ഡിജിറ്റൽ യുഗത്തിൽ പണവും ഡിജിറ്റലാണ്. എടിഎം, യുപിഐ, നെറ്റ് ബാങ്കിംഗ് രീതികളിലൂടെ പണമയക്കാനും വാങ്ങാനും സാധിക്കും. ഇത്തരത്തിലുള്ള ഇടപാടുകളെല്ലാം രേഖപ്പെടുത്തപ്പെടുന്നവയാണ്. ബാങ്കുകൾക്കും ആദായ നികുതി വകുപ്പിനും ബാങ്കു വഴിയുള്ള ഇടപാടുകൾ നിരീക്ഷിക്കാൻ സാധിക്കും. എന്നാൽ കറൻസി വഴിയുള്ള കൈമാറ്റങ്ങൾ അങ്ങനെയല്ല. നൽകുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമാണ് ഇതിനെ പറ്റി അറിയാൻ സാധിക്കുക.
കണക്കിൽപെടാത്ത ഇടപാടുകൾകളിൽ സർക്കാർ സംവിധാനങ്ങൾക്ക് യാതൊരു വിധ റോളുമില്ല. കള്ളപ്പണ ഇടപാടുകൾ വർധിക്കുന്നതിനാൽ കറൻസി വഴിയുള്ള ഇടപാടുകൾക്ക് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നിയന്ത്രണങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ഇവ ഏതൊക്കെയാണെന്നും എങ്ങനെ ബാധിക്കുമെന്നും നോക്കാം.
20 ലക്ഷത്തിന്റെ പരിധി
2022 മേയിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് കറന്‍സി ഇടപാട് സംബന്ധിച്ച് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം സാമ്പത്തിക വർഷത്തിൽ ആധാർ, പാൻ കാർഡ് എന്നിവയില്ലാതെ നടത്താവുന്ന പണമിടപാട് 20 ലക്ഷമാക്കി ചുരുക്കി. ദിവസത്തില്‍ 50,000 രൂപയില്‍ കൂടുന്ന നിക്ഷേപത്തിനാണ് നേരത്തെ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നത്. വാര്‍ഷിക പരിധി നിശ്ചയിച്ചിരുന്നില്ല.
പുതിയ നിയമം പ്രകാരംവര്ഷത്തില് 20 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കാനോ പിൻവലിക്കാനോ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ആവശ്യമാണ്. ഇതു പ്രകാരം വലിയ തുകയുടെ നിക്ഷേപം, പിന്‍വലിക്കാല്‍ എന്നിവയ്ക്ക (ഒരു ബാങ്കില്‍ നിന്നോ, ഒന്നിലധിരം ബാങ്കുകളില്‍ നിന്നോ) ആധാര്‍, പാന്‍ വിവരങ്ങള്‍ നിര്‍ബന്ധമാണ്. ഇതോടൊപ്പം ആകെ ഇടപാടുകൾ 20 ലക്ഷം കടന്നാലും പാൻ, ആധാർ കാർഡുകൾ ആവശ്യമാണ്.
നിയമം പാലിക്കാതെ ഇടപാട് നടത്തിയാല്‍ നല്കിയതോ സ്വീകരിച്ചതോ ആയ തുകയുടെ 100 ശതമാനവും പിഴയായി നല്‍കേണ്ടി വരും. പാന്‍ കാര്‍ഡ് ഇല്ലാത്തവരാണെങ്കില്‍ ഇടപാട് നടക്കുന്നതിന് 7 ദിവസം മുന്‍പ് പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കണം. അതായത് ദിവസത്തില്‍ 50,000 രൂപയില്‍ കൂടുതലോ, സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷത്തില്‍ കൂടുതലോ പണം കൈമാറ്റം ചെയ്യുന്നതിന് 7 ദിവസം മുന്‍പ് പാന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കണം.
2 ലക്ഷത്തിന്റെ പരിധി
ആദായ നികുതി നിയമ പ്രകാരം 2 ലക്ഷത്തില്‍ കൂടുതലുള്ള കറന്‍സി ഇടപാടുകള്‍ക്ക് നിരോധനമുണ്ട്. ഉദാഹരണത്തിന് ജുവലറിയില്‍ നിന്ന് 2.5 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയാല്‍ കറന്‍സി ഇടപാടായി പണം നല്കാന് സാധിക്കില്ല. ഇതിന് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ബാങ്ക് ട്രാന്‍സ്ഫര്‍, ചെക്ക് എന്നിവയിലെതെങ്കിലും രീതി ഉപയോഗിക്കാം.
സമാനമായി സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ സമ്മാനം സ്വീകരിക്കുന്നിനും 2 ലക്ഷത്തിന്റെ പരിധിയുണ്ട്. പണമായി ഒറ്റ ദിവസം 2 ലക്ഷം രൂപ സ്വീകരിക്കാന്‍ സാധിക്കില്ല. സ്വീകരിച്ചാല്‍ തുക പൂര്‍ണമായും പിഴയായി നല്‍കേണ്ടി വരും.
ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പ്രീമിയം കറന്‍സി വഴി അടയ്ക്കുന്നവര്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ഡി പ്രകാരമുള്ള നികുതിയിളവ് ലഭിക്കില്ല. ഇളവ് ലഭിക്കാന്‍ നെറ്റ് ബാങ്കിംഗ്, ചെക്ക്, യുപിഐ തുടങ്ങിയ ഇലക്ട്രോണിക്ക് മാര്‍ഗങ്ങളിലൂടെ പണമടയ്ക്കണം. നിയമ പ്രകാരം സുഹൃത്തുക്കളില്‍ നിന്ന് വായ്പയായി 20,000 രൂപയില്‍ കൂടുതല്‍ തുക പണമായി സ്വീകരിക്കാന്‍ പാടില്ല. ആദായ നികുതി നിയമം സെക്ഷന്‍ 269 എസ്എസ് ലാണ് ഇക്കാര്യം പറയുന്നത്.
വായ്പ തിരിച്ചടവും 20,000 രൂപയില്‍ കൂടുതല്‍ നല്കാന് പാടില്ല. 20,000 രൂപയില്‍ കൂടുതല്‍ കറന്‍സി വഴിയുള്ള ഇടപാട് നടത്തിയാല്‍ 271 ഡി പ്രകാരം നല്കിയ തുക പൂര്‍ണമായും പിഴ ഈടാക്കും. പണം, നല്കുന്നതോ സ്വീകരിക്കുന്നതോ ബാങ്ക്, പോസ്്റ്റ് ഓഫീസ് എന്നിവയാണെങ്കില് നിയമം ബാധകമല്ല.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ



Click it and Unblock the Notifications