വാടകയ്ക്ക് കെട്ടിടം നൽകിയാൽ പിന്നെ ഒഴിപ്പിക്കൽ ബുദ്ധിമുട്ടാണെന്നാണ് പലരുടെയും അനുഭവം. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഉടമയും വാടക്കാരനും തമ്മിൽ തർക്കങ്ങളും നടക്കുന്നു. ഇത്തരം പ്രതിസന്ധികളെ മറികടക്കാനാണ് കേന്ദ്രസർക്കാർ മാതൃക കെട്ടിട നിയമം 2021 ൽ കൊണ്ടു വന്നത്. എന്നാൽ പല സംസ്ഥാനങ്ങളിലും ഇന്നും ഇത് നടപ്പിലാക്കിയിട്ടില്ല. കേരള ബില്‍ഡിംഗ് (ലീസ് ആന്‍ഡ് റെന്റ് കണ്‍ട്രോള്‍) നിയമം 1965 ആണ് കേരളത്തിൽ നടപ്പാക്കുന്നത്.
കേരള ബില്‍ഡിംഗ് (ലീസ് ആന്‍ഡ് റെന്റ് കണ്‍ട്രോള്‍) നിയമം സെക്ഷന്‍ 11ലാണ് വാടകകാരനെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നത്. വാടക കുടിശ്ശിക, കെട്ടിട ഉടമയുടെ സ്വന്തം ഉപയോഗത്തിന്, കെട്ടിടം വാടകയ്ക്കെടുക്കുന്നയാള്‍ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് കൊടുത്താൽ, കെട്ടിടം പൊളിച്ചുപണിയേണ്ട ആവശ്യത്തിന് തുടങ്ങിയ നിരവധി സാഹചര്യങ്ങളിൽ വാടകക്കാരനെ കെട്ടിട ഉടമയക്ക് നിലവിലെ നിയമപ്രകാരം ഒഴിപ്പിക്കാം. ഇത് ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാടക കുടിശ്ശിക വരുത്തിയാൽ
കേരള ബില്‍ഡിംഗ് (ലീസ് ആന്‍ഡ് റെന്റ് കണ്‍ട്രോള്‍) നിയമം സെക്ഷന്‍ 11(2)(ബി) ലാണ് വാടക കുടിശ്ശിക വന്നാൽ വാടകക്കാരനെ ഒഴിപ്പിക്കുന്നതിനെ പറ്റി പറയുന്നത്. വാടക കരാര്‍ പ്രകാരം നിശ്ചയിച്ചി തീയതിയും സാവകാശമായ 15 ദിവസവും കഴിഞ്ഞ് വാടകക്കാരൻ വാടക നൽകിയില്ലെങ്കിൽ ഒഴിപ്പിക്കാം.
ഇതിന് സമ്മതിക്കാത്ത പക്ഷം കോടതിയെ സമീപിക്കാം. റവന്യു കോടതികളിലാണ് അപേക്ഷ നൽകേണ്ടത്. ഉത്തരവോടെ വാടകക്കാരനെ ഒഴിപ്പിക്കാം. വാടക കരാറില്ലാത്ത സാഹചര്യത്തില്‍ മാസ അവസാനമാണ് വാടക നല്‍കാനുള്ള സമയമായി കണക്കാക്കുക.
കെട്ടിട ഉടമയ്ക്ക് കെട്ടിടം ആവശ്യമായി വന്നാൽ
കെട്ടിട ഉടമയ്ക്കോ കെട്ടിട ഉടമയുടെ ആശ്രിതർക്കോ സത്യസന്ധമായ ആവശ്യത്തിന് കെട്ടിടം ആവശ്യമായി വന്നാല്‍ വാടകക്കാരനെ ഒഴിപ്പിക്കാം. കെട്ടിട ഉടമയ്ക്ക് ഇതേ നഗരത്തിലോ വില്ലേജിലോ മറ്റൊരു വാടക കെട്ടിടം ഉണ്ടെന്നിരിക്കെ ഈ ആവശ്യത്തിന് ഒഴിപ്പിക്കല്‍ സാധിക്കില്ല. സെക്ഷൻ 11 (3) ലാണ് ഇക്കാര്യം പറയുന്നത്.
മറിച്ചു നൽകൽ
കെട്ടിടം ഉടമയുടെ അനുമതിയില്ലാതെ വാടക്കക്കാരൻ മറ്റൊരാള്‍ക്ക് പൂർണമായോ ഭാഗികമായോ വാടകയ്ക്ക് നൽകിയാൽ ഒഴിപ്പിക്കാൻ നിയമപരമായ അവകാശമുണ്ട്. കേരള ബില്‍ഡിംഗ് (ലീസ് ആന്‍ഡ് റെന്റ് കണ്‍ട്രോള്‍) നിയമം സെക്ഷന്‍ 11 (4) (1)ലാണ് ഇക്കാര്യം പറയുന്നത്. വാടകയ്ക്ക് കൊടുത്ത കെട്ടിടത്തിന്റെ ഉടമയക്ക് വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ആവശ്യമായി വന്നാൽ വാടകകാരനെ ഒഴിവാക്കാം.
കെട്ടിടം നശിപ്പിക്കുമ്പോൾ
വാടക കെട്ടിടം നശിപ്പിക്കുകയോ മൂല്യം കുറയുന്ന കാര്യങ്ങളോ ചെയ്താല്‍ കോടതിയെ സമീപിച്ച് ഒഴിപ്പിക്കാനുള്ള ഉത്തരവ് വാങ്ങാം. വാടകക്കാരൻ ഇതേ ആവശ്യത്തിന് ഇതേ നഗരത്തിലോ വില്ലേജിലോ മറ്റൊരു കെട്ടിടം വാടകയ്ക്ക് എടുത്തിട്ടുണ്ടെങ്കിൽ ഒഴിപ്പിക്കാൻ കെട്ടിട ഉടമയ്ക്ക് അവകാശമുണ്ട്.
അറ്റകുറ്റപണി
സത്യസന്ധമായി സാഹചര്യത്തില്‍ കെട്ടിടം അറ്റകുറ്റപണി, പുതുക്കപ്പണി നടത്തുന്നതിന് വാടകക്കാരനെ ഒഴിപ്പിക്കാൻ സാധിക്കും. പുതുക്കി പണിത ശേഷം നേരത്തെ ഉണ്ടായിരുന്ന വാടകകാരന് ആദ്യ പരിഗണന നല്‍കണം. സമയപരിധിക്കുള്ളില്‍ കെട്ടിട ഉടമ മനപൂർവം പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കും. വാടകയ്ക്ക നൽകിയ കെട്ടിടം 6 മാസക്കാലമായി ഉപയോഗിക്കാതെ ഇട്ടാൽ കെട്ടിട ഉടമയക്ക് ഒഴിപ്പിക്കാം.
മറ്റു ആവശ്യങ്ങൾക്ക്
കെട്ടിട ഉടമ എന്നത് വ്യക്തികൾ ആകണമെന്നില്ല. സംഘടനകളും സ്ഥാപനങ്ങളും കെട്ടിട ഉടമകളുടെ നിർവചനത്തിൽ വരും. ഇവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം മതപരമായ ആവശ്യം, ചാരിറ്റി, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട സമയത്ത് വാടകക്കാരനെ ഒഴിപ്പിക്കാം. ഉദാഹരണത്തിന് വിദ്യാഭ്യാസ സ്ഥാപനം വാടകയ്ക്ക് നൽകിയ കെട്ടിടം അവരുടെ വിദ്യാഭ്യാസ ആവശ്യത്തിന് ആവശ്യം വന്നാൽ ഒഴിപ്പിക്കാം. സെക്ഷൻ 11(7) ലാണ് ഇക്കാര്യം പറയുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications