2021-22 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ പിഴയില്ലാതെ അടയ്ക്കാനുള്ള സമയപരിധി ജൂലായ് 31ന് അവസാനിച്ചിരുന്നു. റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ റീഫണ്ടിനായുള്ള കാത്തിരിപ്പിലാണ്. സമയ പരിധിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്ത വ്യക്തികള്‍ക്ക് 2022 ഡിസംബര്‍ 31ന് മുന്‍പായി റിട്ടേണ്‍ സമര്‍പ്പിക്കാൻ സാവകാശമുണ്ട്. ഇവർക്ക് പരമാവധി 5,000 രൂപ പിഴയോടെ ഡിസംബർ 31 നുള്ളിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കാം.
വൈകി റിട്ടേൺ സമർപ്പിച്ചാലും ആദായ നികുതി റിട്ടേൺ റീഫണ്ടിന് യോഗ്യതയുണ്ട്. ജൂലായ് 31ന് ശേഷം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് റീഫണ്ടിന് മേൽ പലിശ ലഭിക്കില്ല. പലിശ ലഭിക്കുന്നവര്‍ നികുതി നൽകാൻ ബാധ്യസ്ഥരാണ്. ഇത്തരത്തില്‍ ആദായ നികുതി റിട്ടേണ്‍ റീഫണ്ട് ലഭിക്കുന്നവർ അറിയേണ്ട പ്രധാനപ്പെട്ട 5 കാര്യങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ആദായ നികുതി റീഫണ്ട്
ആദായ നികുതി വകുപ്പിന്റെ നികുതി നിര്‍ണയത്തിന് ശേഷം വ്യക്തി അടച്ച നികുതിയും കണക്കാക്കിയുള്ള വ്യത്യാസം നികുതി ദായകന് തിരികെ നല്‍കും. ഇതോടൊപ്പം സ്രോതസില്‍ നിന്നുള്ള നികുതിയായി ഈടാക്കുന്ന തുകയും നികുതിദായകന് ആദായ നികുതി വകുപ്പില്‍ നിന്ന് തിരികെ വാങ്ങാം. ഇതിനെയാണ് ആദായ നികുതി റിട്ടേണ്‍ റീഫണ്ടെന്ന് വിളിക്കുന്നത്.
ശമ്പളം, സ്ഥിര നിക്ഷേപം, മറ്റു നിക്ഷേപം എന്നിവിടങ്ങളിലെ പലിശയില്‍ നിന്ന് ഈടാക്കിയ സ്രോതസിൽ നിന്നുള്ള നികുതി എന്നിവയ്ക്ക് റീഫണ്ട് ക്ലെയിം ചെയ്യാം. ജൂലായ് 31 ന് ശേഷം റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക് ആദായ നികുതി റീഫണ്ടില്‍ നിന്നുള്ള പലിശയ്ക്ക് അര്‍ഹതയുണ്ടായിരിക്കില്ല.
Also Read: 2 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7% ത്തിന് മുകളിൽ പലിശ തരും കേരള സർക്കാർ സ്ഥാപനങ്ങൾ

യോഗ്യത
നിശ്ചിത തീയതിക്ക് മുന്‍പോ അതിന് ശേഷമോ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ റീഫണ്ടിന് യോഗ്യതയുണ്ട്. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് ജൂലായ് 31ഉം ഡിസംബർ 31 മാണ്.
പലിശ
നിശ്ചിത തീയതിക്ക് മുന്‍പ് റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക് മാത്രമെ (ജൂലായ് 31ന് മുന്‍പ്) പലിശ ലഭിക്കുകയുള്ളൂ. 2022 ഏപ്രില്‍ 1 മുതലുള്ള പലിശ നികുതിദായകര്‍ക്ക് ലഭിക്കും. യോഗ്യരായവര്‍ക്ക് മാസ പലിശയായി 0.50 ശതമാനം പലിശ ലഭിക്കും, റീഫണ്ട് തുകയ്ക്ക് മുകളിലാണ് പലിശ കണക്കാക്കുക.

നികുതി
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നികുതിദായകന്‍ രേഖപ്പെടുത്തിയ വരുമാനമാണ് റീഫണ്ട് തുക. ഇതിനാല്‍ റീഫണ്ടിന് മുകളില്‍ നികുതി ബാധ്യതയില്ല. നികുതിയായി ലഭിക്കുന്ന തുക വാര്‍ഷിക വരുമാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി നികുതിദായകന്റെ നികുതി സ്ലാബിന് അനുസരിച്ച് നികുതി അടയ്‌ക്കേണ്ടി വരും.
Also Read: മാസം 1 ലക്ഷം രൂപ കൈയ്യിൽ വേണം; എവിടെ, എത്ര രൂപ നിക്ഷേപിച്ചു തുടങ്ങണം

നികുതി കണക്കാക്കുന്നത് എങ്ങനെ
പലിശ കണക്കാക്കുമ്പോള്‍ മാസം പൂര്‍ത്തിയായില്ലെങ്കിലും മാസമായി കണക്കാക്കും. ഇതോടൊപ്പം നൂറിന്റെ ഗുണിതങ്ങളെയാണ് പലിശ കണക്കാക്കാന്‍ ഉപയോഗിക്കുക. ഉദാഹരണമായി 8489 രൂപയ്ക്ക് മുകളില്‍ 3 മാസവും 10 ദിവസത്തെ പലിശ കണക്കാക്കുമ്പോള്‍, 89 രൂപ കിഴിച്ച് 8,400 രൂപയ്ക്ക് മുകളിലാണ് പലിശ കണക്കാക്കു. 3 മാസവും 10 ദിവസവുമെന്നത് 4 മാസവുമായി കണക്കാക്കും.
Also Read: ചെലവും നടക്കും ഒപ്പം നിക്ഷേപവും; 60 കഴിഞ്ഞവർക്ക് നിക്ഷേപിക്കാൻ ഇതാ ഒരു കിടിലം പ്ലാൻ

റീഫണ്ട് പുരോഗതി പരിശോധിക്കാം
ആദായ നികുതി വകുപ്പ് വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ റീഫണ്ട് പുരോഗതി വിലയിരുത്താം. ഇതിനായി ഇൻകം ടാക്സ് അക്കൗണ്ടിൽ ലോഗിൻ ചെയ്യണം. ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ആദായ നികുതി റിട്ടേൺ എന്ന് തിരഞ്ഞെടുക്കുക. തുടർന്ന് ഏത് വർഷത്തെ റീഫണ്ട് വിവരമാണ് അറിയേണ്ടത് എന്ന് തിരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്യുക.