്റ് അലവന്‍സിനായി വാടകക്കാരന് പാന്‍ കാര്‍ഡ് വിവിരങ്ങള്‍ നല്‍കുകയും അദ്ദേഹം അത് കമ്പനി ഉടമയക്ക് കൈമാരകുകയും ചെയ്താൽ, മാസത്തിൽ 50,000 രൂപയിൽ കൂടുതല്‍ വാടക ലഭിച്ചാല്‍, ഭൂമി, കെട്ടിടം യന്ത്രങ്ങള്‍ എന്നിവയില്‍ നിന്നുള്ള വാടക 10 ശതമാനം ടിഡിഎസ് കിഴിച്ച് ലഭിച്ചാൽ.

3. സേവിംഗ്‌സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം എന്നിവ ഒഴികെയുള്ള അക്കൗണ്ട് ബാങ്കില്‍ ആരംഭിച്ചാല്‍ ഇത് വാര്‍ഷിക വിവര പ്രസ്താവയിസല്‍ കാണിക്കും.

Also Read: 16 ദിവസത്തിനിടെ നിരക്കുയർത്തിയത് 2 തവണ; ഉയർന്ന പലിശ നൽകും ഈ 'കോർപ്പറേറ്റ് എഫ്ഡി' Also Read: 16 ദിവസത്തിനിടെ നിരക്കുയർത്തിയത് 2 തവണ; ഉയർന്ന പലിശ നൽകും ഈ 'കോർപ്പറേറ്റ് എഫ്ഡി' 

ക്രെഡിറ്റ്/ ഡെബിറ്റ്

4. കറന്റ് അക്കൗണ്ടിലുള്ള നിക്ഷേപം വാര്‍ഷിക വിവര പ്രസ്താവയില്‍ കാണിക്കും. സാമ്പത്തിക സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും കാണിക്കും.

5. കറന്റ് അക്കൗണ്ടില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് അക്കൗണ്ടുകളിലെ പിന്‍വലിക്കലുകളും വാര്‍ഷിക വിവര പ്രസ്താവനയിലുണ്ടാകും

6. സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍. 

7. ഓഹരികളില്‍ നിന്നോ, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ ലഭിച്ച ഡിവിഡന്റ് വിവരങ്ങള്‍. കമ്പനികളോ മ്യൂച്വല്‍ ഫണ്ട് ഹൗസുകളോ ഈടാക്കിയ നികുതിയും കാണിക്കും. എഎംസികളാണ് ഈ വിവരങ്ങൾ അറിയിക്കേണ്ടത്.

8.സാമ്പത്തിക വര്‍ഷത്തില്‍ സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപത്തിന് ഈടാക്കിയ പലിശ.

Also Read: എസ്‌ഐപി നിക്ഷേപകര്‍ ശ്രദ്ധിക്കുക; ജൂലൈ 1 മുതല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിനും പുതിയ നിയമങ്ങള്‍Also Read: എസ്‌ഐപി നിക്ഷേപകര്‍ ശ്രദ്ധിക്കുക; ജൂലൈ 1 മുതല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിനും പുതിയ നിയമങ്ങള്‍

പലിശ

9. ബാങ്ക് , ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ സ്ഥിരം നിക്ഷേപം പോലുള്ള ടൈം ഡിപ്പോസിറ്റ് വിവരങ്ങൾ

10. നിക്ഷേപത്തില്‍ നിന്നുള്ള പലിശ- സ്ഥിര നിക്ഷേപം, ആവര്‍ത്തനം നിക്ഷേപം എന്നിവയില്‍ നിന്ന് ലഭിച്ച പലിശ വാര്‍ഷിക വിവര പ്രസ്താവനയില്‍ കാണിക്കും. നികുതി കിഴിച്ചിട്ടുണ്ടെങ്കിൽ ഈ വിവരങ്ങളും കാണിക്കും.

11. ഓഹരി ബോണ്ട്, മ്യൂച്വല്‍ എന്നിവയിലെ നിക്ഷേപങ്ങള്‍.

12. ഓഹരി, ബോണ്ട്, മ്യൂച്വല്‍ എന്നിവ വില്പന നടത്തുമ്പോഴുണ്ടാകുന്ന മൂലധന നേട്ടം.

13. മറ്റു ശ്രോതസിൽ നിന്നുള്ള പലിശ- സേവിംഗ്‌സ് അക്കൗണ്ട്, ടെം ഡിപോപസിറ്റ്, ആവര്‍ത്തന നിക്ഷേപം എന്നിവയല്ലാതെയുള്ള പലിശ വരുമാനം. പലിശ നൽകുന്നവർ ആദായ നികുതി വകുപ്പിനെ അറിയിക്കണം.

Also Read: നിക്ഷേപകരെ വഴി തെറ്റിക്കുന്ന 7 ധാരണകൾ; പൂർണമായും ഒഴിവാക്കേണ്ടവAlso Read: നിക്ഷേപകരെ വഴി തെറ്റിക്കുന്ന 7 ധാരണകൾ; പൂർണമായും ഒഴിവാക്കേണ്ടവ

ലൈഫ് ഇന്‍ഷൂറന്‍സ്

14. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും കൊടുക്കുന്ന പണം. ബാങ്ക് ഡ്രാഫ്റ്റുകള്‍, പേ ഓര്‍ഡറുകള്‍, ബാങ്കറുടെ ചെക്കുകള്‍ സംബന്ധിച്ച കണക്കും പണമിടപാടുകളും.

15. പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം പിന്‍വലിച്ചാലോ സമാഹരിച്ച തുക സ്വീകരിക്കുകയോ ചെയ്താൽ

16. ലൈഫ് ഇന്‍ഷൂറന്‍സ് പോളിയിസിയില്‍ നിന്ന് ലഭിക്കുന്ന തുക എഐഎസില്‍ കാണിക്കും.

17 നാഷണല്‍ സേവിംഗ്‌സ് സ്‌കീമില്‍ നിന്നുള്ള നിക്ഷേപം കാലാവധിയിലോ നേരത്തെയോ പിന്‍വലിക്കുന്നത്.

18.ആദായ നികുതി വകുപ്പ് റീഫണ്ട് തുകയ്ക്ക് മാസത്തില്‍ 0.5 ശതമാനം പലിശ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ പലിശ ലഭിച്ചാല്‍.

 വിദേശത്ത് ബാങ്ക് അക്കൗണ്ട്

19.ഓഹരി നിക്ഷേപം നടത്താനോ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിനോ വിദേശത്ത് ബാങ്ക് അക്കൗണ്ട് തുറക്കുക, തീര്‍ഥയാത്രകള്‍ക്കോ വിദേശ കറന്‍സികള്‍ വാങ്ങുന്നത് വാർഷിക വിവര പ്രസ്താവനയില്‍ കാണിക്കും.

20. വാടക നല്‍കുന്നത് പോലെ വാടക വാങ്ങുന്നതും വാർഷിക വിവര പ്രസ്താവനയില്‍ കാണിക്കും. വാടക അടയ്ക്കുന്ന സമയത്ത് നികുതി ഈടാക്കിയെങ്കില്‍ ഇതും കാണിക്കും.

21 വിദേശ ടൂര്‍ പാക്കേജ് വാങ്ങുന്നതും വിദേശ യാത്ര ചെലവുമായി ബന്ധപ്പെട്ട പണമടയ്ക്കുന്നതും.

22. സാമ്പത്തിക വര്‍ഷത്തില്‍ വീട്, ഭൂമി, എന്നിവ വാങ്ങിയതിന്റെ വിവരങ്ങള്‍.

23. വീട് ഭൂമി പോലുള്ള വസ്തുക്കളുടെ വില്പനയിൽ നിന്ന് ലഭിക്കുന്ന തുക.

വിദേശ ഓഹരികള്‍

24. പ്രവാസികള്‍ക്ക് റോയല്‍റ്റിയായും ടെകിനിക്കല്‍ സര്‍വീസിനുള്ള ഫീസായും ലഭിക്കുന്ന തുക. വിദേശ ഓഹരികള്‍ വില്പന നടത്തുമ്പോള്‍ ലഭിക്കുന്ന തുക.

25. യാന്ത്രങ്ങളുടെ വാടക ഇത്തില്‍ ലഭിക്കുന്ന തുക.

26. ലോട്ടറിയില്‍ നിന്നോ ക്രോസ് വേര്‍ഡ് പസിൽ എന്നിവയില്‍ നിന്നോ ലഭിച്ച സമ്മാനതുകയും നികുതി കിഴിച്ച വിവരങ്ങളും

27 . കുതിര പന്തയത്തില്‍ നിന്ന് ലഭിക്കുന്ന സമ്മാന തുക.

28. ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെബ്റ്റ് ഫണ്ടില്‍ നിന്നുള്ള പലിശ

29. പ്രവാസികള്‍ക്ക് നിയമപ്രകാരം നിര്‍ദ്ദിഷ്ട കമ്പനികശളില്‍ നിന്ന് ലഭിക്കുന്ന പലിശ.

 നഷ്ടപരിഹാരം

30. സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള പലിശ

31. സെക് ഷന്‍ 115A(1)(a)(iiab) പ്രകാരം ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് പ്രവാസിക്ക് ലഭിക്കുന്ന പലിശ.

32. പ്രവാസിക്ക് വിദേശ കറന്‍സി ബോണ്ടുകൾ, ഇന്ത്യന്‍ കമ്പനികളുടെ ഓഹരികൾ എന്നിവയിലെ വരുമാനവും ദീര്‍ഘകാല മൂലധന നേട്ടവും

33. ഇന്‍ഷൂറന്‍ പോളിസി വില്പന നടത്തുമ്പോള്‍ ലഭിക്കുന്ന കമ്മീഷന്‍

34. ലോട്ടറി ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുന്ന കമ്മീഷന്‍

35. ഭൂമിയോ കെട്ടിടമോ വിലപനയില്‍നിന്ന് ലഭിക്കുന്ന തുക. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്താല്‍ ലഭിക്കുന്ന നഷ്ടപരിഹാരം.

ചെലവുകൾ

36. ഓഹരികളോ മ്യൂച്വല്‍ ഫണ്ടുകളോ സമ്മാനമായി നല്‍കുന്നതും ഇവ ഒരാളുടെ മരണ ശേഷം മറ്റൊരാളിലേക്ക് കൈമാറുന്നതുമായ വിവരങ്ങൾ.

37. സമാനമ രീതിയില്‍ ഓഹരികളോ മ്യൂച്വല്‍ ഫണ്ടുകളോ സമ്മാനമായി വാങ്ങുന്നതും ഒരാളുടെ മരണ ശേഷം മറ്റൊരാൾ സ്വീകരിക്കുന്നതുമായ വിവരങ്ങൾ.

38. ബിസിനസുമായി ബന്ധപ്പെട്ട വരുമാനങ്ങള്‍ .

39. ബിസിനസമായി ബന്ധപ്പെട്ട ചെലവുകൾ.

40. കരാര്‍/ജോലിക്കായി ചെലവാക്കിയ തുക, ബാങ്ക് ഡ്രാഫ്റ്റുകള്‍, ഹോട്ടൽ പേയ്മെന്റ്, ലൈഫ് ഇൻഷുറന്‍സ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് അടവ് എന്നിവ

വാഹനം

41. പുതിയ വാഹനം വാങ്ങുന്നത്.

42. ബിസിനസ് ട്രസ്റ്റ് വിതരണം ചെയ്യുന്ന വരുമാനം.

43. നിക്ഷേപഫണ്ട് വിതരണം ചെയ്യുന്ന വരുമാനം.

44. സെക്യൂരിറ്റൈസേഷന്‍ ട്രസ്റ്റിലെ നിക്ഷേപത്തില്‍നിന്നുള്ള വരുമാനം.

45. വാഹനം വിൽക്കുമ്പോൾ ലഭിക്കുന്ന തുക വില്പനക്കാരന്റെ വാർഷിക വിവര പ്രസ്താവനയിൽ കാണിക്കും.

46. ഇന്ത്യയിലെ മത്സരങ്ങളില്‍ പങ്കെടുത്തതില്‍ നിന്ന് പ്രവാസി കായിക താരങ്ങള്‍ക്കോ അസോസിയേഷനുകള്‍ക്കോ ലഭിച്ച വരുമാനം സ്വീകര്‍ത്താവിന്റെ വാര്‍ഷിക വിവര പ്രസ്താവനയില്‍ കാണിക്കും.

Read more about: income tax
English summary

These Are The 46 Financial Transactions That Tracking By Income Tax Department Through AIS

These Are The 46 Financial Transactions That Tracking By Income Tax Department Through AIS
Story first published: Friday, July 1, 2022, 14:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X