ഈ ഇടപാടുകൾ പ്രശ്നക്കാരായേക്കാം; ആദായ നികുതി നോട്ടീസ് ലഭിക്കാനുള്ള കാരണങ്ങളിതാ

ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ച ആശങ്കപ്പെടുത്തുന്നതും അസുഖകരവുമായ അനുഭവമായിരിക്കും. നോട്ടീസ് ലഭിച്ചാൽ ഇനി എന്ത് ചെയ്യും എന്നാണ് പലരുടെയും ചിന്ത. ചെറിയ കാരണം മുതൽ വലിയ കാരണങ്ങൾക്ക് വരെ ആദായ നികുതി നോട്ടീസ് ലഭിക്കാം.

ഉദാഹരണത്തിന് നികുതിദായകർ തൊഴിലുടമ നൽകുന്ന ഫോം 16-ൽ രേഖപ്പെടുത്താതെ വീട്ടു വാടക അലവൻസ് അല്ലെങ്കിൽ സെക്ഷൻ 80സി പോലുള്ള കിഴിവുകൾ ക്ലെയിം ചെയ്യുന്നത് വഴി നോട്ടീസ് ലഭിക്കാം. ഇത്തരം തെറ്റുകൾ ഒഴിവാക്കാനും ആദായ നികുതി നോട്ടീസ് ലഭിക്കുന്നത് ഒഴിവാക്കാനും ഈ ലേഖനം നിങ്ങനെ സഹായിക്കും.

വിവരങ്ങളിലെ പൊരുത്തകേട്

നികുതിദായകന്റെ സാമ്പത്തിക ഇടപാടുകളുടെ പൂർണ രൂപം വാർഷിക വിവര പ്രസ്താവന (AIS) യിലൂടെ ലഭിക്കും. സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ, നിക്ഷേപങ്ങളുടെ പലിശ, സെക്യൂരിറ്റീസ് ഇടപാടുകൾ, മ്യൂച്വൽ ഫണ്ട് ഇടപാടുകൾ, വിദേശ പണമയയ്ക്കൽ, ഡിവിഡന്റ് എന്നിവ ഉൾപ്പെടും. കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയ ഇടപാടുകളെ മനസിലാക്കാൻ എഐഎസ് ഉപയോ​ഗിക്കാം.

ഇതുവഴി നികുതി അടയ്‌ക്കേണ്ടതിന്റെ കൃത്യമായ ധാരണ ലഭിക്കും. ഇതോടൊപ്പം സാമ്പത്തിക വർഷത്തിലെ നികുതി കിഴിവുകളും ടിഡിഎസ് വിവരങ്ങൾ ഫോം 26എഎസിൽ കാണാൻ കഴിയും. ഈ വിവരങ്ങളും ആദായ നികുതി റിട്ടേണിലെ വിവരങ്ങളും തമ്മിൽ പൊരുത്തകേട് വന്നാൽ ആദായ നികുതി നോട്ടീസ് ലഭിക്കും.

ഈ ഇടപാടുകൾ പ്രശ്നക്കാരായേക്കാം; ആദായ നികുതി നോട്ടീസ് ലഭിക്കാനുള്ള കാരണങ്ങളിതാ

ഉദാഹരണമായി റിട്ടേണിൽ ക്ലെയിം ചെയ്ത ടിഡിഎസും ഫോം 26എഎസിൽ കാണുന്ന തുകയും തമ്മിൽ പൊരുത്തകേടുണ്ടായാൽ ഈ വിവരം അന്വേഷിക്കാൻ ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിക്കാം. ഇത് നികുതി റിട്ടേൺ പ്രോസസ്സ് ചെയ്യുന്നതിൽ അനാവശ്യമായ തടസങ്ങളുണ്ടാക്കും. പൊരുത്തക്കേടുകൾ ഒഴിവാക്കാൻ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് മുൻപ് ഫോം 26എഎസിലെ തുകയും റിട്ടേണിലെ തുകയും പരിശോധിക്കണം. 

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ

ബാങ്കിം​ഗ് ചാനൽ വഴിയും മറ്റും നടത്തുന്ന ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തുമ്പോൾ സ്ഥാപനങ്ങൾ ഈ വിവരങ്ങൾ ആദായ നികുതി വകുപ്പുമായി പങ്കിടും. ആദായ നികുതി വകുപ്പിന്റെ കയ്യിലുള്ള വിവരങ്ങൾ ആദായനികുതി റിട്ടേണുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ വിവരങ്ങൾ തേടാൻ സെക്ഷൻ 142(1) പ്രകാരം ആദായ നികുതി റിട്ടേൺ ലഭിച്ചേക്കാം.

വസ്തു വാങ്ങൽ അല്ലെങ്കിൽ 10 ലക്ഷത്തിൽ കൂടുതലുള്ള ക്രെഡിറ്റ് കാർഡ് ബില്ലടയ്‌ക്കൽ, വലിയ തുകയുടെ നിക്ഷേപങ്ങൾ എന്നിങ്ങനെയുള്ള ഇടപാടുകൾ നടത്തിയവർ ആദായനികുതി റിട്ടേണിൽ വ്യക്തത വരുത്തിയില്ലെങ്കിൽ നോട്ടീസ് ലഭിക്കാം. 

ആദായ നികുതി റിട്ടേൺ സമർപ്പിക്കാതിരുന്നാൽ

ഓരോ അസെസ്‌മെന്റ് വർഷത്തിലും ജൂലായ് 31നുള്ളിൽ വ്യക്തി​ഗത നികുതിദായകർ ആദായനികുതി റിട്ടേൺ സമർപ്പിക്കണം. ഈ സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാത്തവർക്ക് പിഴയോടെ ഡിസംബർ 31നുള്ളിൽ അതേ അസെസ്മെന്റ് വർഷത്തിൽ തന്നെ റിട്ടേൺ സമർപ്പിക്കാൻ സാധിക്കും. ഇതോടൊപ്പം 24 മാസത്തിനുള്ളിൽ റിട്ടേൺസമർപ്പിക്കാം. എന്നാൽ പുതുക്കിയ റിട്ടേണിനൊപ്പം 25 ശതമാനമോ 50 ശതമാനമോ അധിക നികുതി അടയ്‌ക്കേണ്ടി വന്നേക്കാം. 

തെറ്റായ നികുതി റിട്ടേൺ

സെക്ഷൻ 139(9) പ്രകാരം തകരാറുകളുള്ള ആദായ നികുതി റിട്ടേൺ സമർപ്പിച്ചവർക്ക് നോട്ടീസ് ലഭിക്കും. ആദായനികുതി വകുപ്പ് നികുതി റിട്ടേൺ പ്രോസസ്സ് ചെയ്യുമ്പോൾ തകരാറോ പിശകോ കണ്ടെത്തിയാൽ ലഭിക്കുന്ന സിസ്റ്റം-ജനറേറ്റഡ് അറിയിപ്പാണിത്. ഉദാഹരണത്തിന് നികുതിദായകൻ ഓൺലൈനിൽ ഫയൽ ചെയ്ത ആദായനികുതി റിട്ടേൺ വെരിഫൈ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ അറിയിപ്പ് ലഭിക്കും. 

ഈ ഇടപാടുകൾ പ്രശ്നക്കാരായേക്കാം; ആദായ നികുതി നോട്ടീസ് ലഭിക്കാനുള്ള കാരണങ്ങളിതാ

നിങ്ങൾക്ക് നികുതി അറിയിപ്പ് ലഭിച്ചാൽ എന്തുചെയ്യും?

ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചാൽ ആശങ്കപ്പെടുന്നതിന് പകരം ആദ്യം നോട്ടിസിന്റെ കാരണം മനസ്സിലാക്കുകയാണ് വേണ്ടത്. ആദായ നികുതി നോട്ടീസ് ശ്രദ്ധാപൂർവം വായിച്ചാൽ ഇക്കാര്യം മനസിലാക്കാൻ സാധിക്കും. നികുതി റിട്ടേണിൽ ക്ലെയിം ചെയ്‌തിരിക്കുന്ന ടിഡിഎസും ഫോം 26എഎസിലുള്ള തുകയും ക്രോസ്-ചെക്ക് ചെയ്യണം. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് മുൻപ് എഐഎസ് അവലോകനം ചെയ്യുന്നത് പിഴവുകൾ ഒഴിവാക്കാൻ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X