കോവിഡിന് ശേഷം നിരവധി പേർ ഓഹരി വിപണിയിലേക്ക് എത്തുന്നുണ്ട്. ഈയിടെ വന്ന എൽഐസി ഐപിഒയും കൂടുതൽ പേരെ വിപണിയിലേക്ക് എത്തിച്ചു. 2021 സെപ്റ്റംബറിലെ കണക്ക് പ്രകാരം 70.2 മില്യണ്‍ ഡീമാറ്റ് അക്കൗണ്ടുകളാണ് രജിസ്റ്റർ ചെയതത്. ഈ വര്‍ഷം മാത്രം ഡീമാറ്റ് അക്കൗണ്ടുകളിൽ 40 ശതമാനം വളർച്ചയുണ്ടായി. 20.4 മില്യണ്‍ അക്കൗണ്ടുകളുടെ വളർച്ച. ഇതിൽ ഭൂരിഭാഗവും തുടക്കകാരാണ്. ഇത്തരത്തിൽ വിപണിയിലേക്കെത്തുമ്പോൾ തുടക്കകാർക്കുണ്ടാവുന്ന 6 തെറ്റുകളാണ് ചുവടെ വിശദീകരിക്കുന്നത്.
വില കൂടുന്നവ വാങ്ങുക
ഓഹരി വിപണിയെ പറ്റി ധാരണയില്ലാതെ നിക്ഷേപിക്കാനിറങ്ങുന്നവർക്ക് പറ്റുന്ന തെറ്റാണ് വില കൂടുന്ന ഓഹരികൾ വാങ്ങുക എന്നത്. വാങ്ങേണ്ടവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനുള്ള മാർഗമായി പലരും ഇത് ഉപയോഗിക്കുന്നു. ഇതോടൊപ്പം താഴേക്ക് പോകുന്ന സ്റ്റോക്കുകളുടെ വില്പനയും തുടക്കകാരുടെ രീതിയാണ്. പ്രത്യക്ഷത്തിൽ ഇത് നല്ല രീതിയാണെന്ന് തോന്നാമെങ്കിലും പ്രാവർത്തികമാക്കിയാൽ നഷ്ടമാകും ഫലം.
ഓരോ ബിസിനസും ഉയര്‍ച്ച താഴ്ചകളിലൂടെയാണ് മുന്നോട്ട് പോകുന്നത്. അതിനാല്‍ ഓരോ സ്‌റ്റോക്കിനെ പറ്റിയുള്ള വിപണിയുടെ വിലയിരുത്തലുകൾ വ്യത്യാസപ്പെട്ടിരിക്കും. നിക്ഷേപിക്കുന്നതിന് മുൻപ് കമ്പനിയുടെ ബിസിനസും അതിന്റെ സാധ്യതകളും പരിശോധിക്കണം. വിപണിയിലെ ചാഞ്ചാട്ടം സഹിച്ചാൽ മാത്രമെ ലാഭമുണ്ടാക്കാൻ സാധിക്കുകയുള്ളൂ.
പ്രത്യേക കമ്പനികളിൽ മാത്രമുള്ള നിക്ഷേപം
ഒരു പ്രത്യേക കമ്പനിയോടോ മേഖലയോടോ ഉള്ള ഇഷ്ടവും ആ കമ്പനിയുടെ സ്റ്റോക്കുകളിൽ മാത്രം നിക്ഷേപിക്കുന്നതും തുടക്കകാരിൽ ഒരു ട്രെൻഡാണ്. ബുൾ മാർക്കറ്റുകളിൽ ഈ രീതി പ്രകടവുമാണ്.
1998-2000 ഐടിയോടായിരുന്നു നിക്ഷേപകർക്ക് പ്രീയം. പിന്നീട് റിയല്‍ എസ്‌റേറ്റ് മേഖലയിലായിരുന്നു നിക്ഷേപം. 2008ൽ എഫ്എംസിജി മേഖലകളോട് ഈ ഇഷ്ടമുണ്ടായി. ടെക് സ്‌റ്റോക്കുകള്‍ മാത്രം വാങ്ങുന്നത് വില ഉയരുമ്പോൾ മാത്രമാണ് ആകർഷണീയത ഉണ്ടാവുകയുള്ളൂ. തിരിച്ചടിയാകുമ്പോൾ എല്ലാ സ്റ്റോക്കുകളും നഷ്ടത്തിലാവുകയും നഷ്ടത്തിൽ നിന്ന് പുറത്തു കടക്കാൻ ബുദ്ധിമുട്ടുകയും ചെയ്യും.
ട്രേഡിംഗ് അല്ല നിക്ഷേപം
ബുൾ മാർക്കറ്റിൽ ലാഭം കിട്ടുന്ന ബുക്കിംഗ്സ് നടത്താനും വരുമാനം മറ്റൊരിടത്ത് നിക്ഷേപിക്കാനും ഉത്സാഹമുണ്ടാകും. മാർക്കറ്റ് വീഴുന്നത് വരെ ഇത് നല്ല കാര്യമാണ്. എന്നാൽ ട്രെഡിംഗ് അല്ല നിക്ഷേപമാണ് നടത്തുന്നതെന്ന് സ്വയം ബോധ്യമുണ്ടാകണം. ഇതിന് പകരമായി സമയമെടുത്ത് ബിസിനസിനെ പറ്റി നല്ല ബോധ്യമുണ്ടാക്കി ഉയർച്ച താഴ്ചകളിൽ പിടിച്ചു നിന്ന് ദീർഘ കാലത്തേക്ക് മുന്നോട്ട് കൊണ്ടു പോവുകയാണ് നിക്ഷേപൻ ചേയ്യേണ്ടത്.
ആവറേജ് ചെയ്യാതിരിക്കൽ
നിക്ഷേപകന്റെ എല്ലാ തീരുമാനവും ശരിയാകണമെന്നില്ല. നിങ്ങൾ വാങ്ങിയ ഓഹരി താഴേക്ക് പോവുകയാണെങ്കിൽ പരിഭ്രാന്തരാവുകയല്ല വേണ്ടത്. വില കുറയുന്ന സമയത്ത് കയ്യിലുള്ള ഓഹരിയിൽ കൂടി അധികം നിക്ഷേപം നടത്താൻ ശ്രമിക്കണം. വാങ്ങിയ വില കുറച്ചു കൊണ്ടുവരാൻ ഇതുവഴി സാധിക്കും. ഇത്തരത്തിൽ ആവറേജ് ചെയ്യുന്നത് വഴി നിക്ഷേപകന് ഭാവിയിൽ നേട്ടമാണുണ്ടാവുക.
സോഷ്യൽ മീഡിയയെ കണ്ണുമടച്ച് വിശ്വസിക്കുക
കോവിഡിന് ശേഷം പുതിയ നിക്ഷേപകരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതിന് അനുസരിച്ച് യൂട്യൂബ്, ഇൻസറ്റഗ്രാം, ടെലഗ്രാം വഴി ഓഹരികളെ പറ്റി വിവിധങ്ങളായ ക്ലാസുകൾ നടക്കുന്നുണ്ട്. ഇതുമാത്രം കേട്ട് കണ്ണടച്ച് നിക്ഷേപിക്കുന്നത് ശരിയായ മാർഗമല്ല. സ്റ്റോക്ക് മാർക്കറ്റിന്റെ പഴയകാലത്ത് ബ്രോക്കര്‍മാരെ കണ്ണുമടച്ച് വിശ്വസിച്ച് നിക്ഷേപിച്ചതിൽ നിന്ന് ഇതിന് വ്യത്യാസമൊന്നുമില്ല.
കടം വാങ്ങിയ പണം കൊണ്ട് നിക്ഷേപിക്കുക
കടം വാങ്ങിയ പണം കൊണ്ട് നിക്ഷേപത്തിനിറങ്ങുക എന്നത് ഒഴിവാക്കേണ്ടതാണ്. ക്ഷമയും ധൈര്യവും നിക്ഷേപത്തിന് ആവശ്യമുണ്ട്. നിക്ഷേപം ലാഭത്തിലെത്തുന്നത് വരെ നിക്ഷേപകനുള്ള ക്ഷമ കടം നൽകിയ ആൾക്ക് ഉണ്ടാവണമെന്നില്ല. നിശ്ചിത സമയത്തിന് ശേഷം കടം നൽകിയവർ പണം തിരികെ ആവശ്യപ്പെടും. ലാഭമാണോ നഷ്ടമാണോ എന്നത് നിക്ഷേപകനെ മാത്രം ആശ്രയിക്കുന്ന കാര്യമാണ്. ഇതോടൊപ്പം ഓഹരികൾ പണയപ്പെടുത്താനുള്ള സൗകര്യമുണ്ട്. ഇതിലേക്ക് ചാടുന്നതും തുടക്കാർ ഒഴിവാക്കണം.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications