നികുതി ലാഭിക്കാൻ ഓരോ സാമ്പത്തിക വർഷത്തിലും കൃത്യമായ പ്ലാനിംഗ് നടത്തേണ്ടതുണ്ട്. പ്രധാനമായും നിക്ഷേപങ്ങൾ നടത്തി നികുതി വരുമാനം കുറയ്ക്കുകയാണ് പലരും ചെയ്തു വരുന്നത്. നിക്ഷേപം തിരഞ്ഞെടുക്കുമ്പോഴും നിക്ഷേപിക്കുന്ന സമയം തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരും.
നിക്ഷേപത്തിനപ്പുറം പല ചെലവുകളിലും സംഭാവനകളിലൂടെയും നികുതി കിഴിവുകൾ നേടാം. പലരും ഇത്തരം ചെലവുകൾ വരുത്തുന്നുണ്ടെങ്കിലും ഫലപ്രദമായി ഇവ നികുതി ലാഭിക്കാൻ ഉപയോഗപ്പെടുത്തുന്നില്ലെന്നതാണ് സത്യം. ഇത്തരത്തിൽ നികുതി ലാഭിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ സംഭവിക്കുന്ന 5 അബദ്ധങ്ങളും ഇവ എങ്ങനെ ഒഴിവാക്കാമെന്നും ചുവടെ പരിശോധിക്കാം.
1. അവസാന നിമിഷത്തെ പ്ലാനിംഗ്
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലാണ് പലരും നികുതി ലാഭിക്കാനുള്ള പ്ലാനിംഗ് തുടങ്ങുന്നത്. വേഗത്തില്‍ നികുതി പ്ലാനിംഗുകള്‍ നടത്തുന്നതാണ് ബുദ്ധി. ഉദാഹരണത്തിന് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ പിപിഎഫില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് മാര്‍ച്ച് മാസത്തില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ നികുതി രഹിത പലിശ ലഭിക്കും. നേരത്തെ പ്ലാനിംഗ് തുടങ്ങുന്നൊരാള്ക്ക് മാത്രമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമില്‍ എസ്ഐപി വഴി സൗകര്യപ്രദമായി നിക്ഷേപിക്കാന്‍ സാധിക്കുന്നത്. അല്ലാത്തപക്ഷം വര്‍ഷാവസാനം വലിയ തുക നിക്ഷേപിക്കേണ്ടി വരും.
2. നിക്ഷേപങ്ങൾ മാത്രമല്ല ചോയിസ്
നികുതി ലാഭിക്കാന്‍ ഇളവുകള്‍ നല്കുന്ന നിക്ഷേപങ്ങള്‍ മാത്രമാണ് പലരും തിരഞ്ഞെടുക്കുന്നത്. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎല്‍എസ്എസ്), സ്ഥിര നിക്ഷേപം, ഇന്‍ഷൂറന്‍സ് എന്നിവയുടെ പരസ്യ പ്രചാരണം ഇതിന് ഒരു പരിധി വരെ കാരണമാണ്. ചെലവുകളെ ഉപയോഗപ്പെടത്തിയും നികുതി കിഴിവ് നേടാം.
മക്കളുടെ ട്യൂഷന് ഫീസ്, ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം, ഭവന വായ്പ തിരിച്ചടവ്, വിദ്യാഭ്യാസ വായ്പ തിരിച്ചടവ്, വീട്ടു വാടക, സംഭാവനകൾ, രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവന എന്നിവ വഴി നികുതി കിഴിവ് ലഭിക്കും.
3. നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം
നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പണ ലഭ്യത ഉറപ്പു വരുത്തണം. ലോക്ഇന്‍ പിരിയഡ് ഉള്ള നിക്ഷേപമാണോ കാലാവധിക്ക് പിന്‍വലിക്കുമ്പോൾ പിഴയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണം. നിക്ഷേപത്തിന്റെ നഷ്ട സാധ്യതയാണ് മറ്റൊന്ന്. നിക്ഷേപത്തിൽ നിന്നുള്ള ആദായം നികുതി ബാധകമാണോ എന്നും പരിഗണിക്കണം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജ എന്നിവ മാത്രമാണ് പൂര്‍ണമായും നികുതി മുക്തമായത്. ഇഎല്‍എസ്എസ് നിക്ഷേപത്തിലെ ദീര്‍ഘകാല മൂലധന നേട്ടം 1 ലക്ഷം കവിഞ്ഞാല്‍ 10 ശതമാനം നികുതി നല്‍കേണ്ടി വരും. ഇത്തരം കാര്യങ്ങൾ നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.
4. ഇൻഷൂറൻസിനെ അമിതമായി ആശ്രയിക്കുക
നികുതി ലാഭിക്കാനുള്ള അവസാന അവസരമായ മാര്‍ച്ച് മാസത്തില്‍ മണി ബാക്ക് പോളിസികളായ ഇന്‍ഷൂറന്‍ പദ്ധതികളില്‍ നിക്ഷേപം വർധിക്കാറുണ്ടെന്നാണ് കണക്ക്. ഈ മാസങ്ങളില്‍ ആകെ വില്പനയുടെ 20 ശതമാനവും നടക്കുന്നത്. നിക്ഷേപമായി കണ്ട് ഇത്തരം പദ്ധതികളിൽ നിക്ഷേപിക്കുമ്പോള്‍ 6 ശതമാനത്തിന് അടുത്താണ് ആദായം നല്‍കുന്നത്. പിപിഎഫ്, നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ് പോലുള്ള ലഘു സമ്പാദ്യ പദ്ധതികളിൽ ഇതിനേക്കാൾ ഉയർന്ന നിരക്ക് ലഭിക്കും.
ഇതോടൊപ്പം 10-20 വര്‍ഷം വരെയുള്ള കാലാവധിയിലേക്കാണ് പോളിസിയിൽ നിക്ഷേപിക്കുന്നതെന്നും ഓർക്കണം. പാതി വഴിയില്‍ പോളിസി അവസാനിപ്പിക്കുന്നത് വലിയ പിഴയ്ക്ക് കാരണമാകും. ഇതിനാൽ ലഘു സമ്പാദ്യ പദ്ധതികളിലോ ഇഎല്‍എസ്എസ്, യുഎൽഐപി, എന്‍പിഎസ് എന്നിവയിൽ നിക്ഷേപിക്കാം.
5. വൈവിധ്യവത്കരിക്കുക
നികുതി ലാഭിക്കുന്ന എല്ലാ നിക്ഷേപങ്ങളും ലോക്ക്-ഇന്‍ പിരിയഡ് ഉള്ളവയാണ്. ഇതിനാൽ തന്നെ ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ഇവ ഉപകാരപ്പെടില്ല. മിക്കവരും നികുതി ലാഭത്തിന്റെ ഭാഗമായി പിപിഎഫ് നിക്ഷേപം നടത്താറുണ്ട്. 15 വർഷമാണ് ഇതിന്റെ കാലാവധി. ഇപിഎഫ് പോലുള്ളവയും വിരമിക്കൽ കാലത്തേക്കാണ് ഉപകരിക്കുക. അത്തരം നിക്ഷേപകര്‍ ഹ്രസ്വകാല നിക്ഷേപത്തിനുള്ള സാധ്യത ഇല്ലാതാക്കി കളയുകയാണ്. ഒപ്പം പോർട്ട്ഫോളിയോ വൈവിധ്യവത്കരണവും സാധ്യമാകുന്നില്ല. ഇതിന് പകരം ഇക്വിറ്റി നിക്ഷേപങ്ങളും നടത്താവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

ബാംഗ്ലൂർ മെട്രോയിൽ സാങ്കേതിക തകരാർ: വൈകുന്നേരത്തെ യാത്രക്കാർക്ക് ബിഎംആർസിഎല്ലിന്റെ മുന്നറിയിപ്പ്

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?



Click it and Unblock the Notifications