മുൻകൂട്ടി നിശ്ചയിക്കാൻ പറ്റാത്ത ചെലവുകൾ കയറി വരുമ്പോഴാണ് പലരും സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നീങ്ങുന്നത്. ഈ സമയത്തെടുത്ത വായ്പകളും മറ്റും വലിയ തിരിച്ചടവ് ബാധ്യതയുണ്ടാക്കും. ഈ സാഹചര്യത്തിൽ വലിയ പരുക്കില്ലാതെ നിക്ഷേപത്തെ ഈടു നൽകി വായ്പകൾ നേടാൻ സാധിക്കുന്ന മാർഗങ്ങൾ തേടണം. മ്യൂച്വൽ ഫണ്ട് നിക്ഷേപമുള്ളവരാണെങ്കിൽ ഈട് നൽകി കോടികൾ വരെ വായ്പയെടുക്കാൻ സാധിക്കും. ഹൃസ്വകാലത്തേക്ക് പണം ആവശ്യമായി വരുന്ന സാഹചര്യത്തിൽ വ്യക്തിഗത വായ്പയ്ക്ക് ശ്രമിക്കാതെ ഈ രീതി നോക്കാവുന്നതാണ്.
മ്യൂച്വൽ ഫണ്ട് വായ്പ
ഭവന വായ്പകളും വാഹന വായ്പകളെയും അപേക്ഷിച്ച് വ്യക്തിഗത വായ്പകള്‍ക്ക് പലിശ നിക്ക് കൂടുതലാണ്. ഭവന വായ്പകളും വാഹന വായ്പകളും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിൽ കയ്യിലെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ ബാങ്കിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങിലും ഈട് നൽകി വായ്പയെടുക്കാം. ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളെ അപേക്ഷിച്ച് ഡെബ്റ്റ് ഫണ്ടുകൾക്ക് ഉയർന്ന വായ്പ ലഭിക്കും. എസ്ഐപി വഴി നിക്ഷേപം ആരംഭിച്ചയാള്ക്ക് വായ്പ എടുത്താലും നിക്ഷേപം തുടരുന്നതിന് പ്രശ്നങ്ങളില്ല.
ശ്രദ്ധിക്കേണ്ടവ
1. എത്ര തുക വരെ വായ്പ കിട്ടും എന്നത് അറിഞ്ഞിരിക്കേണ്ട കാര്യമാണ്. വായ്പ തുക നെറ്റ് അസറ്റ് വാല്യു (എൻഎവി)വിന് അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ നെറ്റ് അസ്റ്റ് വാല്യുവിന്റെ 50 ശതമാനം വരെ ഇക്വിറ്റി ഫണ്ടുകള്‍ക്ക് വായ്പ നൽകും.
ഡെബ്റ്റ് ഫണ്ടുകളാണെങ്കിൽ 80 ശതമാനം വരെ വായ്പ ലഭിക്കും. സ്വര്‍ണം, ഓഹരി, മറ്റ് ആസ്തികള്‍ എന്നിവ പണയം വെച്ച് വായ്പയെടുക്കുന്നതിന് തുല്യമാണ് മ്യൂച്വൽ ഫണ്ട് ഈട് നൽകിയുള്ള വായ്പയും.
2. എല്ലാ വായ്പകളെയും പോലും നിശ്ചിത പരിധി മ്യൂച്വല്‍ ഫണ്ട് ഈട് വെച്ചുള്ള വായ്പയ്ക്കുമുണ്ട്. പ്രധന സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകൾക്ക് 50,000 രൂപ മുതല്‍ 20 ലക്ഷം വരെയാണ് വായ്പ നൽകുന്നത്. ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ 1 കോടി വരെ വായ്പ ലഭിക്കും.ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ ആദിത്യ ബിര്‍ള ഫിനാന്‍സ് ചുരുങ്ങിയത് 25 ലക്ഷം രൂപയും പരമാവധി 10 കോടി രൂപയും വായ്പ നൽകുന്നു.
3. പലിശ നിരക്കാണ് പ്രധാന ആകര്‍ഷണം. വ്യക്തിഗത വായ്പകളെയും ക്രെഡിറ്റ് കാര്‍ഡ് നിരക്കിനെയും കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കും. 8-10 ശതമാനമാണ് പലിശ നിരക്ക്. ഇത് ബാങ്കിനെ അനുസരിച്ചും കയ്യിലുള്ള മ്യൂച്വല്‍ ഫണ്ട് അനുസരിച്ചും വ്യത്യാസപ്പെടും.
ഡെബ്റ്റ് ഫണ്ട് യൂണിറ്റുകളാണ് ആണ് ഈട് നല്കുന്നതെങ്കില് കുറഞ്ഞ പലിശ നിരക്ക് വായ്പ ലഭിക്കും. വായ്പ് തിരിച്ചടവ് കുടിശ്ശിക വരുത്തിയാല്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വില്പന നടക്കാന്‍ ബാങ്കിന് അനുമതി നല്‍കണം. കൃത്യമായി പണമടച്ചാൽ യൂണിറ്റുള്‍ തിരികെ ലഭിക്കും.
4. എല്ലാ ബാങ്കുകളും എല്ലാ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും വായ്പ നല്‍കുന്നില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ഹൗസിൽ നിന്നുള്ള മ്യൂച്വൽ ഫണ്ടുകൾക്ക് മാത്രമാണ് വായ്പ നല്‍കുന്നത്. എച്ചഡിഎഫ്സി, ഐസിഐസിഐ ബാങ്കുകളും തിരഞ്ഞെടുത്ത ഫണ്ടുകള്‍ക്ക് മാത്രമാണ് വായ്പ അനുവദിക്കുന്നത്. കമ്പ്യൂട്ടര്‍ എയ്ജ് മാനേജ്മെന്റ് സൊലൂഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ രജിസ്റ്റര്‍ ചെയ്ത എസ്റ്റ് മാനേജ്മെന്റ് കമ്പനികളുടെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഈ ബാങ്കുകൾ വായ്പ നല്‍കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications