ഓരോ മാസത്തിലും സാമ്പത്തിക കാര്യങ്ങളിൽ മാറ്റങ്ങളുമായി പുതിയ തീരുമാനങ്ങള്‍ സർക്കാറുകളോ ബാങ്കുകളോ നടപ്പിലാക്കാറുണ്ട്. ദൈന്യംദിന ഇടപാടുകളെ കാര്യമായി ബാധിക്കുന്നവയും ബാങ്ക് ഇടപാടുകളെ ബാധിക്കുന്നവയുമാകാം ഇത്തരം തീരുമാനങ്ങൾ. വേഗതയുള്ള ജീവിതത്തിൽ മാറ്റങ്ങൾ അറിഞ്ഞിരിക്കുക പ്രധാനപ്പെട്ട കാര്യമാണ്.
സെപ്റ്റംബര്‍ മാസത്തിൽ നടപ്പിലാക്കുന്ന പുതിയ തീരുമാനത്തിൽ ജീവിത ചെലവേറുന്നവയും ഉണ്ട്. ആദായ നികുതി അടയ്ക്കുന്നവര്‍, ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍, നാഷണല്‍ പെന്ഷന് സിസ്റ്റത്തിലെ നിക്ഷേപം എന്നിവയില്‍ കാര്യമായ മാറ്റം സെപ്റ്റംബര്‍ മാസം മുതല്‍ വരികയാണ്. ഇവ എന്തെല്ലാമാണെന്ന് നോക്കാം.
ആദായ നികുതി റിട്ടേണ്‍ വെരിഫൈ
സമര്‍പ്പിച്ച ആദായ നികുതി റിട്ടേണ്‍ ആദായ നികുതി നിയമ പ്രകാരം സത്യസന്ധമാണെന്നും പൂര്‍ണമാണെന്നും കാണിച്ച് നല്‍കുന്നൊരു സത്യവാങ്മൂലമാണ് വെരിഫിക്കേഷന്. ജൂലായ് 31 ന് ശേഷം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ക്ക് വെരിഫൈ ചെയ്യാനുള്ള സമയ പരിധി 120 ദിവസത്തില്‍ നിന്ന് 30 ദിവസമായി കുറച്ചിട്ടുണ്ട്. ഇതുപ്രകാരം ആഗസ്റ്റ് 8 ന് റിട്ടേണ്‍ സമര്‍പ്പിച്ചൊരാള്‍ സെപ്റ്റംബര്‍ 7ന് മുന്‍പ് റിട്ടേണ്‍ വെരിഫൈ ചെയ്യണം.
വെരിഫൈ ചെയ്യാത്ത റിട്ടേണുകള്‍ ആദായ നികുതി വകുപ്പ് അംഗീകരിക്കില്ല. വെരിഫൈ ചെയ്യാത്ത റിട്ടേണുകള്‍ സമര്‍പ്പിക്കാത്തതായി കണക്കാക്കി നടപടികള്‍ നേരിടേണ്ടി വരും. സമയ പരിധിക്ക് ശേഷം വെരിഫൈ ചെയ്യുന്നൊരാള്‍ക്ക് വൈകി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്റെ പിഴ നല്‍കേണ്ടി വരും.
കാര്‍ഡ് ടോക്കണൈസേഷന്
വിവിധ ഇ-കോമേഴ്സ് വെബ്സൈറ്റുകളിലും ആപ്പുകളിലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടിന് മാറ്റം വരികയാണ്. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്ക് ശേഖരിച്ച വെച്ച ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിക്കുന്നതിന് ഒക്ടോബര്‍ 1 മുതല്‍ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതിന് പരിഹാരമായി ടോക്കണൈസേഷന് നടപ്പിലാക്കുകയാണ്.
പണമിടപാട് എളുപ്പത്തിലാക്കാന്‍ ഇ-കോമേഴ്സ് വെബ്സൈറ്റുകള്‍/ ആപ്പുകള്‍ ഉപഭോക്താക്കളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍, സിവിവി, കാലവധി തീയതി എന്നിവ സേവ് ചെയ്തിരുന്നു. സുരക്ഷയുടെ ഭാഗമായി ഇവ ഇനി മൂന്നാം കക്ഷി(ഇ-കോമേഴ്സ് വെബ്സൈറ്റ്/ആപ്പ്) യുടെ സെര്‍വറില്‍ സൂക്ഷിക്കാന്‍ സാധിക്കില്ല. ഇതിന് പകരമാണ് ടോക്കണ്‍ നല്‍കാനുള്ള സൗകര്യം റിസര്‍വ് ബാങ്ക് അനുവദിക്കുന്നത്. കാര്‍ഡ് ടോക്കണൈസേഷന് നടത്താനുള്ള സമയം സെപ്റ്റംബര്‍ മാസത്തിലാണ്.
നാഷണല്‍ പെന്ഷന് സിസ്റ്റം ചാര്‍ജ്
ദേശീയ പെന്ഷന് സ്കീമിലേക്ക് (എൻപിഎസ്) നിക്ഷേപം നടത്തുന്നതിനുള്ള കമ്മീഷന് വർധിപ്പിച്ചിരിക്കുകയാണ്. സെപ്തംബര്‍ 1 മുതൽഎന്പിഎസിൽ ഡയറക്ട്-റെമിറ്റ് മോഡ് വഴിയുള്ള നിക്ഷേപത്തിനുള്ള ചാർജ് 0.10 ശതമാനത്തില്‍ നിന്ന് 0.20 ശതമാനമായി ഉയര്‍ത്തി. ഉദാഹരണത്തിന് സെപ്റ്റംബര്‍ 1 ന് ഡയറക്ട് റെമിറ്റന്‍സ് വഴി എന്‍പിഎസില്‍ 50,000 രൂപ നിക്ഷേപിക്കുന്നൊരാളില് നിന്ന് 100രൂപ കമ്മീഷന് ഈടാക്കും. നേരത്തെയിത് 50 രൂപയായിരുന്നു.
ഡെബിറ്റ് കാര്‍ഡ് ചാര്‍ജ്
സെപ്റ്റംബര്‍ മുതല്‍ ഡെബിറ്റ് കാര്‍ഡ് അനുവദിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചാര്‍ജുകള്‍ വിവിധ ബാങ്കുകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. കാര്‍ഡില്‍ ഉപയോഗിക്കുന്ന സെമി കണ്ടക്ടര്‍ ചിപ്പുകളുടെ വിലവര്‍ധനവാണ് ഇതിന് കാരണം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ കാര്‍ഡ് അനുവദിക്കുന്നതിന് 150 രൂപയും വാര്‍ഷിക ചാര്‍ജ് 250 രൂപയുമായി വര്‍ധിക്കും.
നേരത്തേയിത് 50 രൂപ, 150 രൂപ എന്നിങ്ങനെയായിരുന്നു. യെസ് ബാങ്കില്‍ റൂപ്പേ ഡെബിറ്റ് കാര്‍ഡ് അനുവദിക്കുന്നതിനുള്ള ചാർജ് 149 രൂപയും വാര്‍ഷിക ചാര്‍ജ് 299 രൂപയുമാക്കി ഉയർത്തി. നേരത്തെയിത് 99 രൂപയും 249 രൂപയുമായിരുന്നു.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications