സമ്പാദിക്കുന്നതിന്റെ ലക്ഷ്യം പരമാവധി നേട്ടമുണ്ടാക്കുകയെന്നതാണ്. എന്നാൽ നിക്ഷേപകർ നികുതി ദായകരാണെങ്കിൽ നികുതി ഇളവുകളും നിക്ഷേപത്തിൽ ശ്രദ്ധിക്കും. നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കുന്ന നിരവധി നിക്ഷേപങ്ങൾ ഇന്ന് വിപണിയിലുണ്ട്. ഇതുവഴി നികുതി വരുമാനത്തിൽ നല്ലൊരു തുകയുടെ കുറവ് വരുത്താൻ നികുതി ദായകർക്ക് സാധിക്കുന്നു.
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമാണ് നിക്ഷേപങ്ങൾക്ക് നികുതി ഇളവ് ലഭിക്കുന്നത്. നിക്ഷേപിക്കുന്ന തുകയിൽ 1.50 ലക്ഷം രൂപയ്ക്കാണ് 80സി പ്രകാരം നികുതി ഇളവ് ലഭിക്കുക. ഇതിനൊപ്പം കാലാവധിയിൽ പിൻവലിക്കുന്ന തുകയ്ക്ക് നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളുമുണ്ട്. നികുതി ഇളവ് ലഭിക്കുന്ന 5 നിക്ഷേപങ്ങളാണ് ചുവടെ വിശദമാക്കുന്നത്.
1. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
15 വര്‍ഷം കാലാവധിയുള്ള ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപ പദ്ധതികളിലൊന്നാണിത്. പൂര്‍ണമായും നികുതി മുക്തമാണ് എന്നതാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന്റെ ഗുണം. നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവുണ്ട്. പരമാവധി 1.50 ലക്ഷം രൂപ മാത്രമാണ് പിപിഎഫില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയ്ക്ക് പൂര്‍ണമായും നികുതി ഇളവും ലഭിക്കും.
2. നാഷണല്‍ പെന്ഷന് സിസ്റ്റം
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പെന്ഷന് പദ്ധതിയാണ് നാഷണല്‍ പെന്ഷന് സ്കീം. സാമ്പത്തിക വര്‍ഷത്തില്‍ എന്‍പിഎസില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 2 ലക്ഷം രൂപ വരെ നികുതി ഇലവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമാണ് 1.50 ലക്ഷം രൂപ വരെ ഇളവ് വരുന്നത്.
സെക്ഷന്‍ 80സിസിഡി (1ബി) പ്രകാരം 50,000 രൂപയ്ക്കും നികുതി ഇളവ് ലഭിക്കും. കാലാവധിയില്‍ ഒറ്റത്തവണയായി പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി മുക്തമാണ്. പെന്ഷന് തുകയ്ക്ക് വരുമാനം അനുസരിച്ച് നികുതി അടയ്ക്കണം.
3. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം
ഇക്വിറ്റികളില്‍ നിക്ഷേപം നടത്തുന്നൊരു മ്യൂച്വല്‍ ഫണ്ട് സ്കീമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം. ഈ മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം വഴി നികുതി ഇളവ് ലഭിക്കും. ഈ നേട്ടം ലഭിക്കുന്ന ഏക മ്യൂച്വല്‍ ഫണ്ട് സ്കീം കൂടിയാണ് ഇത്.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമിലെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. 3 വര്‍ഷത്തെ ലോക് ഇന്‍ പിരിയഡുള്ല നിക്ഷേപമാണിത്. ദീര്‍ഘകാല മൂലധന നേട്ടത്തിന് 10 ശതമാനം നിരക്കിലാണ് നികുതി ഈടാക്കുന്നത്.
4. ലൈഫ് ഇന്‍ഷൂറന്‍സ്
പലര്‍ക്കും ലൈഫ് ഇന്ഷൂറന്സുകളുണ്ടാകും. ഇതിനായി വര്‍ഷത്തില്‍ അടയ്ക്കുന്ന പ്രീമിയം വഴിയും നികുതി ഇളവ് നേടാം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെയാണ് ഈ നികുതി ഇളവ് ലഭിക്കുന്നത്. മെച്യൂരിറ്റി ബെനഫിറ്റിനും നികുതി ഇളവുണ്ട്.
5. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ 5 വര്‍ഷത്തെ ടൈം ഡപ്പോസിറ്റിനും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിനും സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവ് ലഭിക്കുന്നുണ്ട്. 5 വര്‍ഷമാണ് നാഷണല്‍ സേവിംഗ്സ് സര്ട്ടിഫിക്കറ്റിക്കറ്റിന്റെ കാലാവധി. രണ്ട് നിക്ഷേപങ്ങളില്‍ നിന്നും കാലാവധിയില്‍ ലഭിക്കുന്ന തുകയ്ക്ക് നികുതി നല്‍കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
